സല്‍മാന്‍ഖാനെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ ടോവിനോ തോമസ്

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ഖാനെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ ടോവിനോ തോമസ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. സിനിമയില്‍ എത്തുന്നതിനു മുന്‍പു മികച്ച ശാരീരിക ഘടന സ്വന്തമാക്കുന്നതിന് തനിക്കു സല്‍മാന്‍ ഖാന്‍ പ്രചോദനമായിരുന്നെന്ന് ടൊവീനോ പറയുന്നു. എന്നാല്‍ സല്‍മാനെ നേരില്‍ കണ്ടപ്പോള്‍ മറ്റൊരു കാര്യമാണ് തന്നെ ഏറെ സന്തോഷിപ്പിച്ചതെന്നും ടൊവീനോ പറയുന്നു
'ഇന്ത്യയുടെ ഏറ്റവും വലിയ സൂപ്പര്‍താരങ്ങളിലൊരാളായി നില്‍ക്കുമ്‌ബോഴും എത്ര വിനയത്തോടെയാണ് അങ്ങ് പെരുമാറുന്നത് എന്നതാണ് എന്നെ ഏറ്റവും സന്തോഷിപ്പിച്ചത്. ഇപ്പോള്‍ വിനയത്തിന്റെ കാര്യത്തിലും അങ്ങ് എനിക്ക് പ്രചോദനമാണ്. അങ്ങേയ്‌ക്കൊപ്പം അല്‍പ്പസമയം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട് സാര്‍', സല്‍മാന്‍ ഖാനൊപ്പമുള്ള തന്റെ ചിത്രത്തിനൊപ്പം ടൊവീനോ ഫേസ്ബുക്കില്‍ കുറിച്ചു.
മിന്നല്‍ മുരളിക്കായുള്ള വലിയ കാത്തിരിപ്പിലാണ് ടൊവീനോയുടെ ആരാധകരും. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ ടീസറിനും ട്രെയ്‌ലറിനുമൊക്കെ വലിയ പ്രതികരണമാണ് ലഭിച്ചിരുന്നത്.
https://www.facebook.com/Malayalivartha