ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ആരുടേയും സമ്മതം ആവശ്യമില്ലെന്ന് സൊനാ മഹാപത്ര

ബോളിവുഡ് താരം ആമീര്‍ ഖാന്റെ മകള്‍ ഇറ ഖാന്റെ ഇരുപത്തിയഞ്ചാം ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലായിരുന്നു ഇറ പിറന്നാള്‍ ആഘോഷിച്ചത്. ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നിരവധിപ്പേരാണ് സാമൂഹ മാധ്യമങ്ങളില്‍ ഇറയെ വിമര്‍ശിച്ച് രംഗത്ത് വന്നത്.
ബിക്കിനി സംസ്‌കാരത്തിന് ചേരുന്ന വസ്ത്രമല്ലെന്നും, പിതാവിന് മുന്നില്‍ മകള്‍ അല്‍പ്പവസ്ത്രധാരിയായി നില്‍ക്കുന്നത് അരോചകമാണെന്നുമായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനങ്ങള്‍. എന്നാല്‍, ഇറയെ പിന്തുണച്ച് നടി സോനാ മഹാപത്രയുള്‍പ്പെടെ നിരവധിപ്പേര്‍ രംഗത്ത് വന്നു. ഇപ്പോള്‍ സോനാ മഹാപത്രയുടെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.
ഇറ മുതിര്‍ന്ന സ്ത്രീയാണെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പിതാവിന്റെ അനുവാദം ആവശ്യമില്ലെന്നും സോന മഹാപത്ര പറഞ്ഞു. 'ഇറയ്ക്ക് 25 വയസായി. സ്വതന്ത്ര ചിന്താഗതിയുള്ള മുതിര്‍ന്ന് സ്ത്രീയാണ്. അവള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാന്‍ സ്വന്തം പിതാവിന്റെയോ നിങ്ങളുടെയോ അനുവാദം ആവശ്യമില്ല', സൊനാ മഹാപത്ര വ്യക്തമാക്കി.
അതേസമയം, മകളുടെ ജന്മദിനം ആഘോഷിക്കുന്നതിനായി ആമിര്‍ ഖാനും മുന്‍ഭാര്യ റീന ദത്തയും ഒത്തുചേര്‍ന്നിരുന്നു. ആമിറിന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരണ്‍ റാവുവും, മകന്‍ ആസാദ് റാവുവും ഒപ്പമുണ്ടായിരുന്നു. ഫിറ്റ്‌നസ് പരിശീലകനും, ഇറയുടെ കാമുകനുമായ നൂപുര്‍ ശിഖരേയും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.
2019ല്‍ സംവിധാന രംഗത്ത് ഇറ തന്റെ അരങ്ങേറ്റം കുറിച്ചിരുന്നു. പിതാവിന്റെ വഴിയെ സിനിമയില്‍ സജീവമാകാനാണ് ഇറയുടെയും ശ്രമം.1986 ഏപ്രില്‍ 18നാണ് ആമിര്‍ ഖാനും റീന ദത്തയും വിവാഹിതരാവുന്നത്. ഇറയെ കൂടാതെ ജുനൈദ് എന്നൊരു മകന്‍ കൂടി ഈ ദമ്ബതികള്‍ക്ക് ഉണ്ട്.
ആമിര്‍ ഖാന്റെ ലഗാന്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവും റീനയായിരുന്നു. 2002ല്‍ ആമിറും റീനയും വിവാഹമോചനം നേടി. വിവാഹമോചനം നേടിയെങ്കശ്ചലും ആമിറും റീനയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.
https://www.facebook.com/Malayalivartha