Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കേസിൽ ദിലീപിനെ പ്രതി ചേർക്കാതെയായിരുന്നു ആദ്യം ബഹ്റ ഇടപെട്ട് കുറ്റപത്രം സമർപ്പിച്ചത്.. നടി ആക്രമിക്കപ്പെട്ട കേസിൽ നിരവധി തെളിവുകൾ ഉണ്ട്... 200 മണിക്കൂർ ഓഡിയോകളുണ്ട്.. രാമൻപിള്ളയേയും കൂട്ടത്തിലുള്ള അഭിഭാഷകരേയും ചോദ്യം ചെയ്തിട്ടില്ല.. കാവ്യ മാധവനിലേക്ക് അന്വേഷണം പോയിട്ടില്ല.. ശരതിനെ അറസ്റ്റ് ചെയ്യാമെങ്കിൽ എന്തുകൊണ്ട് കാവ്യയെ അറസ്റ്റ് ചെയ്യുന്നില്ല.. കാവ്യയിലേക്കും വക്കീലൻമാരിലേക്കും അന്വേഷണം പോയപ്പോൾ കാര്യങ്ങൾ എല്ലാം മാറി! തുറന്നടിച്ച് ബൈജു കൊട്ടാരക്കര

24 MAY 2022 08:49 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം അവസാനിപ്പിച്ച് അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിക്കാനിരിക്കുകയാണ് ക്രൈംബ്രാഞ്ച്. കേസിൽ നടി കാവ്യ മാധവനേയും അഭിഭാഷകരേയും പ്രതി ചേർക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ഈ നീക്കം പോലീസ് ഉപേക്ഷിച്ചുവെന്നാണ് വിവരം. ഇതോടെ കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന ആരോപണങ്ങൾ ശക്തമാണ്. ഇതിനിടയിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. നടന്‍ ദിലീപിന് ഭരണ മുന്നണി അംഗങ്ങളുമായി ബന്ധമുണ്ടെന്നും ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അതിജീവത പരാതിയിൽ ആരോപിച്ചിരിക്കുകയാണ്. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്തുവന്നിട്ടും അന്വേഷണത്തില്‍ നിന്ന് അവരെ ഒഴിവാക്കിയെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടി.

എന്നാൽ തുടരന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ പ്രതിഷേധം കടുക്കുകയാണ്. എ ഡി ജി പി ശ്രീജിത്തിനെ മാറ്റിയത് മുതൽ നടി ആക്രമിക്കപ്പെട്ട കേസിൽ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച് സംവിധായകൻ ബൈജു കൊട്ടാരക്കര രംഗത്തെത്തി.കാവ്യയിലേക്കും വക്കീലൻമാരിലേക്കും അന്വേഷണം പോയപ്പോൾ കാര്യങ്ങൾ എല്ലാം മാറി.കേസന്വേഷണം അവസാനിപ്പിക്കാൻ പറയുന്നത് ഇപ്പോഴത്തെ ഡി ജി പിയാണ്. അദ്ദേഹമാകട്ടെ മുൻ ഡിജിപി ബെഹ്റയുടെ അടുത്ത സുഹൃത്താണെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു... എ ഡി ജി പി ശ്രീജിത്തിനെ മാറ്റിയത് മുതൽ നടി ആക്രമിക്കപ്പെട്ട കേസിൽ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നുണ്ട്. നേരത്തേ നല്ല നിലയിലായിരുന്നു കേസ് പോയിക്കോണ്ടിരുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിൽ താത്പര്യം എടുത്ത ആൾ മുഖ്യമന്ത്രിയായിരുന്നു. എന്നാൽ അതേ മുഖ്യമന്ത്രിയാണ് ഇപ്പോൾ പോലീസ് മന്ത്രി. എ ഡി ജി പി ശ്രീജിത്തിനെ മാറ്റിയത് അദ്ദേഹം എന്തേ അറിഞ്ഞില്ലേ? പാതിവെന്ത തെളിവുകളാണ് പ്രോസിക്യൂഷൻ നൽകുന്നതെന്നാണ് കോടതി വിമർശിച്ചത്. എന്നാൽ ഇപ്പോൾ പാതി പോലും വേകാത്ത തെളിവുകളുമായാണ് പ്രോസിക്യൂഷൻ കോടതിയിലേക്ക് പോകാനൊരുങ്ങുന്നത്.

നടൻ ദിലീപിനെ പ്രതി ചേർക്കാതിരിക്കാൻ പൊലീസിലെ ഉന്നതൻ 50 ലക്ഷം രൂപ വാങ്ങിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആരാണ് കൈക്കൂലി വാങ്ങിയത്? മുൻ ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹ്റ തന്നെയല്ലേ കേസിൽ ആദ്യം തുരങ്കം വെച്ചത്. കേസിൽ ദിലീപിനെ പ്രതി ചേർക്കാതെയായിരുന്നു ആദ്യം ബഹ്റ ഇടപെട്ട് കുറ്റപത്രം സമർപ്പിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ നിരവധി തെളിവുകൾ ഉണ്ട്. 200 മണിക്കൂർ ഓഡിയോകളുണ്ട്. രാമൻപിള്ളയേയും കൂട്ടത്തിലുള്ള അഭിഭാഷകരേയും ചോദ്യം ചെയ്തിട്ടില്ല. കാവ്യ മാധവനിലേക്ക് അന്വേഷണം പോയിട്ടില്ല. ശരതിനെ അറസ്റ്റ് ചെയ്യാമെങ്കിൽ എന്തുകൊണ്ട് കാവ്യയെ അറസ്റ്റ് ചെയ്യുന്നില്ല. കാവ്യയിലേക്കും വക്കീലൻമാരിലേക്കും അന്വേഷണം പോയപ്പോൾ കാര്യങ്ങൾ എല്ലാം മാറി.കേസന്വേഷണം അവസാനിപ്പിക്കാൻ പറയുന്നത് ഇപ്പോഴത്തെ ഡിജിപിയാണ്.

അദ്ദേഹമാകട്ടെ ബെഹ്റയുടെ അടുത്ത സുഹൃത്താണ്. സർക്കാരിന്റെ സർവ്വ രഹസ്യങ്ങളും അറിയാവുന്ന ആളാണ് രാമൻപിള്ള. സർക്കാരിന് വേണ്ടി ടി പി കേസ് അടക്കം വാദിച്ചയാളാണ് അദ്ദേഹം. അഭിഭാഷകരിലേക്ക് അന്വേഷണം പോയാൽ പലതും പുറത്തുവരുമെന്ന് സർക്കാരിന് അറിയാം. കേസിൽ സാമ്പത്തികമായ ഇടപെടലുണ്ടായിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. അതേസമയം ഇത്രയും കാലം കേരള സർക്കാരിനേയും ക്രൈംബ്രാഞ്ചിനേയും ശ്ലാഖിച്ച് നടന്നവരിൽ പലർക്കും ഇപ്പോൾ ഹാലിളകിയിരിക്കുകയാണെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത അഡ്വ ശ്രീജിത്ത് പെരുമനയുടെ പരിഹാസം. കേസിൽ ഒന്നാം പ്രതി ജയിലിൽ തുടരുകയാണ്. രണ്ടാം പ്രതക്ക് ജാമ്യം കിട്ടി,അത്തരത്തിൽ കേസിൽ പല പ്രതികൾ ഉണ്ടെങ്കിലും എല്ലാവരും ലക്ഷ്യം വെയ്ക്കുന്നത് എട്ടാം പ്രതി ദിലീപിനെയാണ്.

ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പ്രോസിക്യൂഷൻ തെളിവ് ഹാജരാക്കാന്‍ തയ്യാറാവണം. നിലവിൽ ബലാത്സംഗ കേസിൽ മറ്റാർക്കും നൽകാത്ത വലിയ സഹായങ്ങൾ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഇപ്പോൾ അതിജീവിത വീണ്ടും ഹർജിയുമായി കോടതിയെ സമീപിച്ചത് കേസ് അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നതിനാണ്. തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും തൻറെ ഭാഗം വിചാരണ കോടതി കേൾക്കാൻ തയ്യാറാകുന്നില്ലെന്നും കാണിച്ച് അതിജീവിത നേരത്തേയും കോടതിയെ സമീപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends