Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കേസില്‍ സമയപരിധി രണ്ടാമത്തെ തവണയാണ് നീട്ടിനല്‍കിയത്... മൂന്ന് മാസം ചോദിച്ചപ്പോള്‍ ഹൈക്കോടതി ഒന്നര മാസം നല്‍കി... ഈ ഒന്നര മാസത്തിനിടെ എന്ത് അന്വേഷണമാണ് ഇവര്‍ നടത്തിയത്.. കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ വേണ്ടി എത്ര സമയം എടുത്തു... അതിനിടയ്ക്ക് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റുന്നു.. എന്തിനായിരുന്നു പുനഃരന്വേഷണം നടത്തിയത്! തുറന്നടിച്ച് അഡ്വ പ്രിയദര്‍ശന്‍ തമ്പി

23 MAY 2022 02:12 PM IST
മലയാളി വാര്‍ത്ത

നടന്‍ ദിലീപ് പ്രതിയായ നടി ആക്രമണക്കേസിലെ തുടരന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ ചർച്ചകൾ കൊഴുക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്ത് 15ാം പ്രതിയായി. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ നല്‍കി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ശരത്തിന്റെ കൈകളില്‍ എത്തിയെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഐ പി സി 201ാം വകുപ്പ് പ്രകാരമാണ് ശരത്തിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. തുടരന്വേഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍. ശരത്തിനെ മാത്രം പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസില്‍ ആകെ 10 പ്രതികളാണുള്ളത്. ക്രൈം ബ്രാഞ്ച് നല്‍കുന്ന അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക പുതുക്കി നല്‍കിയിരിക്കുന്നത്. ശരത്ത് ഉള്‍പ്പടെ ഇതുവരെ 15 പേരെയാണ് പ്രതിയാക്കിയത്. രണ്ട് പേരെ നേരത്തെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. മൂന്ന് പ്രതികളെയാണ് മാപ്പ് സാക്ഷിയാക്കിയത്. കേസില്‍ ദിലീപ് എട്ടാം പ്രതിയായി തുടരും. ഒന്നിലും വ്യക്തത വരുത്താതെയാണ് തുടരന്വേഷണം അവസാനിപ്പിക്കുന്നത്. എന്നാൽ ദിലീപിന്റെ അഭിഭാഷകര്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഇടപെട്ടെന്ന് പല വട്ടം കോടതിയില്‍ പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. പക്ഷെ തുടരന്വേഷണം അവസാനിപ്പിക്കുമ്പോള്‍ അഭിഭാഷകര്‍ക്കെതിരായെ അന്വേഷണം എവിടെയുമെത്തിയിട്ടില്ല. ഇവരെ അന്വേഷണത്തില്‍ നിന്നൊഴിവാക്കുകയും ചെയ്തു. അഭിഭാഷകരുടെ മൊഴി പോലും രേഖപ്പെടുത്താതെയാണ് തുടരന്വേഷണം അവസാനിപ്പിക്കുന്നത്.

എന്നാൽ കേസിന്റെ തുടരന്വേഷണം അവസാനിപ്പിക്കുന്നതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. അടുപ്പത്ത്‌പോലും വയ്ക്കാനാവാത്ത കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നെകില്‍ പിന്നെ എന്തിനായിരുന്നു ഇവര്‍ പുനഃരന്വേഷണം നടത്തിയതെന്ന് അഡ്വ പ്രിയദര്‍ശന്‍ തമ്പി ചോദിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു... കേസില്‍ സമയപരിധി രണ്ടാമത്തെ തവണയാണ് നീട്ടിനല്‍കിയത്. മൂന്ന് മാസം ചോദിച്ചപ്പോള്‍ ഹൈക്കോടതി ഒന്നര മാസം നല്‍കി. ഈ ഒന്നര മാസത്തിനിടെ എന്ത് അന്വേഷണമാണ് ഇവര്‍ നടത്തിയത്. കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ വേണ്ടി എത്ര സമയം എടുത്തു. അതിനിടെയയ്ക്ക് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റുന്നു. ഇതെല്ലാം നമ്മുടെ സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണെന്നും പ്രിയദര്‍ശന്‍ തമ്പി ചോദിക്കുന്നു. സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്, ആകാശമാണ് അയാളുടെ പരിധി എന്നുള്ളത്. ഈ കേസില്‍ അതിജീവിതയെ സംബന്ധിച്ചിടത്തോളം ഈ കേസിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ വെള്ളിവെളിച്ചത്തില്‍ കൊണ്ടു വരാന്‍ വേണ്ടിയുള്ള ശരിയായ അന്വേഷണം നടത്താനുള്ള ഒരു ബാധ്യത പൊലീസിനുണ്ട്, സര്‍ക്കാരിനുണ്ട്. ആ ബാധ്യത നിറവേറ്റുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. കേസില്‍ സമയം നീട്ടിനല്‍കാന്‍ കോടതി തയ്യാറാവുകയില്ലെന്ന രാഹുല്‍ ഈശ്വറിന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ല.

കാരണം ഈ സംഭവത്തില്‍ കോടതിയെ കുറ്റപ്പെടുത്താനാകില്ല. പ്രതിഭാഗവും വാദിഭാഗവും സുപ്രീം കോടതിയില്‍ പോയി സമയപരിധി നല്‍കിയ കേസാണിത്. അതുകൊണ്ടാണ് പുനരന്വേഷണം വന്നപ്പോള്‍ കോടതി സമയപരിധി നല്‍കിയിട്ടുള്ളത്. അതുകൊണ്ട് മൂന്ന് മാസം സമയം ചോദിച്ചു. കോടതി ഒന്നര മാസം സമയം നല്‍കി. പക്ഷേ, ഒന്നര മാസം സമയം അനുവദിച്ചിട്ടും ഇനിയും അങ്ങനെ സമയം അനുവദിക്കുകയില്ല എന്ന ഒരു ഹൈപ്പോതെറ്റിക്കലായിട്ടുള്ള ഒരു നിഗമനമാണ്. അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോലം അന്വേഷണത്തിന് ഇനിയും സമയം ആവശ്യമാണെങ്കില്‍ എത്ര പ്രാവശ്യം സമയം നീട്ടി ചോദിക്കാനുള്ള അവകാശമുണ്ടെന്ന് പ്രിയദര്‍ശന്‍ തമ്പി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends