Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വിഐപിയ്ക്ക് പിന്നാലെ മാഡം! ആലുവ പോലീസ് ക്ലബിലെ ക്രൈംബ്രാഞ്ച് നാടകത്തില്‍ ദുരൂഹത... പിന്നിൽ വലിയ കളികളോ?

17 MAY 2022 01:10 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസ് ഉയർന്ന് വന്നപ്പോൾ മുതൽ തന്നെ മാഡത്തിന്റെ പേരും ചർച്ചകളിൽ നിറഞ്ഞതാണ്. മാഡം എന്ന വ്യക്തിയെക്കുറിച്ച് സൂചനകൾ പുറത്ത് വരുന്നതല്ലാതെ കൃത്യമായി ആരാണെന്ന് കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. മാഡം സിനിമാ മേഖലയിൽ നിന്നുള്ള ആളാണെന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി മുൻപ് വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെ മാഡത്തിനായി വീണ്ടും അന്വേഷണം ആരംഭിച്ചെങ്കിലും ഇപ്പോഴും മാഡം കാണാമറയത്ത് തന്നെയാണ്. ദിലീപിന്റെ സുഹൃത്തും സൂര്യ ഹോട്ടല്‍സ് ഉടമയുമായ നടിയെ ആക്രമിച്ച കേസിലെ വിഐപി എന്ന് ക്രൈംബ്രാഞ്ച് പറയുന്ന ശരത്തിനെ ഇന്നലെ അറസ്റ്റ് ചെയ്തതോടെ ക്രൈംബ്രാഞ്ചിന്റെ അടുത്ത ലക്ഷ്യം മാഡത്തെയായിരിക്കുമോ എന്ന സംശയത്തിലാണ്.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിലെ ആദ്യ അറസ്റ്റായിരുന്നു ശരത്തിന്റേത്. എന്നാൽ അറസ്റ്റ് ചെയ്ത് ഉടൻ തന്നെ വിട്ടയച്ച ക്രൈംബ്രാഞ്ചിന്റെ നടപടി ഒരുപാട് ദുരൂഹതകള്‍ ഉളവാക്കുകയാണ്. ശരത്തിന്റെ അറസ്റ്റ് തികച്ചും നാടകീയമായിരുന്നു. ശരത്തിന് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചതോടെ കേസില്‍ ഒത്തുതീര്‍പ്പുകളുണ്ടായിട്ടുണ്ടോ എന്ന സംശയമാണ് ബലപ്പെടുന്നത്. ശരത്തിനെതിരെ ഉയര്‍ത്തിയിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണ്. എന്നാല്‍ ചുമത്തിയ വകുപ്പുകളില്‍ അത് പ്രകടവുമല്ല. തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവ രണ്ടും സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ്. ദിലീപിന്റെ ഭാര്യ കാവ്യ മാധവനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇനിയും ചോദ്യം ചെയ്‌തേക്കാമെന്ന സൂചനയും അവര്‍ നല്‍കുന്നുണ്ട്. ഈ കേസില്‍ കാവ്യയെ പ്രതിയാക്കിയാലും അറസ്റ്റ് ചെയ്ത ഉടന്‍ ജാമ്യത്തില്‍ വിടുന്ന അവസ്ഥ തന്നെയാവും ഉണ്ടാവുകയെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചോദ്യം ചെയ്യാനായി ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയ ശരത്തിനെ രാത്രി എട്ട് മണിയോടെയാണ് അറസ്റ്റ് ചെയ്തത്. ഉടന്‍ തന്നെ വിട്ടയയ്ക്കുകയും ചെയ്തു.

ദിലീപിനെതിരെ ഉയര്‍ത്തിയ പല ആരോപണങ്ങള്‍ക്കും കോടതിയില്‍ തെളിവ് നല്‍കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഈ വധഗൂഢാലോചന കേസ് തന്നെ ബാലചന്ദ്രകുമാര്‍ എന്ന സംവിധായകന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്നുയര്‍ന്നതാണ്. ബാലചന്ദ്രകുമാറിന്റെ പല ആരോപണങ്ങള്‍ക്കും വസ്തുനിഷ്ഠമായ തെളിവുകള്‍ ഇല്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതെല്ലാം ദിലീപിന് അനുകൂലമായി മാറിയേക്കാമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. വെറും ഊഹാപോഹങ്ങളുടെ പുകമറയില്‍ ഉയര്‍ന്നുവന്ന വധഗൂഢാലോചന കേസ് പൊളിഞ്ഞാല്‍ നടിയെ ആക്രമിച്ച കേസ് ഒന്നുമില്ലാതാകും എന്ന ആശങ്കയും ഉയരുന്നുണ്ട്. ദിലീപിന്റെ ജാമ്യം റദ്ദാക്കാനായി അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ അപേക്ഷയിന്മേല്‍ വാദം നടക്കുമ്പോള്‍ പ്രോസിക്യൂഷന്‍ കോടതിയുടെ പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലാതെ വലയുകയാണ്. മാത്രമല്ല ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് ചോദിക്കുമ്പോള്‍ പൊതുജനങ്ങള്‍ ആക്ഷേപമുന്നയിച്ചു, ആരോപിച്ചു എന്നെല്ലാം പറഞ്ഞ് തടിയൂരുകയാണ് ചെയ്തത്.

സൈബര്‍ ഹാക്കര്‍ സായ് ശങ്കറിനെ കുടുക്കിയാല്‍ ദിലീപിനെ അകത്താക്കമെന്ന ചിന്തയില്‍ സായ് ശങ്കറിന്റെ ഗാഡ്ജറ്റുകള്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധന നടത്തി. എന്നാല്‍ അതില്‍ നിന്ന് ഒന്നും ലഭിച്ചില്ലെന്ന് മാത്രമല്ല ദിലീപ് കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ ശരവയ്ക്കുന്നതുപോലെ ആയിത്തീരുകയും ചെയ്തു. എന്തായാലും ഇനി വരും ദിവസങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടിരുന്നു മാത്രമേ മനസിലാക്കാൻ സാധിക്കുകയുള്ളു. ഈ മാസം ആണ് പുനരന്വേഷണ റിപ്പോർട്ട് സമർപ്പിക്കേണ്ടത്. അതുകൊണ്ട് തന്നെ അതിനു മുൻപ് എന്തും സംഭവിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends