പൃഥ്വിരാജ് ബോബി സഞ്ജയ്-റോഷന്‍ ചിത്രം ഉപേക്ഷിച്ചു

ബോബിസഞ്ജയ്-റോഷന്‍ ആന്‍ഡ്രൂസ് ചിത്രം പൃഥ്വിരാജ് ഉപേക്ഷിച്ചു. കഴിഞ്ഞയാഴ്ച അത്ഭുതത്തോടെയാണ് സിനിമാ ലോകം ഈ വാര്‍ത്ത കേട്ടത്. മുംബയ് പോലീസ് എന്ന ഹിറ്റിന് ശേഷം മൂവരും ഒന്നിക്കുന്ന ചിത്രമായിരുന്നു ഇത്. കോമോ സ്‌റ്റേജിലുള്ള ഒരാളുടെ കഥ പറയുന്ന ചിത്രമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ അങ്ങനെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചാല്‍ അത് തന്റെ ഇമേജിനെ ബാധിക്കുമെന്ന് ഭയന്നാണ് രാജു ചിത്രം ഉപേക്ഷിച്ചത്.
റോഷന്‍ ചിത്രത്തിന് പകരം സുജിത്ത് വാസുദേവിന്റെ ജയിംസ് ആന്റ് ആലീസിലാണ് രാജു അഭിനയിക്കുന്നത്. ഡോ.ജനാര്‍ദ്ദനനാണ് തിരക്കഥ രചിക്കുന്നത്. നവംബറില്‍ ചിത്രം തുടങ്ങും. അതിന് ശേഷമായിരിക്കും ഹരിഹരന്റെ സ്യമന്തകത്തില്‍ അഭിനയിക്കുക. അതിന് ശേഷം ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ല. പല സിനിമകളും പരാജയപ്പെട്ടിരുന്ന സമയത്താണ് രാജുവിന് റോഷന്‍ മുംബയ് പൊലീസിലൂടെ ഹിറ്റ് സമ്മാനിച്ചത്. അതിന് ശേഷം അനൗണ്‍സ് ചെയ്ത ചിത്രമായിരുന്നു.
അതേസമയം പല ചിത്രങ്ങളുടെയും തിരക്കഥയില്‍ രാജു കൈവയ്ക്കുന്നതായി ആരോപണമുണ്ട്. നാദിര്‍ഷായുടെ ആദ്യസിനിമയായ അമര്‍ അക്ബര്‍ ആന്റണിയില്‍ പല സീനുകളും രാജു തിരുത്തി എഴുതിയെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍ തിരുത്തിയ സീനുകള്‍ താന്‍ എഴുതിയതിലും മനോഹരമാണെന്നും നാദിര്‍ഷാ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha