കെട്ടിപ്പിടുത്തം തൊഴിലിന്റെ ഭാഗമാണെന്ന് മനസിലാക്കാന്‍ ഭാര്യയെ ഒപ്പം കൂട്ടി

തന്നെക്കുറിച്ചുള്ള വാര്‍ത്തകളില്‍ ആദ്യമൊക്കെ സങ്കടം തോന്നിയെങ്കിലും പിന്നീടത് ശീലമായി എന്ന് കലാഭവന്‍ മണി. കെട്ടിപ്പിടിച്ച് അഭിനയിക്കുന്നത് തൊഴിലിന്റെ ഭാഗം മാത്രമാണ്. ഒരിക്കല്‍ തൊഴിലിനെ കുറിച്ച് ബോധ്യപ്പെടുത്താന്‍ ഭാര്യയെയും കൊണ്ട് ഷൂട്ടിങ് സെറ്റിലേക്ക് പോയി.
സിനിമാഭിനയം തന്റെ തൊഴിലാണ്. ഈ തൊഴില്‍ ചെയ്യുമ്പോള്‍ പലവിധ ഗോസിപ്പുകളും കേള്‍ക്കേണ്ടി വരും. ചില നടിമാരെയും ചില കെട്ടിപ്പിടിത്തങ്ങലുമെല്ലാം ചേര്‍ത്ത് പലരും എന്നെ കുറിച്ചും അത്തരം കഥകള്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഒരിക്കല്‍ ഭാര്യയെയും കൂട്ടി ഷൂട്ടിങ് സെറ്റില്‍ പോയി തന്റെ ജോലിയെ കുറിച്ച് ബോധ്യപ്പെടുത്തിയാലോ എന്ന് ചിന്തിച്ചു. അങ്ങനെ ഭാര്യയെയും കൂട്ടിക്കൊണ്ട് സെറ്റിലേക്ക് പോയി എല്ലാം ബോധ്യപ്പെടുത്തി.
കള്ളത്തരങ്ങള്‍ ഒരു മനുഷ്യനായി പിറക്കുമ്പോഴേ ഓരോരുത്തര്‍ക്കുമുണ്ട്. ആദ്യം അമ്മയുടെ അനുവാദമില്ലാതെ മുലപ്പാല്‍ കുടിക്കുമ്പോള്‍ മുതല്‍ അതാരംഭിക്കുന്നു. അന്ന് കള്ളന്‍ എന്ന് അമ്മ സ്‌നേഹത്തോടെ പറയുന്നതുമുതല്‍ ഓരോരുത്തരും കള്ളനാകുകയാണ്. എന്നാല്‍ കൊച്ചു കൃസൃതികള്‍ക്കപ്പുറത്തുള്ള കള്ളത്തരങ്ങളിലേക്ക് നമ്മളൊന്നും പോകുകയുമില്ല. അതുകൊണ്ട് തന്നെ ഇത്തരം കേസുകളിലും മറ്റും കുടുക്കുന്നത് സങ്കടമുണ്ടാക്കാറുണ്ടെന്നും മണി വിശദീകരിച്ചു.
അതേ സമയം സിനിമയില്‍ തന്നെ അതിവര്‍ത്തിച്ച് കടന്നുപോകുന്ന ആളുകളെ ഓര്‍ത്ത് സന്തോഷം മാത്രമേയുള്ളൂവെന്നും ദുഃഖമില്ലെന്നും മണി വിശദീകരിച്ചു. സഹായം ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെ പലരും പറ്റിച്ചിട്ടുണ്ടെന്നും മണി പറഞ്ഞു.
സഹായം നല്‍കിയ കാര്യങ്ങളൊന്നും പറയാന്‍ തയാറല്ലെന്ന് വ്യക്തമാക്കിയ മണി തനിക്കുണ്ടായ ചില ദുരനുഭവങ്ങള്‍ വിശദീകരിച്ചു. ഒരുദിവസം തന്റെ സഹായം തേടി കാലിന് സ്വാധീനമില്ലെന്ന് പറഞ്ഞ് ഒരാള്‍ വീട്ടിലേക്ക് വന്നു. മൂന്ന് ടയറുള്ള ഒരു മരവണ്ടിയുടെ സഹായത്തോടെയാണ് വീട്ടിലേക്ക് കയറിവന്നത്. എന്നാല്‍ വീട്ടിലെത്തി താനുണ്ടോ എന്ന് അന്വേഷിച്ച് ഇല്ലെന്ന് ബോധ്യപ്പെട്ടതോടെ ഉടനെ എഴുന്നേറ്റ് നടന്ന് തിരിച്ചുപോയെന്ന് മണി പറഞ്ഞു. മണിച്ചേട്ടനില്ലെങ്കില്‍ പിന്നെന്തിനാ താനിത്ര കഷ്ടപ്പെട്ട് ഇഴഞ്ഞ് വന്നതെന്ന് പറഞ്ഞാണ് അയാള്‍ പോയത്. വീട്ടുകാര്‍ തന്നോട് ഇക്കാര്യം പിന്നീട് പറഞ്ഞുവെന്നും മണി പറഞ്ഞു. എന്നാലും താന്‍ സഹായം നല്‍കുന്ന പരിപാടി അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മണി പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha