Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിച്ചതിൽ അത്ഭുതമില്ല! അന്വേഷണ സംഘത്തിന് എവിടെ നിന്നും പിന്തുണയില്ല... ദീർഘനാളായി കേസിന് പിന്നാലെയാണ് അന്വേഷണ സംഘം... എന്നാൽ ധൈര്യമായി മുന്നോട്ട് പോവൂ എന്ന് പറയാൻ കോടതിയോ ഭരണപക്ഷമോ അന്വേഷണ സംഘത്തിനാെപ്പമില്ലെന്ന് ഭാ​ഗ്യലക്ഷ്മി

22 MAY 2022 04:28 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിൽ അധിക കുറ്റപത്രം ഈ മാസം 30 ന് കോടതിയിൽ സമർപ്പിക്കാനാണ് ക്രെെം ബ്രാഞ്ച് തീരുമാനം. തുടരന്വേഷണത്തിന് ഇനി സമയം നീട്ടി ചോദിക്കില്ല. കേസിൽ എട്ടാം പ്രതി ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ പ്രതിയാവില്ല. ദിലീപിന്റെ അഭിഭാഷകർക്കെതിരായ അന്വേഷണവും നിർത്തും. ദിലീപിന്റെ സുഹൃത്ത് ശരത്ത് മാത്രമാണ് അധിക കുറ്റപത്രത്തിൽ പ്രതിയാവുക.തുടരന്വേഷണത്തിന്റെ ഭാ​ഗമായി കാവ്യയെ ചോദ്യം ചെയ്തിരുന്നെങ്കിലും ഇത് അപൂർണമായിരുന്നു. പല ചോദ്യങ്ങൾക്കും കാവ്യ കൃത്യമായ മറുപടി നൽകിയിരുന്നില്ല. കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആരോപണം നേരിടുന്ന ദിലീപിന്റെ അഭിഭാഷകരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്രെെം ബ്രാഞ്ച് നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടത്തിയത്. തുടരന്വേഷണം പുരോഗമിക്കുന്നതിനിടെ ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു.

എന്നാൽ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിച്ചതിൽ അത്ഭുതമില്ലെന്ന് തുറന്ന് പറഞ്ഞ് ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി. അന്വേഷണ സംഘത്തിന് എവിടെ നിന്നും പിന്തുണയില്ല. ദീർഘനാളായി കേസിന് പിന്നാലെയാണ് അന്വേഷണ സംഘം. എന്നാൽ ധൈര്യമായി മുന്നോട്ട് പോവൂ എന്ന് പറയാൻ കോടതിയോ ഭരണപക്ഷമോ അന്വേഷണ സംഘത്തിനാെപ്പമില്ലെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു. പ്രതിപക്ഷം കേസിനെ പറ്റി ഒരക്ഷരം മിണ്ടുന്നില്ലെന്നും ഭാ​ഗ്യലക്ഷ്മി ആരോപിച്ചു. എനിക്ക് ഇതിൽ അത്ഭുതം തോന്നുന്നില്ല. കാരണം സഹായിക്കേണ്ട പ്രധാന ഭാ​ഗങ്ങളിൽ നിന്നൊന്നും തന്നെ അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് സഹായം കിട്ടുന്നില്ല. അത് കിട്ടാത്തിടത്തോളം എങ്ങനെയാണ് അവർ അന്വേഷണവുമായി മുന്നോട്ട് പോവേണ്ടത്. കോടതിയാണെങ്കിൽ എന്തെല്ലാം കൊണ്ട് കൊടുത്താലും വിശപ്പ് മാറുന്നില്ല. അടുത്തത് കൊണ്ട് വാ എന്ന് പറയുന്നു. അന്വേഷണ ഉദ്യോ​ഗസ്ഥരെ സഹായിക്കാൻ ആരും ഇല്ല. നിഴലിനോട് യുദ്ധം ചെയ്യുന്നത് പോലെ അവരെത്ര കാലമാണ് ഇത് ചെയ്യുന്നത്. സമൂഹം മനസ്സിലാക്കേണ്ട കാര്യമാണിത്. നമുക്കൊരു പ്രതിസന്ധി വരുമ്പോൾ നമുക്കൊപ്പം കോടതി പോലും നിൽക്കില്ല. പണമുള്ളവർ മാത്രം കോടതിയിലേക്ക് വന്നാൽ മതിയെന്ന് ഒരു ബോർഡ് വെക്കുന്നത് നന്നായിരിക്കുമെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു.
പ്രതിപക്ഷം ഇതുവരെ ഇതിനെക്കുറിച്ച് ഒരക്ഷരം അവർ മിണ്ടിയിട്ടില്ല. കേസ് തളർന്നിരിക്കുന്ന ഘട്ടത്തിലാണ് ബാലചന്ദ്രകുമാറും സായ്ശങ്കറുമുൾപ്പെടെയുള്ളവർ അതി ശക്തമായ തെളിവുകളുമായെത്തിയത്. അതൊന്നും പോരാ എന്ന് കോടതി പറയുന്നതിനിടയ്ക്കാണ് അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റിയത്. നിങ്ങൾ ധൈര്യമായി അന്വേഷണം മുന്നോട്ട് കൊണ്ട് പോവൂ എന്ന് പറയാൻ ആരും തന്നെ ഇല്ല. ഭരണപക്ഷമോ പ്രതിപക്ഷമോ കോടതിയോ ആരും അന്വേഷണ സംഘത്തോടൊപ്പം നിൽക്കുന്നില്ലെന്നും ഭാ​ഗ്യലക്ഷ്മി ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends