ഞാന്‍ ചീപ്പ് ഉപയോഗിക്കാറില്ല

മലരായി മലയാളികളുടെ മനസില്‍ ഇടം നേടിയ സായി പല്ലവിയുടെ മുടി എല്ലാവര്‍ക്കും ഇഷ്ടമാണ്. മലരിന്റെ മുടിയുടെ അനുകരണം ക്യാമ്പസിലുമുണ്ടായി.
സായി പല്ലവിയുടെ ഇടതൂര്‍ന്ന മുടി ഒരു ഫാഷനായി മാറി. കെട്ടിയൊതുക്കി വയ്ക്കാതെ പാറിപടര്‍ന്നു കിടിക്കുന്ന മുടി തന്നെയാണ് സായിയുടെ ഭംഗി. ഈ മുടിയഴകിന് പിന്നില്‍ ആര്‍ക്കുമറിയാത്തൊരു രഹസ്യമുണ്ട്.
ജോര്‍ജിയയില്‍ മെഡിസിന് പഠിക്കുകയാണ് സായി. വിദേശത്തൊക്കെ പോയി പഠിയ്ക്കുന്ന കുട്ടി ഇത്രയും മുടി നീട്ടി വളര്‍ത്തിയെന്നത് കേരളത്തിലെ പെണ്‍കുട്ടികള്‍ക്കൊരു കൗതുകമായിരുന്നു. എന്നാല്‍ ഈ മുടി സൂക്ഷിച്ചു കൊണ്ടു നടക്കാന്‍ സായി നന്നേ പാടു പെടുന്നുണ്ട്. നീണ്ട ഇടതൂര്‍ന്ന മുടിയില്‍ അഞ്ചുവര്‍ഷമായി ചീപ്പ് ഉപയോഗിച്ചിട്ടെന്നും വിരലുകള്‍ കൊണ്ട് കോതിയൊതുക്കുകയാണ് പതിവെന്നും സായി പറയുന്നു.
ജീവിതത്തില്‍ ആദ്യമായി ചായ കുടിച്ചതും ആദ്യമായി പൂമ്പാറ്റയെ പിടിച്ചതും നെറ്റിയില്‍ കുങ്കുമം വച്ചതും പ്രേമത്തിന്റെ ലൊക്കേഷനില്‍ വച്ചാണെന്ന് സായി പറയുന്നു. മുഖക്കുരുവും വേറിട്ട ശബ്ദവും ഉണ്ടാക്കിയ അപകര്‍ഷതാബോധത്തെ ഇല്ലാതാക്കിയത് പ്രേമം സിനിമ നല്‍കിയ ആത്മ വിശ്വാസമാണെന്നും സായി പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha