ഞാന്‍ സൂപ്പര്‍സ്റ്റാറല്ല

താന്‍ സൂപ്പര്‍താരമല്ലെന്നും അങ്ങനെ ഒരു പദവിക്ക് അര്‍ഹനല്ലെന്നും കുഞ്ചാക്കോ ബോബന്‍. മലയാള സിനിമയില്‍ മിനിമം ഗ്യാരണ്ടിയുള്ള ഏകനടനാണ് കുഞ്ചാക്കോ ബോബന്‍. അവസാനം ഇറങ്ങിയ ജമ്‌നാപ്യാരി ഒഴികെയുള്ള ചിത്രങ്ങളെല്ലാം നിര്‍മാതാക്കള്‍ക്ക് നഷ്ടം വരുത്തിയിട്ടില്ല. സിനിമ നായകന്റെ മാത്രമല്ല, മറ്റ് കഥാപാത്രങ്ങളുടെയും ടെക്‌നീഷ്യന്‍മാരുടെയും കൂടിയാണ്. തന്റെ ചിത്രങ്ങളില്‍ ഒന്നിലധികം നായകന്‍മാരുണ്ടെന്ന വിമര്‍ശനത്തിന് താരം മറുപടി നല്‍കി.
മധുരനാരങ്ങയില്‍ ബിജുമേനോനും നീരജ് മാധവിനും എനിക്കൊപ്പം പ്രാധാന്യമുണ്ട്. അത് ആ സിനിമയുടെ തിരക്കഥ ആവശ്യപ്പെടുന്നുണ്ട്. അല്ലാതെ ബിസിനസിന് വേണ്ടിമാത്രമല്ല അവരെ കാസ്റ്റ് ചെയ്തതെന്നും താരം വ്യക്തമാക്കി. രാജമ്മ അറ്റ് യാഹൂ എന്ന ചിത്രത്തില്‍ ആസിഫ് അലിയും ഉണ്ട്. ആസിഫിനൊപ്പം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണത്. അലസരായ രണ്ട് സഹോദരങ്ങളുടെ കഥയാണത്. അതിന് ശേഷം വീണ്ടും മഞ്ജുവാര്യരുടെ കൂടെ അഭിനയിക്കുകയാണ്. രാജേഷ്പിള്ളയുടെ സൈക്കിക്ക് ത്രില്ലറില്‍.
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെ ആര്‍ക്കും ഇവിടെ തിളങ്ങാന്‍ കഴിയില്ല. അവര്‍ രണ്ട് പേരും എത്രയോ മഹത്തായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു, എത്ര സൂപ്പര്‍ഹിറ്റുകളുണ്ടാക്കി. താനൊക്കെ സിനിമയുടെ ഓരം പറ്റി സഞ്ചരിക്കുകയാണ്. നാല് വര്‍ഷം സിനിമയില്ലാതെ വീട്ടിലിരുന്നപ്പോള്‍ ആരും വിളിച്ചിരുന്നില്ല. അതുകൊണ്ട് സിനിമയിലെ സൗഹൃദത്തിന് വലിയ വില കല്‍പ്പിക്കുന്നില്ലെന്നും താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha