മമ്മൂട്ടിയുടെ പിറന്നാന്‍ ആഘോഷിച്ച് സിനിമാലോകം, വാപ്പച്ചിക്ക് ആശംസനേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍

മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസനേര്‍ന്നു കൊണ്ട് ഫേസ്ബുക്കില്‍ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചത് ഇങ്ങനെയാണ്...ഹാപ്പി ബേര്‍ത്ത് ഡേ വാപ്പച്ചീ, എന്റെ മെഗാസ്റ്റാര്‍, എന്റെ ഹീറോ, എന്റെ ബെസ്റ്റ് ബഡ്ഡി... ബാക്കിയുള്ളതൊക്കെ പേഴ്‌സണലായി തന്നെ ഇരിക്കട്ടെ എന്ന് പറഞ്ഞാണ് ദുല്‍ഖറിന്റെ പിറന്നാള്‍ ആശംസ. അതിനോടൊപ്പം ദുല്‍ഖറും മമ്മൂട്ടിയും ഒരുമിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. മമ്മൂട്ടിക്കായുള്ള ദുല്‍ഖറിന്റെ ജന്മദിനാശംസ നവമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.
മലയാലത്തിന്റെ നിത്യ യൗവനം ഇന്ന് 64ാം ജന്മദിനം ആഘോഷിക്കുകയാണ്. വെള്ളിത്തിരയില്‍ നിന്നും ഒട്ടുമിക്ക താരങ്ങളും മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കഴിഞ്ഞു. എന്തിനും ഏതിനും മലയാളിക്ക് മാതൃകയാക്കാവുന്ന ഒരു നടനാണ് മമ്മൂട്ടി. മമ്മൂട്ടിയെ കാണുമ്പോള്‍ ആരും ഒന്ന് അസൂയപ്പെടും. പ്രായം കൂടുതോറും കൂടുതല്‍ ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം.
എല്ലാ കാര്യത്തിലും അപ്‌ഡേറ്റഡ് ആയിരിക്കുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന ഗുണം.സൗന്ദര്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, സൂര്യനു താഴെയുള്ള എന്തു കാര്യത്തിനെക്കുറിച്ചും ന്യൂജനറേഷന് പിള്ളേര്‍ അറിയും മുമ്പ് അറിയുന്ന ആളാണ് മമ്മൂട്ടി. സിനിമയാണെങ്കിലും സാങ്കേതിക വിദ്യയാണെങ്കിലും വാഹനമാണെങ്കിലും പുതിയ ഫാഷനാണെങ്കിലും എന്തിന് കൂളിങ്ങ് ഗ്ലാസിന്റെ കാര്യത്തില്‍ പോലും മമ്മൂട്ട് അപ്‌ഡേറ്റാണ്.
46 കൊല്ലം. 380ഓളം ചിത്രങ്ങള്‍.പ്രേം നസീര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നായകവേഷം കൈകാര്യം ചെയ്ത നടന്‍. ഏറ്റവുമധികം സിനിമകളില്‍ ഇരട്ട വേഷങ്ങള്‍ ചെയ്ത നടന്‍. മൂന്ന് ദേശീയ അവാര്‍ഡുകള്‍, പത്മശ്രീ, അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍, മറ്റനവധി പുരസ്‌ക്കാരങ്ങള്‍. വിശേഷണങ്ങള്‍ അനവധിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha