Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ദൃശ്യങ്ങൾ കാണുന്നത് താങ്ങാൻ പറ്റില്ല.. ശരത്തിന്റെ പ്ലാനിൽ എല്ലാം നടന്നു! ദൃശ്യങ്ങൾ ദിലീപിന്റേയും കൂട്ടരുടേയും കയ്യിൽ ഉണ്ടെന്ന് വേണം മനസിലാക്കാൻ'... 'അന്ന് ദൃശ്യങ്ങൾ അടങ്ങിയ ടാബ് ശരത് ദിലീപിന് കൊണ്ടുകൊടുത്തിട്ടുണ്ടെങ്കിൽ ആ ദൃശ്യങ്ങൾ അവർ കണ്ടിട്ടുണ്ട്.. കോടതിയിലെ പെൻഡ്രൈവിൽ ചില ശബ്ദ ശകലങ്ങൾ കൂട്ടിച്ചേർത്തു... നിർണായക വിവരങ്ങൾ പുറത്തുവിട്ട് ബൈജു കൊട്ടാരക്കര

18 MAY 2022 08:25 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിലെ ആദ്യ അറസ്റ്റായിരുന്നു ശരത്തിന്റേത്. എന്നാൽ അറസ്റ്റ് ചെയ്ത് ഉടൻ തന്നെ വിട്ടയച്ച ക്രൈംബ്രാഞ്ചിന്റെ നടപടി ഒരുപാട് ദുരൂഹതകള്‍ ഉളവാക്കുകയാണ്. ശരത്തിന്റെ അറസ്റ്റ് തികച്ചും നാടകീയമായിരുന്നുവെന്ന് സംഭവത്തിന് പിന്നാലെ പലരും പറഞ്ഞു. ശരത്തിന് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചതോടെ കേസില്‍ ഒത്തുതീര്‍പ്പുകളുണ്ടായിട്ടുണ്ടോ എന്ന സംശയമാണ് ബലപ്പെടുന്നത്. എന്നാലിപ്പോഴിതാ ശരതിനെ അറസ്റ്റ് ചെയ്ത നടപടി വെറും നാടകമാണെന്ന് ആരോപിച്ച് സംവിധായകൻ ബൈജു കൊട്ടാരക്കര രംഗത്തെത്തുകയാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണോ ധൃതി പിടിച്ചുള്ള അറസ്റ്റെന്നും സംവിധായകൻ ചോദിച്ചു. ശരതിനെതിരെ ചുമത്തിയ വകുപ്പുകളിൽ കാര്യമില്ലെന്നും ബൈജു കൊട്ടാക്കര ആരോപിച്ചു. ബൈജു കൊട്ടാരക്കരയുടെ പ്രതികരണം ഇങ്ങനെയായിരുന്നു... ഇന്നലെ രാത്രി 7.30 ഓടെ ആലുവ പോലീസ് ക്ലബിൽ വെച്ച് ശരതിനെ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ചോദ്യം ചെയ്തിരുന്നു. ഇത് തന്നെയാണ് കേസിലെ വിഐപിയാണെന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്. തനിക്ക് കേസിൽ യാതൊരു പങ്കുമില്ലെന്നാണ് ജാമ്യത്തിലിറങ്ങിയ പിന്നാലെ ശരത് പ്രതികരിച്ചത്.

എന്നാൽ ശരത് കൊണ്ടുവന്ന ടാബ് ആണ് ദിലീപ് കണ്ടതെന്നും അതിന് ശേഷം കാവ്യയ്ക്ക് കൈമാറിയതെന്നും ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് നേരത്തേ മൊഴി നൽകിയിരുന്നു'. 'ശരത് ചില്ലറക്കാരനല്ല, അദ്ദേഹത്തിന് കേസുമായി ബന്ധവുമുണ്ട്. പക്ഷേ ഐപിസി 201, 204 വകുപ്പുകൾ പ്രകാരമാണ് ശരതിനെതിരെ കേസെടുത്തിരിക്കുന്നത്. തെളിവുകൾ നശിപ്പിച്ചതിനുള്ള വകുപ്പുകളാണ് ഇത്. അറസ്റ്റ് ചെയ്തു. ജാമ്യത്തിൽ വിട്ടു. അല്ലാതെ മറ്റൊന്നുമുണ്ടായില്ല. ശരതിന്റെ അറസ്റ്റ് വെറും നാടകമാണ്'. 'കാരണം ശരതും സംസ്ഥാനത്തെ ഒരു മന്ത്രിയും തമ്മിലുള്ള സംസാരത്തിന്റെ ഓഡിയോ റെക്കോഡ് ഉണ്ട്. ഒരു മന്ത്രിയുടെ മുൻപിൽ കൊണ്ട് പോയി അന്വേഷണ ഉദ്യോഗസ്ഥരെ നാല് ചീത്ത വിളിക്കണം എന്ന് പറഞ്ഞ ശരതിന് മന്ത്രിമായുള്ള ബന്ധം കാണാതെ പോകരുത്'. ചോദ്യം ചെയ്ത സമയത്ത് ശരതിനോട് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി കോടിയേരിയും സിപിഎമ്മും ഒക്കെ ഉൾപ്പെടെയുള്ള സാമ്പത്തിക കാര്യങ്ങൾ ചോദിച്ചറിഞ്ഞുവെന്നാണ് അറിയാൻ കഴിഞ്ഞത്.

മൂന്ന് കോടി പാർട്ടിക്ക്, മൂന്ന് കോടി സെക്രട്ടറിക്ക് എന്നൊക്കെ പറയുന്ന ഒരു ഓഡിയോ ക്ലിപ്പ് പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ ഉണ്ടായതെന്നാണ് അറിയാൻ കഴിഞ്ഞത്'. 'കണ്ണൂരിലുള്ള ഒരു സിപിഎം നേതാവുമായി ശരതിന് അടുത്ത ബന്ധമുണ്ട്. ഇന്നലത്തെ ശരതിന്റെ അറസ്റ്റ് പേരിന് വേണ്ടി മാത്രമായിരുന്നു.തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണോ ഈ നാടകമൊക്കെ? തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കേസിലെ പ്രതികളെ ഞങ്ങൾ പൊക്കി എന്ന് വരുത്തി തീർക്കാനാണോ? തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഈ കേസിൽ അനക്കമൊന്നുമുണ്ടാകില്ല'. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ദിലീപ് കോടതിയിൽ പറഞ്ഞത്.

ദൃശ്യങ്ങൾ കാണാൻ അഭിഭാഷകർക്കൊപ്പം ദിലീപിനെ കോടതിയിലേക്ക് വിളിച്ചപ്പോൾ ദിലീപ് പറഞ്ഞത് എനിക്ക് താങ്ങാൻ പറ്റില്ലെന്ന് പറഞ്ഞ് ഒഴിവായ വ്യക്തിയാണ്. ദൃശ്യങ്ങൾ ദിലീപിന്റേയും കൂട്ടരുടേയും കയ്യിൽ ഉണ്ടെന്ന് വേണം മനസിലാക്കാൻ'. 'അന്ന് ദൃശ്യങ്ങൾ അടങ്ങിയ ടാബ് ശരത് ദിലീപിന് കൊണ്ടുകൊടുത്തിട്ടുണ്ടെങ്കിൽ ആ ദൃശ്യങ്ങൾ അവർ കണ്ടിട്ടുണ്ട്. കോടതിയിൽ നിന്നും ആ ദൃശ്യങ്ങൾ മാറ്റപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഇരിക്കുന്ന പെൻഡ്രൈവിൽ ചില ശബ്ദ ശകലങ്ങൾ ഇവർ കൂട്ടിച്ചേർത്തിട്ടുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല'. 'ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിടാൻ എന്തുകൊണ്ടാണ് കോടതി തയ്യാറാകാത്തത്. സുപ്രീം കോടതിയോ ഹൈക്കോടതിയോ വിഷയത്തിൽ ഇടപെട്ട് സംഭവത്തിന്റെ സത്യാവസ്ഥ തെളിയിക്കണം. തിരുവനന്തപുരത്ത് എഫ്എസ്എല്ലിനെ വിശ്വാസമില്ലേങ്കിൽ മറ്റെവിടേയെങ്കിലും അയച്ച് പരിശോധിക്കട്ടെ. അതിനുള്ള നടപടികൾ മേൽക്കോടതികൾ സ്വീകരിക്കണമെന്നും ബൈജു കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends