Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ദിലീപ് അറിയാതെ സായി ഒളിപ്പിച്ച തെളിവുകൾ സ്വാഹാ... പുറംലോകമറിഞ്ഞപ്പോൾ ഒരു തെളുവുമില്ല! അന്വേഷണ സംഘം തോറ്റ് പിന്മാറി.. ഐ പാട്, ഐ മാക്കുമെല്ലാം തിരിച്ച് നല്‍കുന്നു

20 MAY 2022 04:18 PM IST
മലയാളി വാര്‍ത്ത

സൈബര്‍ ഹാക്കര്‍ സായ് ശങ്കറിനെ കുടുക്കിയാല്‍ ദിലീപിനെ അകത്താക്കമെന്ന ചിന്തയില്‍ സായ് ശങ്കറിന്റെ ഗാഡ്ജറ്റുകള്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധന നടത്തി. എന്നാല്‍ അതില്‍ നിന്ന് ഒന്നും ലഭിച്ചില്ലെന്ന് മാത്രമല്ല ദിലീപ് കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ ശരവയ്ക്കുന്നതുപോലെ ആയിത്തീരുകയും ചെയ്തു. പിന്നെയുണ്ടായിരുന്നത് സായി ശങ്കറിനെ മാപ്പ് സാക്ഷി ആക്കി മാറ്റുക എന്നുള്ളതായിരുന്നു. അതേസമയം നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യവുമായി എത്തിയ പ്രോസിക്യൂഷന് കഴിഞ്ഞ ദിവസവും കോടതിയില്‍ നിന്നും തിരിച്ചടികളായിരുന്നു നേരിടേണ്ടി വന്നത്. വ്യക്തമായ തെളിവുകളില്ലാതെ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജിയില്‍ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് ഒരു അവസരം കൂടി അനുവദിക്കുകയും ചെയ്തു. കൃത്യമായ തെളിവുകള്‍ ഹാജരാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഇന്നലേയും പ്രോസിക്യൂഷനെ വിമർശിച്ചത്. തെളിവുകള്‍ ഹാജരാക്കാനുള്ള അവസാന അവസരമാണിതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട് . ഇതിനിടയില്‍ തന്നെയാണ് സായി ശങ്കറില്‍ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരങ്ങളുടെ കാര്യത്തിലും അന്വേഷണ സംഘം വ്യക്തമായ നിഗമനത്തിലെത്തിയിരിക്കുന്നുവെന്ന വാർത്തകളും ഇപ്പോള്‍ പുറത്ത് വരുന്നത്.

ഐ പാട്, ഐ മാക്, ഫോണുകള്‍ എന്നിവയായിരുന്നു സായി ശങ്കറിന്റെ വീട്ടില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങള്‍ ഇവയിലുണ്ടാവുമെന്നായിരുന്നു പൊലീസിന്റെ പ്രതീക്ഷ. ഇതേ തുടർന്ന് വിശദമായ പരിശോധനയ്ക്കും ഈ ഉപകരണങ്ങള്‍ വിധേയമാക്കി. എന്നാല്‍ ഐ പാട്, ഐ മാക്, ഫോണുകള്‍ എന്നിവ സായി ശങ്കറിന് തിരികെ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് കോടതി. ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത ഉപകരണങ്ങളില്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണ സംഘം ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഉപകരണങ്ങള്‍ മടക്കി നല്‍കാമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചത്. പ്രതീക്ഷിച്ച തെളിവുകള്‍ കണ്ടെത്താന്‍ കഴിയാതിരുന്നത് പൊലീസിന് തിരിച്ചടിയായിരുന്നു.

അതേസമയം കേസില്‍ ദിലീപ് തെളിവ് നശിപ്പിച്ചെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രോസിക്യൂഷന്‍. കഴിഞ്ഞ ദിവസം കോടതിയിലും ഇതേ വാദമായിരുന്നു പ്രോസിക്യൂഷന്‍ ഉയർത്തിയത്. ജാമ്യ വ്യവസ്ഥകള്‍ ദിലീപ് ലംഘിച്ചതിന് വ്യക്തമായ തെളിവുകളുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുണ്ടായതിന് പിന്നാലെ ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. ഫോണിലെ തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടി ദിലീപിന്റെ അഭിഭാഷകര്‍ മുംബൈയിലെ സ്വകാര്യ ഫൊറന്‍സിക് ലാബിലേക്കു പോയിട്ടുണ്ട്. സൈബർ വിദഗ്ധന്‍ സായി ശങ്കറിന്റെ സഹായത്തോടേയും ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചു. ഫോണുകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിതിന് പിന്നാലെയാണ് ദിലീപ് 12 വാട്സാപ്പ് ചാറ്റുകള്‍ നശിപ്പിച്ചതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം, ദിലീപ് നശിപ്പിച്ചെന്ന് പറയപ്പെടുന്ന സന്ദേശങ്ങള്‍ നടിയെ ആക്രമിച്ച കേസിലെ തെളിവുകളാണെന്ന് എങ്ങനെയാണ് വിലയിരുത്തിയതെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസുമായി ഇവയ്ക്കു ബന്ധമുണ്ടെങ്കിലേ തെളിവുകള്‍ നശിപ്പിച്ചുവെന്ന വാദം നിലനില്‍ക്കൂ. ഫോണുകളില്‍ നിന്നും ലഭിച്ച രേഖയെക്കുറിച്ച് ഫോറന്‍സിക് റിപ്പോർട്ടില്‍ പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കിയെങ്കില്‍ മാത്രമേ വാദം തുടങ്ങുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസ് പരിഗണിക്കുന്ന സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി ഹര്‍ജി അടുത്ത 26-ലേക്കാണ് മാറ്റിയിരിക്കുന്നത്. അതിനോടകം കൂടുതല്‍ ശക്തമായ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രോസിക്യൂഷന്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends