Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ദിലീപിന്റെ കുരുക്ക് മുറുകാൻ ആ മുറി നിറയെ വീഡിയോയും ചിത്രങ്ങളും.. പതിനായിരക്കണക്കിന് നിർണായക തെളിവുകൾ ! പുറത്ത് വരുന്നത് ഞെട്ടിക്കുന്നത്

20 MAY 2022 08:46 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം മേയ് 30തിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ ദിവസങ്ങൾ മാത്രം ബാക്കി നിന്നിട്ടും കേസ് എങ്ങുമെത്താത്ത സ്ഥിതിയാണ് ഇപ്പോൾ. കാവ്യയുടെ രണ്ടാം ഘട്ട ചോദ്യം ചെയ്യൽ പോലും മാറിമറിയുകയാണ്. എന്നാലിപ്പോഴിതാ കേസിൽ തുടരന്വേഷണത്തിന് വീണ്ടും കൂടുതൽ സമയം തേടാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. തുടരന്വേഷണത്തിനുള്ള സമയ പരിധി ഈ മാസം അവസാനിക്കാനിരിക്കേയാണ് അന്വേഷണ സംഘത്തിൻറെ നിർണായക നീക്കം. എന്നാൽ അതിനിടയിൽ പുറത്ത് വരുന്നത് നിസാരകാര്യങ്ങൾ അല്ല. കേസുമായി ബന്ധപ്പെട്ട് മുന്‍ ഡി ജി പി ലോക്നാഥ് ബെഹ്റയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു നേരത്തെ ഉയർന്ന് വന്നിരുന്നത്. ഡി ജി പിയുടെ ഇടപെടലുകള്‍ കാരണം കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്ന വെളിപ്പെടുത്തലുകള്‍ സേനയ്ക്ക് അകത്ത് നിന്ന് തന്നെ ഉണ്ടായി. ഇതിന് പിന്നാലെ ദിലീപും ബെഹ്റയും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്ന നിരവധി തെളിവുകളും പുറത്ത് വന്നു. ഇരുവരും തമ്മില്‍ 50 ലേറെ തവണ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നത് അടക്കമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പൊതുജനമധ്യത്തിലുള്ളത്. എന്നാൽ കേസില്‍ നീതി ആണ് പ്രധാനമെങ്കില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്ന് അഡ്വ.ടിബി മിനി അഡ്വ. മിനി അഭിപ്രായപ്പെടുന്നത്. ഈ കേസില്‍ തുടരന്വേഷണം നടത്തുന്നതിന് ആവശ്യമായ സമയം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. സമയം നീട്ടിക്കിട്ടാന്‍ വേണ്ടി ഹൈക്കോടതിയില്‍ അവരൊരു അപേക്ഷ വെച്ചിട്ടുണ്ട്. അതില്‍ പറയുന്ന കാര്യങ്ങള്‍ പ്രസക്തമാണ്. പതിനായിരക്കണക്കിന് പേജുകളും അത്രയും തിന്നെ വീഡിയോസും ഫോട്ടോസുമെമെല്ലാം തിരിച്ചെടുത്തിട്ടുണ്ട്. ഒരു മുറി നിറയെ അതിരിക്കുകയാണ്.

ഈ ഒന്നര മാസത്തെ സമയത്തിനുള്ളിലാണ് എസ് ശ്രീജിത്തിനെ മാറ്റിയതുമായി ബന്ധപ്പെട്ട് 15 ദിവസം പോയത്. അതിന് ശേഷമാണ് വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചതെന്നും അഡ്വ.ടിബി മിനി പറയുന്നു. വളരെ കുറച്ച് പൊലീസുകാർ മാത്രമാണ് അന്വേഷണ സംഘത്തിലുള്ളത്. അവർക്ക് വേണ്ട സംവിധാനങ്ങളും വളരെ പരിമിതമാണ്. അതില്‍ നിന്നുകൊണ്ടാണ് ഈ അന്വേഷണം. മാത്രവുമല്ല, സമയപരിധിവെച്ചുകൊണ്ട് ഒരു കേസും അന്വേഷിക്കാന്‍ കഴിയില്ല. അന്വേഷണത്തില്‍ കോടതി ഉള്‍പ്പടെ ഒരു ബാഹ്യശക്തികളും ഇടപെടാന്‍ പാടില്ലെന്ന് നിരവധി കേസുകളില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ടിബി മിനി വ്യക്തമാക്കുന്നു. നീതിയാണ് പ്രശ്നമെങ്കില്‍ തെളിവുകള്‍ സംരക്ഷിക്കുകയും അത് പരിശോധിക്കുകയും വേണം. അത്തരത്തില്‍ പരിശോധന നടത്താന്‍ സാധിച്ചില്ലെങ്കില്‍ ഈ കേസ് 30 നകം തീർക്കാന്‍ സാധിക്കില്ല. പ്രതിഭാഗത്തിനും അക്കാര്യത്തില്‍ നല്ല ബോധ്യമുണ്ട്. തെളിവുകള്‍ സംബന്ധിച്ച പരിശോധന ഇനിയും ശേഷിക്കുന്നുണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞാല്‍ മറ്റൊന്നും പറയാന്‍ സാധിക്കില്ല. ദിലീപല്ല പ്രതിയെന്നാണ് രാഹുല്‍ ഈശ്വർ പറയുന്നത്. ഇനിയിപ്പോള്‍ ദിലീപ് അല്ല പ്രതിയെങ്കില്‍ വേറൊരു പ്രതി ഉണ്ടാകുമല്ലോ.

ആ പ്രതിയെ കണ്ടുപിടിക്കാന്‍ ഈ തെളിവുകള്‍ സഹായകമാവുന്ന സാഹചര്യം ഉണ്ടായാലോ. അതുകൊണ്ട് തന്നെ വാദിക്കായാലും പ്രതിക്കായാലും നീതിയുക്തമായ അന്വേഷണം നടക്കണമെങ്കില്‍ അവരുടെ സമയത്തിന്റെ കാര്യത്തില്‍ ആരും ഇടപെടരുതെന്നും അഡ്വ. മിനി വ്യക്തമാക്കുന്നു. എത്ര തെളിവുകള്‍ മുന്നില്‍ കൊണ്ട് വെച്ചാലും അതിന് മുന്നില്‍ കണ്ണടച്ചിരുന്നിട്ടേ തെളിവില്ലാ എന്നും പറഞ്ഞും ഒരു ഹർജി തള്ളാന്‍ സാധിക്കുകയുള്ളു. പൊതുമനസാക്ഷിക്കും മാധ്യമപ്രവർത്തകർക്കും അല്ലാത്തവർക്കുമായുള്ള ആളുകള്‍ക്കിടയില്‍ ഒരു ബോധ്യം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ ഇങ്ങനെ സംസാരിക്കുന്നതെന്ന് ആർക്കാണ് അറിയാന്‍ പാടില്ലാത്തതെന്നും അഡ്വ. ടിബി മിനി ചോദിക്കുന്നു. പ്രോസിക്യൂഷന്‍ കോടതിയിലാണ് എല്ലാ തെളിവുകളും കൊടുത്തിരിക്കുന്നത്.

കോടതിയില്‍ കൊടുത്തിരിക്കുന്ന തെളിവുകള്‍ നമ്മളാരും കണ്ടിട്ടില്ല. ആ തെളിവുകള്‍ കോടതി പരിശോധിച്ച് നോക്കണം. സാഗർ വിന്‍സന്റ്, സായി ശങ്കർ, വിപിന്‍ ലാല്‍ തുടങ്ങിയ സാക്ഷികളെ സ്വാധീനിക്കുകയും അവർ മൊഴികള്‍ മാറ്റിപ്പറയുകയും ചെയ്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ആ സാഹചര്യത്തെ കോടതി പക്ഷപാതിത്വമില്ലാതെ കണ്ടാല്‍ അതില്‍ തെളിവുകളുണ്ട്. സി ഡി ആർ ഉള്‍പ്പടേയുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കായിട്ടുണ്ട്. അപ്പുണ്ണിയും ഗണേഷ് കുമാറിന്റെ പിഎയും ഗിരീഷിനെ കാണാന്‍ പോവുന്ന ദിവസത്തെ കോള്‍ റെക്കോർഡ്സ് ഹാജരാക്കിയിട്ടുണ്ട്. അത് പോരാ എന്നാണ് കോടതി പറയുന്നത്. കാര്യങ്ങള്‍ പൊലീസ് നിരീക്ഷിക്കുന്നുവെന്ന് അറിയുമ്പോള്‍ ഏതെങ്കിലും ഒരു പ്രതി സ്വന്തം ഫോണില്‍ നിന്നും കോള്‍ ചോയ്യുമോ. അപ്പുണ്ണിയുടെ ഫോണ്‍ എന്ന് പറയുന്നത് ദിലീപിന്റെ ഫോണാണെന്നുള്ളത് ആർക്കാണ് അറിയാത്തതെന്നും മിനി ചോദിക്കുകയാണ്. എന്തായാലും വരും ദിവസങ്ങളിൽ നിർണായകം തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends