ഇത് ആഘോഷത്തിന്റെ നൂറാം നാള്‍

യുവതലമുറ ആഘോഷമാക്കിയ പ്രേമം നിറഞ്ഞകൈയടികളോടെ ഇന്നു നൂറാം ദിവസത്തിലേക്ക് കടന്നു. ഒരൊറ്റ ചിത്രം കൊണ്ട് തന്നെ അഭിനയിച്ച അഭനേതാക്കളെല്ലാം താരമായ ചിത്രം കൂടിയാണ് പ്രേമം.
തീയറ്ററുകളിലേക്ക് പോവുന്നതിനു മുന്‍പ് മേരിയായി അഭിനയിച്ച അനുപമയുടെ മുടിയഴകിനെ പ്രേമിച്ച മലയാളികള്‍ക്ക് സിനിമ കണ്ട് പുറത്തിറങ്ങിയപ്പോള്‍ മലരെന്ന കോയമ്പത്തൂരുകാരിയായ സായി പല്ലവി പ്രേക്ഷകര്‍ക്ക് പുതിയൊരു വികാരമാവുകയായിരുന്നു. യുവതലമുറയിലെ സൂപ്പര്‍ സ്റ്റാര്‍ എന്ന പരാമര്‍ശത്തിന് നിവിന്‍പോളിയെ അര്‍ഹനാക്കുകയും ചെയ്തു പ്രേമം. നിവിന്റെ താടിയും ലുക്കും എന്തിന് ഷര്‍ട്ടും മുണ്ടും പോലും യുവാക്കള്‍ക്ക് ഹരമായി.
അടുത്ത കാലത്ത് ഇത്രയധികം പണം വാരിയ ന്യൂജനറേഷന്‍ ചിത്രം വേറെയില്ല. സങ്കല്‍പിക്കാന്‍ കഴിയുന്ന കഥാ തന്തുവാണ് പ്രേമത്തിന്റെ വിജയത്തിന് ഒരു പ്രധാന കാരണം. നാച്വറലായ തമാശകളും സംഭാഷണങ്ങളും ചിത്രത്തിന്റെ മിഴിവ് വര്‍ദ്ധിപ്പിച്ചു.
തീയറ്ററില്‍ പ്രേമം നിറഞ്ഞോടിയപ്പോള്‍ പുറത്ത് വിവാദങ്ങളും അരങ്ങ് തകര്‍ത്തു. റിലീസ് ചെയ്ത് ആഴ്ചകള്‍ക്കകം തന്നെ ഇന്റര്‍നെറ്റില്‍ എത്തിയ ചിത്രത്തിന്റെ വ്യാജനാണ് പ്രേമവുമായി ബന്ധപ്പെട്ടുവന്ന ആദ്യത്തെ വിവാദം. പിന്നീടങ്ങോട്ട് ഇന്നു വരെ വിവാദങ്ങള്‍ ഒഴിഞ്ഞ ദിവസങ്ങള്‍ പ്രേമത്തിനുണ്ടായിട്ടില്ല. ക്യാംപസുകളില്‍ പ്രേമം തരംഗം ഉണ്ടായപ്പോള്‍ ഉണ്ടായ യുവത്വത്തിന്റെ അതിരുകടന്ന പ്രകടനങ്ങളും അപകടങ്ങളും ഡിജിപി സെന്‍കുമാറിന്റേതടക്കമുള്ള നിരവധി പേരുടെ വിമര്‍ശനങ്ങള്‍ ചിത്രത്തിനു നേരെയുണ്ടായി.
കമല്‍ ഉള്‍പ്പെടയുള്ള മുതിര്‍ന്ന തലമൂറയിലെ സംവിധായകനും പ്രേമം യുവാക്കളെ വഴി തെറ്റിക്കുന്നുവെന്ന വാദവുമായിരംഗത്തെത്തി. സിനിമ കണ്ട് ആരും വഴി തെറ്റില്ലെന്നും ആരും നല്ലവരും ചീത്തയും ആവില്ലെന്ന വാദവുമായി സിനിമാക്കാരും രംഗത്തു വന്നു. വിവാദങ്ങള്‍ക്കിടയിലും പ്രേക്ഷകരുടെ മനസ്സ് കീഴടക്കി പ്രേമ പര്യടനം തുടരുകയാണ്. നൂറിന്റെ നിറവില്‍...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha