Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

നടിയെ ആക്രമിച്ച കേസിൽ രണ്ടാമത്തെ അഭിഭാഷകൻ രാജിവെച്ചിട്ട് ഏകദേശം നാല് മാസം പൂർത്തിയായിരിക്കുകയാണ്... ഇതുവരേയും പുതിയ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തയ്യാറായിട്ടില്ല... ഇതെന്തിന് വേണ്ടി സർക്കാരിന് ഈ മൗനം

21 MAY 2022 03:43 PM IST
മലയാളി വാര്‍ത്ത

വളരെ നിർണായക വെളിപ്പെടുത്തലാണ് നടി ആക്രമിക്കപ്പെട്ട സംഭവുമായി ദിനംപ്രതി പുറത്ത് വരുന്നത്. ദിലീപ് പ്രതിയായ വധഗൂഢാലോചന കേസില്‍ അന്വേഷണസംഘം നെയ്യാറ്റിന്‍കര ബിഷപ്പ് വിൻസന്‍റ് സാമുവലിന്‍റെ മൊഴിയെടുത്തത് മണിക്കൂറുകൾക്ക് മുൻപാണ്. ബാലചന്ദ്രകുമാറിനെ അറിയാമെന്നും എന്നാല്‍ ദിലീപിന്‍റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്നുമാണ് ബിഷപ്പ് മൊഴിനല്‍കിയത്. കോട്ടയത്ത് അന്വേഷണസംഘത്തിന് മുന്നിലാണ് ബിഷപ്പ് ഹാജരായത്. അതേസമയം കേസിന്റെ തുടരന്വേഷണം പൂർത്തിയാക്കാൻ ഇനി വെറും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. മെയ് 31 ന് റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘത്തോട് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ കേസിൽ ഇനിയും കൂടുതൽ കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നതിനാൽ ഈ സമയപരിധിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാകില്ലെന്നുമാണ് പോലീസ് സംഘത്തിന്റെ നിലപാട്.

അതേസമയം തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഇതുവരേയും അന്വേഷണ സംഘം കോടതിയെ സമീപിച്ചിട്ടില്ലെന്നാണ് വിവരം. ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ഇത് സംബന്ധിച്ചൊരു അനുകൂല നിലാപട് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതിനിടയിൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിക്കെതിരെ പരാതി ഉയർത്തി രണ്ട് പബ്ലിക്ക് പ്രോസിക്യൂട്ടർമാരെ ഇതുവരെ രാജിവെച്ചിരുന്നു. രണ്ടാമത്തെ അഭിഭാഷകൻ രാജിവെച്ചിട്ട് ഏകദേശം നാല് മാസം പൂർത്തിയായിരിക്കുകയാണ്. ഇതുവരേയും പുതിയ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. അതിജീവിതയ്ക്ക് താല്‍പ്പര്യമുള്ള അഭിഭാഷകനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാമെന്ന് നേരത്തേ സർക്കാർ അറിയിച്ചിരുന്നു. ആരെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് നിര്‍ദേശിക്കാന്‍ അതിജീവിതയോട് സര്‍ക്കാര്‍ ആവശ്യപെടുകയും ചെയ്തിരുന്നു.

എന്നാൽ സർക്കാർ അഭിഭാഷകരുടെ പട്ടികയൊന്നും ഇതുവരെ അതിജീവിതയ്ക്ക് കൈമാറിയിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ എന്ത് തീരുമാനം എടുക്കണമെന്ന് തീരുമാനിക്കാനാകാതെ തുടരുകയാണ് നടി. സർക്കാർ അഭിഭാഷകർ അല്ലേങ്കിൽ സ്വന്തം നിലയ്ക്ക് അഭിഭാഷകരെ നിയമിക്കാമൊന്നാണ് നടിക്ക് മുന്നിൽ സർക്കാർ വെച്ച മറ്റൊരു നിർദ്ദേശം. എന്നാൽ നടി ആക്രമിക്കപ്പെട്ടത് പോലൊരു കേസിൽ പ്രത്യേകിച്ച് ഈ നിർണായക ഘട്ടത്തിൽ അഭിഭാഷകരെ നിയമിക്കുന്നത് നിയമപരമായി ഗുണം ചെയ്തേക്കില്ലെന്നാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. മാത്രവുമല്ല അത് ദോഷം ചെയ്തേക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പ്രോസിക്യൂഷന്റെ അനുമതിയോടെ മാത്രമേ നടിക്ക് സ്വന്തം നിലയിൽ അഭിഭാഷകനെ നിർത്താൻ സാധിക്കൂ. അതേസമയം പബ്ലിക്ക് പ്രോസിക്യൂട്ടർക്ക് ലഭിക്കുന്ന സ്വാതന്ത്രങ്ങൾ ഒന്നും തന്നെ നടിയുടെ വക്കീലിന് ലഭിക്കണമെന്നും ഇല്ല.

അതുകൊണ്ട് തന്നെ അഭിഭാഷകരുടെ കാര്യത്തിൽ സർക്കാർ എത്രയും പെട്ടെന്ന് വിഷയത്തിൽ ഇടപെട്ടില്ലേങ്കിൽ കേസിനെ അത് പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ശക്തമായ പോരാട്ടത്തിന് ഉറച്ച് തന്നെ മുന്നോട്ട് നീങ്ങുകയാണ് അഭിഭാഷക. കോടതിയിൽ നിന്നും കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് അവർ വീണ്ടും കത്തയച്ചു. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണ വേണമെന്നാണ് കത്തിൽ നടിയുടെ ആവശ്യം. നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവാണ് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയാണ് നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയത്. കോടതിയിൽ സൂക്ഷിച്ചിരിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതോടെയാണ് ദൃശ്യങ്ങൾ ചോർന്നതായി സംശയം ഉയർന്നത്. ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കാൻ മെമ്മറി കാർഡ് എഫ് എസ് എല്ലിലേക്ക് പരിശോധനയ്ക്ക് അയക്കാൻ ആവശ്യപ്പെട്ട് വിചാരണ കോടതിയിൽ ക്രൈംബ്രാഞ്ച് സംഘം ഫോർവേഡ് നോട്ട് നൽകിയിട്ടുണ്ടെങ്കിലും വിചാരണ കോടതി ഇക്കാര്യത്തിൽ നിലപാട് എടുത്തിട്ടില്ല. ഇത് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടത് കേസിൽ പരമ പ്രധാനമായ കാര്യമാണെന്നാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ഇനി എന്തായാലും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത് അതുകൊണ്ട് വരും ദിവസങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടിരുന്നു തന്നെ കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends