Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

എല്ലാം തുടങ്ങിയത് ആ 'അരഞ്ഞാണത്തിൽ' നിന്നും! മീശമാധവൻ' നിർമ്മാതാവിനെ പൊക്കി; ക്രൈംബ്രാഞ്ചിന്റെ വക്രബുദ്ധി.. മഹാസുബൈറും പോലീസിന് മുന്നിൽ! ചുരുളഴിഞ്ഞത് ആ രഹസ്യങ്ങൾ...

22 MAY 2022 08:16 AM IST
മലയാളി വാര്‍ത്ത

ദിലീപ് പ്രതിയായ വധഗൂഢാലോചന കേസില്‍ അന്വേഷണസംഘം നെയ്യാറ്റിന്‍കര ബിഷപ്പ് വിൻസന്‍റ് സാമുവലിന്‍റെ മൊഴിയെടുത്തത് കഴിഞ്ഞ ദിവസമാണ്. കോട്ടയത്ത് അന്വേഷസംഘത്തിന് മുന്നിലാണ് ബിഷപ്പ് ഹാജരായത്. ബിഷപ്പിന്റെ മൊഴി ക്രൈം ബ്രാഞ്ച് വിശദമായി പരിശോധിക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപ് വിചാരണത്തടവിലായിരുന്നപ്പോള്‍ ജാമ്യത്തിന് വേണ്ടി നെയ്യാറ്റിന്‍കര ബിഷപ്പിന്റെ ഇടപെടലുണ്ടായെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാൽ പുനരന്വേഷണ റിപ്പോർട് സമർപ്പിക്കാനുള്ള ദിവസങ്ങൾ അടുക്കും തോറും കേസന്വേഷണവുമായി ബന്ധപ്പെട്ട് തിരക്കിട്ട നീക്കങ്ങളുമായി അന്വേഷണ സംഘം മുന്നോട്ടു പോകുകയാണ്. സിനിമാ രംഗത്ത് നിന്നുളളവരില്‍ നിന്നുളള മൊഴിയെടുത്ത് ത്വരിതഗതിയില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. സിനിമാ നിര്‍മ്മാതാവ് മഹാ സുബൈറില്‍ നിന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. മീശമാധവന്‍ അടക്കമുളള ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് ആണ് മഹാ സുബൈര്‍. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി കൂടിയായ നടന്‍ ദിലീപുമായി അടുത്ത ബന്ധമുളള നിര്‍മ്മാതാവാണ് വര്‍ണചിത്ര സുബൈര്‍ എന്ന മഹാ സുബൈര്‍.

ദിലീപിന്റെ അഞ്ചോളം ചിത്രങ്ങള്‍ മഹാ സുബൈര്‍ നിര്‍മ്മിച്ചിട്ടുണ്ട്. ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ച് വരുത്തിയാണ് അന്വേഷണ സംഘം മഹാ സുബൈറിന്റെ മൊഴി രേഖപ്പെടുത്തിയത്. ദിലീപുമായുളള ബന്ധത്തെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചുമാണ് മഹാ സുബൈറില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ തേടുന്നത് എന്നാണ് വിവരം. ദിലീപും മഹാ സുബൈറും പല തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും അന്വേഷണ സംഘത്തിന് ബോധ്യമായിരുന്നു.. ഇതിനെ തുടര്‍ന്നാണ് സുബൈറില്‍ നിന്ന് മൊഴിയെടുത്തത്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ബൈജു പൗലോസിന്റെ നേതൃത്വത്തിലുളള സംഘമാണ് മഹാ സുബൈറിന്റെ മൊഴിയെടുത്തത്. കാവ്യാ മാധവനും ദിലീപും നായികാ നായകന്മാരായി അഭിനയിച്ച ഹിറ്റ് ചിത്രം മീശ മാധവന്‍ നിര്‍മ്മിച്ചത് മഹാ സുബൈര്‍ ആയിരുന്നു.

അത് കൂടാതെ ദിലീപ് അഭിനയിച്ച മിസ്റ്റര്‍ മരുമകന്‍, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, സ്പീഡ് ട്രാക്ക് അടക്കമുളള ചിത്രങ്ങള്‍ മഹാ സുബൈര്‍ നിര്‍മ്മിച്ചവയാണ്. ദിലീപുമായി അടുപ്പമുളള സിനിമാ രംഗത്തുളള പലരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ അധികം സമയമില്ല എന്നതിനാല്‍ തന്നെ തിടുക്കത്തില്‍ നീങ്ങുകയാണ് അന്വേഷണ സംഘം. ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതിയുടെ പരിഗണനയിലാണ് ഉളളത്. ദിലീപ് തെളിവുകള്‍ നശിപ്പിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. ദിലീപ് കോടതിയില്‍ ഫോണ്‍ സമര്‍പ്പിച്ചത് തെളിവുകള്‍ നശിപ്പിച്ചതിന് ശേഷമാണ് എന്ന് പോലീസ് കണ്ടെത്തിയതായി പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കി.

മുംബൈയിലേക്ക് ഫോണുകള്‍ അയച്ചും സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ സഹായത്തോടെയും ഫോണിലെ തെളിവുകള്‍ നശിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്റെ വാദം. അതേസമയം ഫോണില്‍ നിന്നും നശിപ്പിക്കപ്പെട്ട വാട്‌സ്ആപ്പ് ചാറ്റുകള്‍ അടക്കമുളളവ നടിയെ ആക്രമിച്ച കേസിലെ തെളിവുകളാണ് എന്ന് എങ്ങനെയാണ് ഉറപ്പിച്ചത് എന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. തെളിവുകള്‍ നശിപ്പിച്ചു എന്ന വാദം നിലനില്‍ക്കണം എങ്കില്‍ അവയ്ക്ക് നടിയെ ആക്രമിച്ച കേസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനാകണം എന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി 26ലേക്ക് മാറ്റിയ കോടതി അന്നേക്ക് തെളിവുകള്‍ ഹാജരാക്കണം എന്നുളള അന്ത്യശാസനവും പ്രോസിക്യൂഷന് നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends