മേഘ്‌നാ രാജിന്റെ കാലിന് പരിക്ക്

ഷൂട്ടിംഗിനിടെ നടി മേഘ്‌നാ രാജിന്റെ കാലിന് പരിക്ക് പറ്റി. പീരിയോഡിക് സിനിമയായ അല്ലാമയുടെ ചിത്രീകരണത്തിനിടെയാണ് നടന്‍ ധനഞ്ജയനും മേഘ്‌നയ്ക്കും പരിക്ക് പറ്റിയത്. ചിത്രത്തിലെ ഒരു പ്രധാന ഗാനരംഗത്തിന്റെ റിഹേഴ്‌സലിനിടെയാണ് പരിക്ക് പറ്റിയത്. കാല് നീര് വന്ന് വീര്‍ത്തിരിക്കുകയാണെന്ന് മേഘ്‌ന പറഞ്ഞു. കഥക് നര്‍ത്തകിയായ മേഘ്‌നയ്ക്ക് ക്ലാസിക്കല്‍ ഡാന്‍സിന്റെ ചുവടുകള്‍ അത്ര പരിചയമില്ലാത്തതാണ് പ്രശ്‌നമായത്.
മേഘ്‌നയ്ക്ക് എം.ബി.എ പരീക്ഷ അടുത്ത് വരുകയാണ്. അതിന് മുമ്പ് പാട്ട് പൂര്‍ത്തിയാക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ പരിക്ക് പറ്റിയതോടെ എല്ലാം പാളി. അതേസമയം സമയത്ത് തന്നെ പാട്ട് പൂര്‍ത്തിയാക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. മേഘ്‌നയുടെ ചുവടുകള്‍ മറ്റാരെകൊണ്ടെങ്കിലും അഭിനയിപ്പിക്കുകയും ക്‌ളോസും മറ്റ് ഷോട്ടുകളും മേഘ്‌നയുടെ തന്നെ ഉപയോഗിക്കുകയും ചെയ്യാനാണ് നീക്കം. പരീക്ഷ കൂടി അടുത്തിരിക്കുന്ന സാഹചര്യത്തില്‍ താരം ഇതിന് വഴങ്ങുമെന്നാണ് അറിയുന്നത്.
മലയാളത്തിലെ ശ്രദ്ധേയയായ നായികയായ മേഘ്‌ന കുറേ നാളായി തെലുങ്ക്, കന്നട പടങ്ങളുടെ ചിത്രീകരണ തിരക്കിലാണ്. താമസിക്കാതെ മലയാളത്തില്‍ ഒരു പ്രോജക്ട് ചെയ്യണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായി താരം പറഞ്ഞു. എന്നാല്‍ പരിക്കും പരീക്ഷയും കാരണം നീണ്ടു പോകുമെന്നും മേഘ്‌ന പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha