Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ശരത്ത് 15ാം പ്രതി! നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ശരത്തിന്റെ കൈകളില്‍.. അങ്കമാലി കോടതിയില്‍ നിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; അന്വേഷണ സംഘം റിപ്പോര്‍ട്ട് സമർപ്പിച്ചു

23 MAY 2022 10:12 AM IST
മലയാളി വാര്‍ത്ത

അഭിഭാഷകരുടെ മൊഴി പോലും രേഖപ്പെടുത്താതെയാണ് നടി ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിക്കുന്നത്. കേസില്‍ തുടരന്വേഷണ ഘട്ടത്തില്‍ പുറത്തു വന്ന തെളിവുകള്‍ പ്രകാരം അഭിഭാഷകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉയര്‍ന്നത്. ദിലീപിന്റെ അഭിഭാഷകരായ ബി രാമന്‍പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു ആരോപണങ്ങള്‍. സാക്ഷികളുടെ മൊഴി മാറ്റാന്‍ അഭിഭാഷകര്‍ ഇടപെട്ടു, സാക്ഷികളെ പുതിയ മൊഴി പഠിപ്പിച്ചു, നടിയെ ആക്രമിച്ച കേസിലും വധഗൂഡാലോചനക്കേസിലും നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലാതാക്കുന്നതില്‍ ഇടപെട്ടു, തുടങ്ങിയ ആരോപണങ്ങളായിരുന്നു അഭിഭാഷകര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ദിലീപിന്റെ ഫോണില്‍ നിന്നും ലഭിച്ച ശബ്ദരേഖകള്‍, സായ് ശങ്കര്‍ ഉള്‍പ്പെടെയുള്ളവരുടെ വെളിപ്പെടുത്തലുകള്‍ എന്നിവയിലും അഭിഭാഷകര്‍ക്കെതിരെ തെളിവുകളുണ്ടായിരുന്നു. അഭിഭാഷകന്‍ ഫിലിപ്പ് ടി വര്‍ഗീസ് കേസിലെ സാഗര്‍ വിന്‍സെന്റ് എന്ന സാക്ഷിയെ മൊഴി മാറ്റാന്‍ വേണ്ടി ശ്രമിച്ചതിന്റെ തെളിവുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീറും അഭിഭാഷകന്‍ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് മൊഴി മാറ്റാന്‍ സാഗറിന് പണം കൈമാറിയെന്നായിരുന്നു ആരോപണം. സുനീറിന്റെ പേരിലെന്ന് തെളിയിക്കുന്ന ഹോട്ടല്‍ രജിസ്റ്ററിന്റെ പകര്‍പ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ശബ്ദരേഖയും റിപ്പോര്‍ട്ടര്‍ ടിവി നേരത്തെ പുറത്തു വിട്ടിരുന്നു. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ ഡോ. ഹൈദരലിയുമായി ബന്ധപ്പെട്ട വാദങ്ങളില്‍ മൊഴി നല്‍കേണ്ടത് എങ്ങനെയെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപിനെ ഫിലിപ്പ് ടി വര്‍ഗീസ് പഠിപ്പിക്കുന്ന ശബ്ദരേഖയും പുറത്ത് വന്നിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്ത് 15ാം പ്രതിയായി. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ നല്‍കി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ശരത്തിന്റെ കൈകളില്‍ എത്തിയെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഐ പി സി 201ാം വകുപ്പ് പ്രകാരമാണ് ശരത്തിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. തുടരന്വേഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍. ശരത്തിനെ മാത്രം പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസില്‍ ആകെ 10 പ്രതികളാണുള്ളത്. ക്രൈം ബ്രാഞ്ച് നല്‍കുന്ന അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക പുതുക്കി നല്‍കിയിരിക്കുന്നത്. ശരത്ത് ഉള്‍പ്പടെ ഇതുവരെ 15 പേരെയാണ് പ്രതിയാക്കിയത്. രണ്ട് പേരെ നേരത്തെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. മൂന്ന് പ്രതികളെയാണ് മാപ്പ് സാക്ഷിയാക്കിയത്. കേസില്‍ ദിലീപ് എട്ടാം പ്രതിയായി തുടരും.

അതേസമയം, കേസുമായി ബന്ധപ്പെട്ട് നേരത്തെ ശരത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകള്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് നടന്നതെങ്കിലും അരമണിക്കൂറിനുള്ളില്‍ ജാമ്യവും ലഭിച്ചു. കേസില്‍ താന്‍ ഒരു കുറ്റം ചെയ്തിട്ടില്ലെന്നാണ് പുറത്തിറങ്ങിയതിന് പിന്നാലെ ശരത്ത് മാധ്യമങ്ങളോട് പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴി കള്ളമാണെന്നും ആ മൊഴി അംഗീകരിക്കേണ്ട ആവശ്യം എനിക്കില്ലെന്നും ശരത്ത് പറഞ്ഞു. തനിക്കെതിരെ ഉയര്‍ത്തുന്ന തെളിവ് നശിപ്പിക്കല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ പ്രചരിക്കുന്ന ഓഡിയോ സംഭാഷണത്തിലെ ശബ്ദം തന്റേതല്ലെന്നും ശരത്ത് പറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതിചേര്‍ക്കാതിരിക്കാന്‍ പൊലീസ് ഉന്നത് 50 ലക്ഷം രൂപ കൈമാറിയെന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ റെക്കോര്‍ഡുകള്‍ പുറത്ത് വന്നിരുന്നു. ശരത്തിന്റേതാണ് ഈ ശബ്ദം എന്നായിരുന്നു പൊലീസ് നിഗമനം. എന്നാല്‍ ആ ശബ്ദം തന്റേതല്ലെന്നാണ് ശരത്ത് അവകാശപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends