Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ട്രാൻഫർ ഉണ്ടായിട്ടും ഹണി എം വർഗീസ് തന്നെ തുടരട്ടേയെന്ന തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചേ മതിയാകൂ... കോടതിയുടെ ഭാഗത്ത് നിന്ന് അനാവശ്യമായ ഇടപെടലുകളാണ് പല സമയത്തും! അതിജീവിത ഹൈക്കോടതിയെ സമീപിച്ചാൽ കാര്യങ്ങൾ മാറിമറിയും.. തുറന്ന് പറഞ്ഞ് അഡ്വ ആശാ ഉണ്ണിത്താൻ

17 MAY 2022 04:01 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണത്തിനിടെ വിഐപിയുടെ അറസ്റ്റ് തീർത്തും അപ്രതീക്ഷിതമായിരുന്നു. ഇനി അടുത്ത അറസ്റ്റ് ആരെ എന്നാണ് അറിയാനുള്ളത്. ഈ മാസം അവസാനം പുനരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി അന്ത്യ ശാസനം നൽകിയിട്ടുണ്ടെങ്കിലും കൂടുതൽ സമയം കൂടെ അനുവദിക്കണമെന്ന ആവശ്യവുമായി നീങ്ങുകയാണ് അന്വേഷണസംഘം. എന്നാൽ കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റില്ലെന്നത് സർക്കാരിന്റെ കൂടി നിലപാടാണെന്ന് വേണം മനസിലാക്കാനെന്ന് തുറന്ന് പറച്ചിലുമായി രംഗത്തെത്തുകയാണ് അഡ്വ ആശ ഉണ്ണിത്താൻ. ട്രാൻഫർ ഉണ്ടായിട്ടും ഹണി എം വർഗീസ് തന്നെ തുടരട്ടേയെന്ന തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചേ മതിയാകൂ. കാരണം കോടതിയുടെ ഭാഗത്ത് നിന്ന് അനാവശ്യമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന് പല സമയത്തും കണ്ടതാണ്. സംശയത്തിന്റെ നിഴലിലാണ് കാര്യങ്ങൾ പോയിക്കോണ്ടിരിക്കുന്നതെന്നും ആശ പറഞ്ഞു. ഹണി എം വർഗീസിനെ നടി ആക്രമിക്കപ്പെട്ട കേസിലെ ജഡ്ജ് സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് തിരുമാനിച്ചിരിക്കുന്നത് ജഡ്ജസ് മാത്രമല്ല സർക്കാർ കൂടിയാണെന്ന് വേണം കണക്കാക്കാൻ.

അല്ലേങ്കിൽ ഇത്തരം ഒരു തീരുമാനം വരില്ല. മറ്റ് പല കേസുകളിൽ കാര്യകക്ഷമമായ ഇടപെടലുകൾ ആവശ്യപ്പെട്ട് കൊണ്ട് കോടതിക്ക് കത്തെഴുതുക പോലും സർക്കാർ ചെയ്തിട്ടുണ്ട്. ഈ കേസിൽ പക്ഷേ ഹണി എം വർഗീസ് തന്നെ വിധി പറയണം എന്ന് തീരുമാനിക്കപ്പെട്ടിരിക്കുകയാണ്'. 'ട്രാൻഫർ ഉണ്ടായിട്ടും ഹണി എം വർഗീസ് തന്നെ തുടരട്ടേയെന്ന തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചേ മതിയാകൂ. കാരണം കോടതിയുടെ ഭാഗത്ത് നിന്ന് അനാവശ്യമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന് പല സമയത്തും കണ്ടതാണ്. സംശയത്തിന്റെ നിഴലിലാണ് കാര്യങ്ങൾ പോയിക്കോണ്ടിരിക്കുന്നത്. കോടതിയിലെ ജീവനക്കാരടക്കം കേസിൽ താത്പര്യം ഉള്ള ആളുകളായി മാറുന്നു.

ഇത്തരമൊരു സാഹചര്യത്തിൽ കേസ് വിചാരണ കോടതിയിൽ നിന്നും മാറ്റേണ്ടതാണ്'. 'നടി ആക്രമിക്കപ്പെട്ട കേസിൽ 30ാം തീയതിക്കുള്ളിൽ വിചാരണ ചെയ്യണമെങ്കിൽ പ്രോസിക്യൂട്ടർ ഇല്ല. നടിക്ക് നീതി കിട്ടേണ്ടെന്നാണോ? സർക്കാർ കേസിൽ ആർക്കൊപ്പമാണ്?. എന്തുകൊണ്ടാണ് എത്രയും പെട്ടെന്ന് ഒരു പ്രോസിക്യൂട്ടറെ നിയമിച്ച് ഇപ്പോഴത്തെ സാഹചര്യം ഹൈക്കോടതിയെ അറിയിക്കാത്തത്?' 'നടി ആക്രമിക്കപ്പെട്ട കേസ് മുഴുവൻ അട്ടിമറിച്ച മഹാനാണ് ലോക്നാഥ ബെഹ്റ. ഇത്രയും ആരോപണങ്ങൾ ഉയരുമ്പോൾ നടി ആക്രമിക്കപ്പെട്ട കേസിലെ അദ്ദേഹത്തിന്റെ ഇടപെടലുകളെ കുറിച്ച് ചർച്ച നടക്കുമ്പോൾ നടിയുടെ കൂടി സ്വദേശമായ തൃശ്ശൂർ പൂരത്തിൽ ജനപ്രതിനിധികൾക്കൊപ്പം പങ്കെടുത്ത് അദ്ദേഹം ഞെളിഞ്ഞിരിക്കുകയായിരുന്നു. ആരാണ് ബെഹറയ്ക്ക് ഇത്രയും സ്പേസ് കൊടുക്കുന്നത്?' 'കേസിൽ കൗണ്ട് ഡൗൺ തുടങ്ങി കഴിഞ്ഞു. അതിജീവിതയ്ക്ക് ആരെ പബ്ലിക്ക് പ്രോസിക്യൂട്ടറാക്കാമെന്ന് സർക്കാർ പറയുന്നു.

എന്നാൽ ഇത് സംബന്ധിച്ച് അതിജീവിതയുമായി സർക്കാർ എന്തെങ്കിലും തരത്തിലുള്ള ആശയവിനിമയം നടത്തിയോയെന്നും' അഡ്വ ആശ ഉണ്ണിത്താൻ ചോദിച്ചു. കേസിലെ ഏറ്റവും നിർണായകമായ തെളിവായ ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതോടെ വിശ്വാസ്യത നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. അത് എവിടെ വെച്ചാണ് സംഭവിച്ചത്? പൾസർ സുനി പോലും രക്ഷപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഹാഷ് വാല്യു മാറിയെന്ന റിപ്പോർട്ട് ലഭിച്ചിട്ടും അതിനെ കുറിച്ച് അന്വേഷിക്കാൻ തയ്യാറാകാതെ വിചാരണ കോടതി നിന്നു എന്നത് തന്നെ വിചാരണ കോടതിയെ മാറ്റാൻ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കേണ്ട പ്രധാന കാരണമാണ്. എന്തിനാണ് കോടതി സ്റ്റാഫുകൾ പ്രതിയുടെ ഫോണിലേക്ക് കോടതി രേഖകൾ അയക്കുന്നത്? ഇത് ആരുടെ അറിവോടെയാണ്. കോടതിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന കാര്യമാണ് ഇത്. ഈ രണ്ട് കാരണം കൊണ്ട് തന്നെ അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കാൻ സാധിക്കുമെന്നും ആശ ഉണ്ണിത്താൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends