Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അമ്മയാണ് ഞങ്ങൾക്ക് എല്ലാം. അമ്മയുടെ വാക്കിന് ഞങ്ങൾക്ക് ഒരു മറുവാക്ക് ഇല്ല, ഞങ്ങൾക്ക് വേണ്ടി അമ്മയുടെ ജീവിതം മാറ്റി വെച്ച്, ഞങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ ഒരുപാട് കഷ്ടപ്പെട്ട ആളാണ് അമ്മ! മുകേഷിന്റെയും സരിതയുടെയും മകൻ ശ്രാവൺ പറഞ്ഞത് കേട്ടോ?

21 MAY 2022 04:21 PM IST
മലയാളി വാര്‍ത്ത

തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലുമായി തിരക്കുള്ള നടിമാരിലൊരാളായിരുന്നു എണ്‍പതുകളില്‍ സരിതയും. മമ്മൂട്ടിക്കൊപ്പമഭിനയിച്ച കാതോടു കാതോരം എന്ന ചിത്രത്തിലൂടെയാണ് സരിത മലയാളികള്‍ക്ക് പരിചിതയായത്. അഭിനയ സാധ്യതകളുള്ള കഥാപാത്രങ്ങളുമായി മുന്നില്‍ നിന്ന് ഒത്തിരി കഥകള്‍ വിളിക്കുമ്പോഴാണ് 1987ല്‍ മുകേഷുമായി സരിതയുടെ വിവാഹം കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും.

വിവാഹത്തിന് ശേഷം സംഘം, കുട്ടേട്ടന്‍, ഒന്നും ഒന്നും പതിനൊന്ന്, എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച് സരിത സനിമയില്‍ നിന്ന് ഒരു നീണ്ട ഇടവേളയെടുത്തു. പിന്നീട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, അമ്മക്കിളിക്കൂട്, ചക്രവാളം എന്നീ ചിത്രങ്ങളിലൂടെ തിരിച്ചുവരവ് നടത്തി. അപ്പോഴേക്കും സരിത-മുകേഷ് ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിരുന്നു. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയപ്പോള്‍ ആ ബന്ധത്തിലുള്ള രണ്ട് മക്കളും സരിതയ്‌ക്കൊപ്പമായിരുന്നു. ഒടുവില്‍ 2007ല്‍ സരിത വിവാഹ ബന്ധം വേര്‍പെടുത്താനുള്ള കേസ് കോടതിയില്‍ ഫയല്‍ ചെയ്തു. 2009ല്‍ കോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചു. അതോടെ സിനിമയിലും ഇല്ലാതിരുന്ന സരിതയെ മലയാളികള്‍ മറന്നു തുടങ്ങിയിരുന്നു.

പിന്നീട് നടി സരിതയുടേയും നടൻ മുകേഷിന്റേയും മകൻ ശ്രാവൺ മുകേഷും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 2018ൽ പുറത്തിറങ്ങിയ കല്യാണം എന്ന സിനിമയായിരുന്നു ശ്രാവണിന്റെ ആദ്യത്തെ ചിത്രം. രാജേഷ് നായർ സംവിധാനം ചെയ്ത് ചിത്രത്തിൽ വർഷ ബൊല്ലമ്മയായിരുന്നു നായിക. പിന്നീട്, താരത്തെ കൂടുതൽ സിനിമകളിലൊന്നും കണ്ടില്ല. ഡോക്ടർ കൂടിയായ ശ്രാവൺ പിന്നീട് ജോലിത്തിരക്കുകളിലേക്ക് പോകുകയായിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് സിനിമ രംഗത്ത് സജീവമാകാത്തത് എന്ന ചോദ്യത്തിന് ശ്രാവൺ പറഞ്ഞ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.‘അമ്മ പറഞ്ഞത് ഈ ലോകം ഇത്രയും വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ, സിനിമയ്ക്കല്ല കോവിഡ് സേവനത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നായിരുന്നു. അമ്മ നൽകിയ ഉപദേശം സ്വീകരിച്ചത് കൊണ്ടാണ്, ഞാൻ സിനിമ ഉപേക്ഷിച്ച് എന്റെ ജോലിയിൽ ശ്രദ്ധ കൊടുത്തത്.

എന്റെ ജോലിയിൽ ഞാൻ സജീവമായപ്പോഴാണ് അമ്മ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് എന്ന് തോന്നിയത്. അമ്മയാണ് ഞങ്ങൾക്ക് എല്ലാം. അമ്മയുടെ വാക്കിന് ഞങ്ങൾക്ക് ഒരു മറുവാക്ക് ഇല്ല, ഞങ്ങൾക്ക് വേണ്ടി അമ്മയുടെ ജീവിതം മാറ്റി വെച്ച്, ഞങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ ഒരുപാട് കഷ്ടപ്പെട്ട ആളാണ് അമ്മയെന്നും ശ്രാവൺ മുകേഷ് പറഞ്ഞു. കൊവിഡ് കാലത്തെ പ്രവർത്തനങ്ങൾക്ക് ആരോ​ഗ്യ മേഖലയിലെ നിരവധി പുരസ്‌കാരങ്ങളും ശ്രാവണിനെ തേടി എത്തിയിരുന്നു. റാസൽഖൈമയിലെ രാജകുടുംബാംഗങ്ങൾ വരെ ശ്രാവണിന്റെ അടുത്ത് ചികിത്സ തേടിയെത്തിയിരുന്നു. ദുബായിലാണ് ശ്രാവൺ കുടുംബസമേതം താമസിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends