ജാതക പ്രശ്‌നം: നടി പ്രിയാമണിയുടെ വിവാഹം മാറ്റിവെച്ചു

തെന്നിന്ത്യന്‍ നടി പ്രിയാമണിയുടെയും കാമുകന്‍ മുസ്തഫ രാജിന്റെയും വിവാഹം മാറ്റിവച്ചു. പ്രിയാമണിയുടെ ജാതകത്തിലുണ്ടായ ചില പ്രശ്‌നങ്ങളാണ് വിമാഹം നീട്ടിവെയ്ക്കാനുണ്ടായ കാരണം. തന്റെ ജാതകപ്രകാരം ഇപ്പോള്‍ വിവാഹം നടത്താന്‍ അനുയോജ്യമായ സമയമല്ലെന്നും അതിനാലാണ് വിവാഹം നീട്ടി വയ്ക്കാന്‍ തീരുമാനിച്ചതെന്നും പ്രിയാമണി പറഞ്ഞു. പ്രിയാമണിയുടേയും മുസ്തഫയുടേയും മാതാപിതാക്കള്‍ വിവാഹം നീട്ടി വയ്ക്കാന്‍ സമ്മതിച്ചിട്ടുണ്ട്. വൈകാതെ തന്നെ വിവാഹം നടക്കുമെന്നും പ്രിയ പറഞ്ഞു.
പ്രണയത്തിലായിരുന്നെന്ന് സമ്മതിച്ചിരുന്നെങ്കിലും തന്റെ ഭാവി വരന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടത് അടുത്തിടെയായിരുന്നു. മുംബയിലെ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമയായ മുസ്തഫ രാജുമായി പ്രിയയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നായിരുന്നു പറഞ്ഞിരുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്പ് ഒരു ചാരിറ്റി ക്രിക്കറ്റ് മത്സരത്തിനിടെയാണ് പ്രിയ മുസ്തഫയെ കാണുന്നത്. അന്ന് അവിടെ വച്ച് പ്രിയ തന്റെ ഫോണ്‍ നന്പര്‍ മുസ്തഫയ്ക്ക് കൈമാറി. അങ്ങനെയാണ് ഇരുവരും സുഹൃത്തുക്കളായത്. താന്‍ തന്നെയാണ് മുസ്തഫയോട് പ്രണയം തുറന്നു പറഞ്ഞതെന്ന് പ്രിയാമണി പറഞ്ഞു. താന്‍ പറഞ്ഞത് സത്യമാണെന്ന് വിശ്വസിക്കാന്‍ അദ്ദേഹത്തിന് കുറച്ച് മാസങ്ങളെടുത്തെന്നും അതിന് ശേഷമാണ് അദ്ദേഹം അതിന് മറുപടി നല്‍കിയതെന്നും പ്രിയ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha