റാണി മുഖര്‍ജി അമ്മയാകുന്നു

ബോളിവുഡ് താരം റാണി മുഖര്‍ജി അമ്മയാകുന്നു. നീണ്ടകാലത്തെ പ്രണയത്തിന് ശേഷം നിര്‍മാതാവ് ആദിത്യ ചോപ്രയുമായി കുടുംബജീവിതം നയിക്കുകയാണ് താരം. ജനുവരിയില്‍ വീട്ടില്‍ പുതിയ അതിഥി എത്തും. റാണി മുഖര്‍ജിയുടെ കസിന്‍ ജ്യോതി മുഖര്‍ജിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. അതേസമയം ആദിത്യയും റാണിയും വിദേശത്താണ്. അതിനാല്‍ ഇക്കാര്യത്തില്‍ ഇരുവരും വിശദീകരണം നല്‍കിയിട്ടില്ല. ജൂലായിലാണ് ഇരുവരും ലണ്ടനില്‍ പോയത്. അത് ചികില്‍സയുടെ ഭാഗമാണെന്ന് അറിയുന്നു.
ലണ്ടനിലെ പ്രശസ്തമായ സ്ത്രീകളുടെ ആസ്പത്രിയില്‍ വെച്ച് ആരാധകരാരോ റാണിയെ കണ്ടതായും അവര്‍ ഫോട്ടോയും മറ്റും ട്വിറ്ററിലൂടെ പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മര്‍ദാനിയില്‍ അഭിനയിച്ചതിന് പിന്നാലെ ഒരു ചിത്രവും താരം കമ്മിറ്റ് ചെയ്തിരുന്നില്ല. 36 വയസ് കഴിഞ്ഞ താരം അമ്മയാകാനുള്ള തയ്യാറെടുപ്പിലായത് കൊണ്ടാണിതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കുടുംബ ജീവിതത്തിനൊപ്പം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയായിരുന്നു താരം.
ഉയരം കുറഞ്ഞ, ഇരുനിറക്കാരിയായ റാണി ബോളിവുഡിലെ എല്ലാ നായകന്‍മാരുടെയും സ്വപ്‌ന റാണിയായിരുന്നു. അതിനിടെയാണ് സംവിധായകനും നിര്‍മാതാവുമായ ആദിത്യ ചോപ്രയെ പ്രണയിച്ചത്. അതോടെ ചോപ്ര ആദ്യ വിവാഹം വേര്‍പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha