20കാരന്റെ അമ്മയായി കാവ്യ

ഒരു ചെറിയ കുട്ടിയുടെ അമ്മയായി അഭിനയിക്കാന്‍ മടിക്കുന്ന നടിമാരുടെ ഇടയില്‍ കാവ്യ 20 കാരന്റെ അമ്മയാകുന്നു. അഭിനയസാധ്യതയുള്ള വേഷമാണെങ്കില്‍ ഏത് വേഷവും ചെയ്യാന്‍ മടിയില്ലെന്ന് കാവ്യ മാധവന്‍ നേരത്തേ വ്യക്തമാക്കിയതാണ്.
പുതിയ ചിത്രം ആകാശവാണിയില്‍ ആറു വയസ്സുള്ള കുട്ടിയുടെ മാതാവായി അഭിനയിക്കാന്‍ തയ്യാറെടുക്കുന്ന കാവ്യ 20 കാരന്റെ അമ്മയായി അഭിനയിക്കാന്‍ ഒരുങ്ങുന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. എന്റെ അമ്മ എന്ന ചിത്രത്തിലാണ് കാവ്യ ഈ വ്യത്യസ്തത പരീക്ഷിക്കുന്നത്.
അനില്‍ കുഞ്ഞപ്പന്‍ എന്നയാള്‍ ഒരുക്കുന്ന ചിത്രത്തില്‍ ഒരു 47 കാരിയുടെ വേഷത്തിലാണ് കാവ്യ എത്തുന്നത്. പേരു പോലെ തന്നെ ഒരു അമ്മമകന്‍ ബന്ധത്തിന്റെ തീവ്രത പറയുന്ന ചിത്രത്തില്‍ അനുമോഹനാണ് കാവ്യയുടെ മകനായി അഭിനയിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത സൂചനയുണ്ട്. വടക്കന്‍ കേരളത്തില്‍ താമസിക്കുന്ന രാജനന്ദിനി എന്ന ധീരയായ സ്ത്രീയായിട്ടാണ് കാവ്യ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇവരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും മകനുമായുളള ബന്ധവും സിനിമ പറയുന്നു. ഒരു സ്ത്രീയുടെ നാലു ഘട്ടങ്ങള്‍ പറയുന്ന ചിത്രത്തില്‍ അഭിനയ സാധ്യതയുടെ വലിയ വെല്ലുവിളിയാണ് താരത്തിന് മുന്നിലുള്ളത്.
മനോജ് കെ ജയന്‍, ഗണേശ്കുമാര്‍, ശ്രീദേവി ഉണ്ണി എന്നിവരെല്ലാമായിരിക്കും മറ്റ് താരങ്ങള്‍. ജൂലൈയില്‍ സിനിമ തുടങ്ങൂം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha