Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഇനി നിർണായക ദിവസങ്ങൾ! ദിലീപ് അഴിക്കുള്ളിൽ ആകാതിരിക്കാൻ കളിച്ചത് വൻ ശക്തികൾ... ബന്ധപ്പെട്ട അധികാരികൾ എല്ലാവരും കൂടി ഏന്തൊക്കെയോ സമൂഹത്തില്‍ നിന്ന് ഒളിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല; ഗർഭത്തിലെ അലസിപ്പിക്കാന്‍ ശ്രമിച്ചു, പക്ഷെ ദൈവം അതിന് സമ്മതിച്ചില്ലെന്ന വെളിപ്പെടുത്തലുമായി അഡ്വ. അജകുമാർ

16 MAY 2022 08:38 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഉടൻ കാവ്യയെ പോലീസ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ദിവസങ്ങൾക്ക് മുൻപ് നാലര മണിക്കൂർ ചോദ്യം ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ കാവ്യയ്ക്ക് അറിയാമോയെന്നാകും പോലീസ് പരിശോധിക്കുക. എന്നാൽ ഇത്തവണ വീട്ടിൽ വെച്ചാണോ അതോ പോലീസ് ക്ലബിൽ വെച്ചാണോ ചോദ്യം ചെയ്യൽ നടക്കുകയെന്നാണ് ഉറ്റുനോക്കുന്നത്. 160 പ്രകാരം നോട്ടീസ് നൽകിയതിനാലാണ് വീട്ടിൽ വെച്ച് കാവ്യയെ ചോദ്യം ചെയ്തത്. എന്നാൽ രണ്ടാഘട്ടത്തിൽ ഈ ആനുകൂല്യം ലഭിച്ചേക്കില്ല. കേസിൽ കാവ്യ പ്രതിയാകുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസിലെ പുനഃരന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ അതിനിടയിൽ കേസിന് പിന്നിലെ പല കളികളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട ജനനീതിയെന്ന സംഘടന പുറത്ത് വിട്ട വിവരങ്ങള്‍ വാസ്തവ വിരുദ്ധമാണെങ്കില്‍ ഇതിന് പിന്നില്‍ പ്രവർത്തിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്ന വെളിപ്പെടുത്തലുമായി എത്തുകയാണ് അഡ്വ. അജകുമാർ. എന്നാല്‍ ഇവിടെ അത്തരമൊരു നീക്കത്തിന് തയ്യാറായി ആരും മുന്നോട്ട് വരുന്നില്ലെന്ന് മാത്രമല്ല, ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് അന്വേഷിച്ച് അറിയാന്‍ ബന്ധപ്പെട്ട അധികാരികളില്‍ ആർക്കും താല്‍പര്യവുമില്ലെന്നാണ് സത്യം.

അപ്പോള്‍ ഇവരെല്ലാവരും കൂടി ഏന്തൊക്കെയോ സമൂഹത്തില്‍ നിന്ന് ഒളിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇവിടെ ഇത്തരമൊരു പരാതി അയച്ചിരിക്കുന്നത് രാജ്യത്തെ പരമോന്നത കോടതിയിലേക്കാണ്. കോടതിയില്‍ നിന്നും ആ പരാതിയില്‍ വേണ്ട രീതിയില്‍ ഒരു നടപടിയുണ്ടായതായി കണ്ടില്ല. ഇത്തരത്തിലുള്ള പരാതികള്‍ ഒതുക്കി തീർക്കേണ്ട പരാതികളാണെങ്കില്‍, ജൂഡീഷ്യല്‍ പ്രോസസിന്റെ ഭാഗമായി കേസുകളാവാത്ത പക്ഷം വേണ്ട രീതിയില്‍ അന്വേഷണം നടത്താന്‍ അധികാരികള്‍ ശ്രമിക്കാറില്ലെന്നാതാണ് നമ്മുടെ അനുഭവമെന്നും അഡ്വ.അജകുമാർ വ്യക്തമാക്കുന്നു. ഈ വസ്തുതകളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു ഹർജി കോടതിയില്‍ കൊടുക്കുകയാണ് ജനനീതിയെന്ന സംഘടന ചെയ്യേണ്ടത്. ഇവർ കൊടുത്ത പരാതിയോട് അനുബന്ധിച്ച് എന്തെങ്കിലും നടപടികള്‍ സുപ്രീംകോടതി കൈ കൊണ്ടതായി ഇതുവരെ അറിയില്ല.

കാലതാമസത്തിന് മതിയായ കാരണങ്ങളുണ്ടോയെന്നും അറിയില്ല. തന്റെ സ്വകാര്യത ദുരുപയോഗം ചെയ്തുവെന്ന് കാട്ടി അക്രമിക്കപ്പെട്ട നടി ഒരു പരാതി കൊടുത്ത് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അന്വേഷണം നടത്തി ഒരു റിപ്പോർട്ട് വാങ്ങിച്ചുവെങ്കിലും അതിലും തുടർ നടപടിയൊന്നും ഉണ്ടായതായി അറിയിയില്ല. ഇതെല്ലാം കേസുകളായി മാറ്റാത്ത പക്ഷം ഇവയില്‍ നിന്നെല്ലാം സ്വമേധയാ നടപടികളുണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാന്‍ സാധിക്കില്ല. നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാംപ്രതിക്ക് ഈ കേസിലുള്ള ഇടപെടലുകളും അദ്ദേഹം പ്രതിയായി വരുന്നതും സംബന്ധിച്ച് വളരെ അധികം വേവലാതി ഈ പറയുന്ന ഉന്നതലങ്ങളിലുള്ള പലർക്കും ഉണ്ടായിട്ടുണ്ട്. എല്ലാ മേഖലകളിലുള്ള ഉന്നതർക്കും ആശങ്കയുണ്ടായിട്ടുണ്ടെന്നത് വാസ്തവമാണ്.

അതിന്റെ അടിസ്ഥാനത്തില്‍ ഒരു കാര്യം കൂട്ടിച്ചേർക്കാം. 84-ാം ദിവസം ജസ്റ്റിസ് സുനില്‍ തോമസ് ചോദിക്കുന്നുണ്ട്, നിങ്ങള്‍ 90 ദിവസത്തിനകത്ത് ചാർജ് കൊടുക്കാന്‍ സാധ്യതയുണ്ടോ എന്ന് ചോദിക്കുന്നത്. അപ്പോള്‍ ഇല്ലെന്നാണ് പറയുന്നത്. അങ്ങനെയാണ് വളരെ കടുത്ത നിബന്ധനകളോടെ ജാമ്യം നല്‍കുന്നത്. ഇല്ലെങ്കില്‍ 90 ദിവസം കഴിഞ്ഞ് സ്വാഭാവിക ജാമ്യത്തിലേക്ക് പോകും . അതിന് മുമ്പ് നടന്നിട്ടുള്ള ചില കാര്യങ്ങള്‍കൊണ്ടാണ് ബാബുകുമാർ എന്ന വളരെ സത്യസന്ധനായ ഒരു അന്വേഷണ ഉദ്യോഗസ്ഥന് ചാർജ് കൊടുക്കേണ്ടി വന്നത്. അതായത് എട്ടാംപ്രതിയില്ലാതെ ചാർജ് കൊടുക്കേണ്ടി വന്നത്. ഇത് രണ്ടും കൂട്ടിവായിക്കുമ്പോള്‍ ഇതിന്റെ ഉന്നത തലങ്ങളിലെ കെട്ടുപിണയല്‍ നമുക്ക് മനസ്സിലാവും. പക്ഷെ ഈ ഏട്ടാം പ്രതിയെ രക്ഷിച്ചുകൊണ്ടുപോയി അയാള്‍ക്കെതിരേയുള്ള കേസ് ഗർഭത്തിലെ അലസിപ്പിക്കാന്‍ ശ്രമിച്ചത് ദൈവം സമ്മതിച്ചില്ലെന്നുള്ളതാണ് സത്യമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുന്‍ ഡി ജി പി ലോക്നാഥ് ബെഹ്റ നടത്തിയെന്ന് പറയപ്പെടുന്ന ഇടപെടലുകളിലേക്കായിരുന്നു അജകുമാറും വിരല്‍ ചൂണ്ടിയത്. ഡി ജി പിയുടെ ഇടപെടലുകള്‍ കാരണം കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്ന വെളിപ്പെടുത്തലുകള്‍ സേനയ്ക്ക് അകത്ത് നിന്ന് തന്നെ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ദിലീപും ബെഹ്റയും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്ന നിരവധി തെളിവുകളും പുറത്ത് വന്നു. ഇരുവരും തമ്മില്‍ 50 ലേറെ തവണ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നത് അടക്കമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പൊതുജനമധ്യത്തിലുള്ളത്. എന്തായാലും ഇനി വരും ദിവസങ്ങൾ നിർണായകമാണ്. കാരണം പുനരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കുറച്ച് ദിവസങ്ങൾ മാത്രമാണ് അന്വേഷണ സംഘത്തിന്റെ മുൻപിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends