Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അൽഷിമേഴ്സ് രോഗിയായ അമ്മയെ ട്രെയിനിൽ ഇരുത്തി ഉറങ്ങി..പെട്ടെന്ന് ട്രെയിൻ നിർത്തി ഓടിയെത്തിയപ്പോൾ കണ്ടത്...തന്റെ ജീവിതത്തിലെ മറക്കാനാകാത്ത സംഭവം പങ്കുവെച്ച് അശോകൻ

22 MAY 2022 04:55 PM IST
മലയാളി വാര്‍ത്ത

മലയാളചലച്ചിത്രരംഗത്തെ ഒട്ടുമിക്ക പ്രഗൽഭ സംവിധായകരുടെയും ചിത്രങ്ങളിൽ അഭിനയിച്ച വളരെ കഴിവുള്ള ഒരു നടനാണ് അശോകൻ.1979-ൽ പുറത്തിറങ്ങിയ ‘പെരുവഴിയമ്പലം’ എന്ന ചിത്രത്തിലെ ‘വാണിയൻ കുഞ്ചു’ വിനെ അവതരിപ്പിച്ചുകൊണ്ടാണ് അശോകൻ സിനിമയിലേക്ക് എത്തുന്നത്.ഭരതൻ സംവിധാനം ചെയ്ത ‘പ്രണാമം’, അടൂർ ഗോപാല കൃഷ്ണൻ സംവിധാനം ചെയ്ത ‘അനന്തരം’ ഹരികുമാർ സംവിധാനം ചെയ്ത ‘ജാലകം” തുടങ്ങിയ ചിത്രങ്ങളിലെ നായക വേഷങ്ങൾ അശോകന്റെ അതുല്യമായ അഭിനയ പാടവത്തിനുദാഹരണങ്ങളാണ്.എങ്കിലും അദ്ദേഹത്തിന്റെ കഴിവിനുള്ള അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല. തനിക്കു ലഭിച്ച ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും അദ്ദേഹം മികവുറ്റതാക്കി.

ഇപ്പോളിതാ അമ്മയെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്, വാക്കുകൾ, അമ്മ ഒരു അൽഷിമേഴ്സ് രോഗിയായിരുന്നു. ഒരിക്കൽ അമ്മയുടെ ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അമ്മയേയും കൂട്ടി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് യാത്ര തിരിച്ചു. അമ്മയുടെ രോഗാവസ്ഥയിൽ എന്തെങ്കിലും മാറ്റം വന്നാലോയെന്ന് വിചാരിച്ച് ആണ് വിവാഹത്തിൽ പങ്കെടുപ്പിക്കാൻ കരുതിയത്. ട്രെയിനിലായിരുന്നു യാത്ര, എസി കംപാർട്ട്മെന്റിൽ. മരുന്നൊക്കെ കഴിച്ച ശേഷം അമ്മ ലോവർ ബർത്തിലും ഞാൻ അപ്പർ ബർത്തിലും ഉറങ്ങാൻ കിടന്നു. ഇടയ്ക്ക് അമ്മയെ ഞാൻ എഴുന്നേറ്റ് നോക്കിയിരുന്നു. എന്നാൽ എപ്പോഴോ ഒന്ന് കണ്ണടച്ചു പോയി.

 

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ട്രെയിൻ നിർത്തിയിട്ടിരിക്കുന്ന പോലെ തോന്നിയപ്പോൾ ഞാൻ ചാടി എഴുന്നേറ്റു. നോക്കിയപ്പോൾ അമ്മയെ കാണാനില്ല. എല്ലായിടത്തും ഞാൻ തിരക്കി. ഒടുവിൽ കംപാർട്ട്മെന്റുകൾക്കിടയിലൂടെ ഞാൻ നടന്ന് ചെല്ലുമ്പോൾ ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ അമ്മയെ കൈപിടിച്ച് കൊണ്ടുവരുന്നത് കണ്ടു. അപ്പോഴാണ് എനിക്ക് ജീവൻ തിരിച്ചു കിട്ടിയത്. ആ കുറച്ച് സമയം ഞാൻ അനുഭവിച്ച വിഷമം വിവരിക്കാൻ കഴിയില്ല. അമ്മയ്ക്ക് എന്നെ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. വല്ലാത്തൊരു അവസ്ഥയാണ് അൽഷിമേഴ്സ് എന്ന രോഗം-എന്നാണ് ഓർമ്മകൾ പിണക്കുവെച്ചുകൊണ്ട് അശോകൻ പറയുന്നത്.

 

ഇടവേള, ഗാന്ധി നഗർ സെക്കന്റ്‌ സ്ട്രീറ്റ്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, തൂവാനത്തുമ്പികൾ, മൂന്നാം പക്കം, വൈശാലി, ഇൻ ഹരിഹർ നഗർ, അമരം, ഉള്ളടക്കം, പൊന്നുച്ചാമി, സ്ഫടികം, നാലു പെണ്ണുങ്ങൾ, ടു ഹരിഹർ നഗർ തുടങ്ങി അനേകം ചിത്രങ്ങളിൽ അദ്ദേഹം തിളങ്ങി.ടെലിവിഷൻ പരമ്പകളിലും സജീവമാണ്. നല്ലൊരു ഗായകൻ കൂടിയാണ് അദ്ദേഹം. ചലച്ചിത്രഗാന സംബന്ധിയായ ടെലിവിഷൻ ഷോകളിൽ അവതാരകനായും ശ്രദ്ധ നേടിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends