അമ്മയായ സന്തോഷമറിയിച്ച് നടി പ്രിയങ്കാ ചോപ്ര...വാടകഗര്‍ഭധാരണത്തിലൂടെ അമ്മയായി പ്രിയങ്ക ചോപ്ര

അമ്മയായ സന്തോഷമറിയിച്ച് ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര. വാടക ഗര്‍ഭധാരണത്തിലൂടെയാണ് പ്രിയങ്ക അമ്മയായത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഈ വിവരം പ്രിയങ്ക അറിയിച്ചത്. പ്രിയങ്കയുടെയും ഗായകന്‍ നിക് ജൊനാസിന്റെയും ആദ്യ കുഞ്ഞാണിത്.
കുടുംബത്തിന് പ്രത്യേകം പരിഗണന നല്‍കുന്നതിനായി ഈ സമയത്തെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് താരം ഇന്‍സ്റ്റാ?ഗ്രാമില്‍ പോസ്റ്റ് ചെയ്തു.
'ഞങ്ങള്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞിനെ സ്വീകരിച്ചുവെന്ന് അറിയിക്കുന്നതില്‍ അതിയായ സന്തോഷം തോന്നുന്നു. ഈ പ്രത്യേക സമയത്ത് കുടുംബത്തോടൊപ്പം കഴിയാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്കു സ്വകാര്യത നല്‍കണമെന്നു ബഹുമാനപൂര്‍വം നിങ്ങളോട് ആവശ്യപ്പെടുകയാണ്. എല്ലാവര്‍ക്കും ഒരുപാട് നന്ദി', എന്നാണ് നിക് ജൊനാസിനെ ടാഗ് ചെയ്ത് പ്രിയങ്ക ചോപ്ര കുറിച്ചത്.
2017ലെ ഗലെ പുരസ്‌കാര വേദിയില്‍ വച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളില്‍ ഇരുവരും ഒരുമിച്ചു പങ്കെടുത്തു. തുടര്‍ന്ന് പ്രണയത്തിലാവുകയും 2018 ഡിസംബറില്‍ വിവാഹിതരാവുകയുമായിരുന്നു.
https://www.facebook.com/Malayalivartha