Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

നടിയെ ആക്രമിച്ച കേസില്‍ ദുര്‍ഗാ കൃഷ്ണ പറഞ്ഞത് കേട്ടോ? 'അതിജീവിത എല്ലാവര്‍ക്കും പ്രചോദനം... നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കുന്നത് കേസിലെ അന്വേഷണ നടപടികള്‍ പാതി വഴിയില്‍ ഉപേക്ഷിച്ച്..

22 MAY 2022 03:59 PM IST
മലയാളി വാര്‍ത്ത

പല താരങ്ങളും നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അധികം അഭിപ്രായം പറയാറില്ല. ഇപ്പോഴിതാ കേസില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിരിക്കുകയാണ് നടി ദുര്‍ഗാ കൃഷ്ണ. അതിജീവിത എല്ലാവര്‍ക്കും പ്രചോദനമാണെന്ന് ദുര്‍ഗാകൃഷ്ണ പറഞ്ഞു. ഉടല്‍ സിനിമയുടെ പത്രസമ്മേളനത്തിലായിരുന്നു ദുര്‍ഗ കൃഷ്ണയുടെ പ്രതികരണം. അതേസമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കുന്നത് കേസിലെ അന്വേഷണ നടപടികള്‍ പാതി വഴിയില്‍ ഉപേക്ഷിച്ചാണ്. തുടരന്വേഷണത്തില്‍ കാവ്യയെ പ്രതി ചേര്‍ക്കാനുള്ള തെളിവുകളില്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. കാവ്യ കേസില്‍ സാക്ഷിയായി തുടരും.നേരത്തെ കാവ്യയെ ചോദ്യം ചെയ്തിരുന്നെങ്കിലും മറുപടികളില്‍ വ്യക്തതക്കുറവുണ്ടായിരുന്നു. ഇവയിലൊന്നും വ്യക്തത വരുത്താതെയാണ് തുടരന്വേഷണം അവസാനിപ്പിക്കുന്നത്. എന്നാൽ ദിലീപിന്റെ അഭിഭാഷകര്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഇടപെട്ടെന്ന് പല വട്ടം കോടതിയില്‍ പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. പക്ഷെ തുടരന്വേഷണം അവസാനിപ്പിക്കുമ്പോള്‍ അഭിഭാഷകര്‍ക്കെതിരായെ അന്വേഷണം എവിടെയുമെത്തിയിട്ടില്ല. ഇവരെ അന്വേഷണത്തില്‍ നിന്നൊഴിവാക്കുകയും ചെയ്തു. അഭിഭാഷകരുടെ മൊഴി പോലും രേഖപ്പെടുത്താതെയാണ് തുടരന്വേഷണം അവസാനിപ്പിക്കുന്നത്.

കേസില്‍ തുടരന്വേഷണ ഘട്ടത്തില്‍ പുറത്തു വന്ന തെളിവുകള്‍ പ്രകാരം അഭിഭാഷകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉയര്‍ന്നത്. ദിലീപിന്റെ അഭിഭാഷകരായ ബി രാമന്‍പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു ആരോപണങ്ങള്‍. സാക്ഷികളുടെ മൊഴി മാറ്റാന്‍ അഭിഭാഷകര്‍ ഇടപെട്ടു, സാക്ഷികളെ പുതിയ മൊഴി പഠിപ്പിച്ചു, നടിയെ ആക്രമിച്ച കേസിലും വധഗൂഡാലോചനക്കേസിലും നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലാതാക്കുന്നതില്‍ ഇടപെട്ടു, തുടങ്ങിയ ആരോപണങ്ങളായിരുന്നു അഭിഭാഷകര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ദിലീപിന്റെ ഫോണില്‍ നിന്നും ലഭിച്ച ശബ്ദരേഖകള്‍, സായ് ശങ്കര്‍ ഉള്‍പ്പെടെയുള്ളവരുടെ വെളിപ്പെടുത്തലുകള്‍ എന്നിവയിലും അഭിഭാഷകര്‍ക്കെതിരെ തെളിവുകളുണ്ടായിരുന്നു. അഭിഭാഷകന്‍ ഫിലിപ്പ് ടി വര്‍ഗീസ് കേസിലെ സാഗര്‍ വിന്‍സെന്റ് എന്ന സാക്ഷിയെ മൊഴി മാറ്റാന്‍ വേണ്ടി ശ്രമിച്ചതിന്റെ തെളിവുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീറും അഭിഭാഷകന്‍ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് മൊഴി മാറ്റാന്‍ സാഗറിന് പണം കൈമാറിയെന്നായിരുന്നു ആരോപണം. സുനീറിന്റെ പേരിലെന്ന് തെളിയിക്കുന്ന ഹോട്ടല്‍ രജിസ്റ്ററിന്റെ പകര്‍പ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ശബ്ദരേഖയും റിപ്പോര്‍ട്ടര്‍ ടിവി നേരത്തെ പുറത്തു വിട്ടിരുന്നു. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ ഡോ. ഹൈദരലിയുമായി ബന്ധപ്പെട്ട വാദങ്ങളില്‍ മൊഴി നല്‍കേണ്ടത് എങ്ങനെയെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപിനെ ഫിലിപ്പ് ടി വര്‍ഗീസ് പഠിപ്പിക്കുന്ന ശബ്ദരേഖയും പുറത്ത് വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends