Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഡോക്ടര്‍ റോബിന്റെയും അപര്‍ണ്ണയുടെയും ഡാന്‍സ് ബിഗ് ബോസ് വിഴുങ്ങി? വീക്കെന്‍ഡ് എപ്പിസോഡിന്റെ പ്രമോയില്‍ ഉണ്ടായിരുന്ന ഭാഗം എപ്പിസോഡ് വന്നപ്പോള്‍ എവിടെ പോയി?

22 MAY 2022 09:16 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് വീട്ടില്‍ ലാലേട്ടന്റെ 62ാം ജന്മദിനം മത്സരാത്ഥികള്‍ ആഘോഷപൂര്‍വമാണ് കൊണ്ടാടിയത്. മോഹന്‍ ലാലിന് ട്രിബ്യൂട്ട് എന്നപോലെ അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകളും ഡയലോഗുകളും കഥാപാത്രങ്ങളും കോര്‍ത്തിണക്കി സ്‌കിറ്റും ഡാന്‍സും പാട്ടുമെല്ലാം മത്സരാര്‍ത്ഥികള്‍ അവതരിപ്പിച്ചു. മോഹന്‍ലാലിനായി ബൊക്കെയും പാല്‍പ്പായസവും തയ്യാറാക്കിയ മത്സരാര്‍ത്ഥികള്‍ താരത്തിന്റെ സിനിമകളിലെ പാട്ട് പാടുകയും സ്‌കിറ്റ് അവതരിപ്പിക്കുകയും നൃത്തം ചെയ്യുകയുമെല്ലാം ചെയ്തു. ഈ ആഘോഷമാണ് ഇപ്പോള്‍ ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ സംസാരവിഷയം ആവുന്നത്.

വീക്കെന്‍ഡ് എപ്പിസോഡിന്റെ പ്രമോയില്‍ മോഹന്‍ലാലിന്റെ ജന്മദിനാഘോഷം നടക്കുന്ന ബിഗ് ബോസ് വീടും വീട്ടിലെ മത്സരാര്‍ത്ഥികള്‍ നടത്തുന്ന ഓരോ കലാപരിപാടികളും കാണിക്കുകയുണ്ടായി. ഇതില്‍ ഹൈലൈറ്റ് ആയിരുന്നത് ഡോക്ടര്‍ റോബിന്റെയും അപര്‍ണ്ണയുടെയും ഡാന്‍സ് ആയിരുന്നു. മോഹന്‍ലാലിന്റെ 'വന്ദനം' എന്ന സിനിമയിലെ 'കവിളിണയില്‍ കുങ്കുമമോ' എന്ന ഗാനത്തിനൊത്ത് റോബിനും അപര്‍ണ്ണയും തകര്‍ത്ത് ചുവട് വയ്ക്കുന്ന ദൃശ്യങ്ങളാണ് പ്രമോയില്‍ കണ്ടത്.
പ്രോമോ കണ്ട പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് എപ്പിസോഡിനായി കാത്തിരുന്നത്. എന്നാല്‍ ഷോ ടെലികാസ്റ്റ് ചെയ്തപ്പോള്‍ ആ നൃത്ത ദൃശ്യം എഡിറ്റ് ചെയ്ത് മാറ്റുകയായിരുന്നു.
ഇത് ബിഗ് ബോസ് പ്രേക്ഷകരിലും റോബിന്‍ ആരാധകരിലും വലിയ നീരസമാണ് ഉളവാക്കിയത്. ബിഗ് ബോസ് ടീം ഡോക്ടര്‍ റോബിനോട് ചെയ്തത് വളരെ മോശമാണെന്നും ഡോക്ടര്‍ റോബിനോട് എന്തുകൊണ്ടാണ് ബിഗ് ബോസിന് ഇത്രയും വിരോധമെന്നും ആരാധകര്‍ ചോദിക്കുന്നു.
ബിഗ് ബോസ് കരുതിക്കൂട്ടി വിജയി ആക്കാന്‍ നിശ്ചയിച്ചിരുന്ന ആളെ വിജയിപ്പിക്കാന്‍ സാധിക്കില്ല എന്ന് മനസിലാക്കിയതിലെ അമര്‍ഷമാണോ റോബിനോട് തീര്‍ക്കുന്നതെന്ന് റോബിന്‍ ആരാധകര്‍ ചോദിക്കുന്നുണ്ട്.
അപര്‍ണയുടെ കാര്യമെങ്കിലും ബിഗ് ബോസിന് ഓര്‍ക്കാമായിരുന്നുവെന്നും ബിഗ് ബോസില്‍ നിന്നും അപര്‍ണ പുറത്താവുന്നതിന് തൊട്ട് മുന്നേ ഉള്ള എപ്പിസോഡ് ആയതിനാല്‍ ഇതിലെ അപര്‍ണയുടെ പ്രകടനം പ്രേക്ഷകരില്‍ എത്തിക്കാമായിരുന്നുവെന്നും പ്രേക്ഷകര്‍ പറയുന്നു.
ബിഗ് ബോസിന് വീക്കെന്‍ഡ് എപ്പിസോഡിന്റെ ടി ആര്‍ പി ഉയര്‍ത്തുവാന്‍ റോബിനെ ആവശ്യമായിരുന്നുവെന്നും അതിനുവേണ്ടി മാത്രമാണ് റോബിന്റെയും അപര്‍ണയുടെയും ഡാന്‍സിന്റെ ദൃശ്യങ്ങള്‍ പ്രമോയില്‍ ഉള്‍ക്കൊള്ളിച്ചതെന്നും ആരാധകര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends