ഞാന്‍ ഫിറ്റാണേ... അതിശയിപ്പിക്കുന്ന യോഗയുമായി ലിസി

പ്രിയദര്‍ശനുമായി അകന്ന ലിസി തീര്‍ത്ഥയാത്രയും മറ്റുമായി ലോകം ചുറ്റുകയായിരുന്നു. ഇടയ്ക്ക് കളരിയും പഠിച്ചു. ഇപ്പോള്‍ യോഗയും പഠിക്കുകയാണ്. ലിസി യോഗയും കളരിയും ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
പതിനേഴായിരത്തിലധികം ലൈക്കുകളും ഇരുന്നൂറിലധികം ഷെയറുകളുമായി ചിത്രം ഇതിനോടകം തന്നെ ഫേസ്ബുക്കില്‍ ഹിറ്റായിക്കഴിഞ്ഞു. ഇന്നു രാവിലെയാണ് യോഗയും കളരിയും അഭ്യസിക്കുന്ന ഫോട്ടോ ലിസി സ്വന്തം ടൈംലൈനില്‍ പോസ്റ്റ് ചെയ്തയ്.
ലിസിയേയും യോഗയേയും പ്രശംസിച്ചു കൊണ്ടുള്ള കമന്റുകളാണ് ഭൂരിഭാഗവും ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. യോഗയാണോ സൗന്ദര്യ രഹസ്യമെന്നും സിനിമയിലേക്ക് ഉടന്‍ തിരിച്ചു വരവ് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞ ആരാധകരുമുണ്ട്.
യോഗ ആയാലും കളരി ആയാലും രണ്ടും ആരോഗ്യത്തിന് ഗുണകരമാണെന്നാണ് കസര്‍ത്തു ചെയ്യുന്ന ചിത്രങ്ങള്‍ സഹിതം ലിസി ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha