നയന്‍താരയ്ക്ക് എതിരെ ചിമ്പുവിന്റെ അച്ഛന്‍

നയന്‍താരയ്‌ക്കെതിരെ ചിമ്പുവിന്റെ പിതാവും ചിത്രത്തിന്റെ കോ പ്രൊഡ്യൂസറുമായ ടി.രാജേന്ദ്രന്‍ നടികര്‍ സംഘത്തിന് പരാതി നല്‍കി. ഇത് നമ്മ ആളു എന്ന ചിത്രത്തിലെ ഫോക് സോങ്ങില്‍ അഭിനയിക്കാന്‍ താരം ഡേറ്റ് നല്‍കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പരാതി നല്‍കിയത്.
അതേസമയം പ്രതിഫലത്തുക മുഴുവന്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് നയന്‍സ് ഡേറ്റ് നല്‍കാത്തതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പണം തനിക്കൊരു പ്രശ്‌നമല്ലെന്നും ചിത്രം വേഗം റിലീസ് ചെയ്യണമെന്നും നയന്‍താര നടികര്‍ സംഘത്തോട് ആവശ്യപ്പെട്ടു.
പടം അടുത്താഴ്ച തിയറ്ററില്‍ റിലീസ് ചെയ്യാന്‍ തയ്യാറാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പാണ്ഡ്യരാജ് പറഞ്ഞു. എന്നാല്‍ ചിമ്പുവും പിതാവും ചിത്രത്തില്‍ ഒരു കുത്ത് സോങ് വേണമെന്ന വാശിയിലാണ്. ചിമ്പുവും നയന്‍താരയും കുറലരസനുമാണ് പാട്ടില്‍ അഭിനയിക്കേണ്ടത്. തിരക്കഥയ്ക്ക് ഇങ്ങിനെ ഒരു പാട്ട് ആവശ്യമില്ലെന്ന് താന്‍ പറഞ്ഞിട്ടും ചിമ്പുവിന്റെ പിതാവ് വഴങ്ങുന്നില്ല. ചിത്രത്തിന്റെ നിര്‍മാതാവു കൂടിയാണ് പാണ്ഡ്യരാജ്. പടത്തിന്റെ മാര്‍ക്കറ്റിംഗിന് ഇങ്ങനെ ഒരു പാട്ട് സഹായകമാണെങ്കില്‍ അത് തന്റേതായ രീതിയില്‍ ചിത്രീകരിക്കുമെന്നും സംവിധായകന്‍ പറഞ്ഞു.
അവസാനം പാട്ടില്‍ അഭിനയിക്കാന്‍ നയന്‍താര എട്ട് തവണ ഡേറ്റ് നല്‍കി. അപ്പോഴെല്ലാം ചിമ്പുവും പിതാവും പാട്ട് ശരിയായില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. നയന്‍താരയ്ക്ക് ഉയര്‍ന്ന പ്രതിഫലമാണ് നല്‍കേണ്ടത്. പക്ഷെ, ഇതുവരെ അവരത് ആവശ്യപ്പെട്ടിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു. സിനിമ എത്രയും വേഗം തിയറ്ററിലെത്തണമെന്നാണ് നയന്‍സ് ആവശ്യപ്പെട്ടതെന്നും സംവിധായകന്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha