നടി പറഞ്ഞ സ്ഥലങ്ങളില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാര്‍ ആരാണ്? അര്‍ച്ചന കവിയുടെ ആരോപണത്തില്‍ കൊച്ചി പോലീസ് അന്വേഷണം ആരംഭിച്ചു

മലയാളികളുടെ ഇഷ്ട താരമാണ് അർച്ചനകവി. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു പൊലീസില്‍ നിന്നും നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞ് നടി അര്‍ച്ചന കവി രംഗത്തെത്തിയത്. എന്നാൽ ഇപ്പോഴിതാ അര്‍ച്ചന കവിയുടെ ആരോപണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കൊച്ചി പൊലീസാണ് ആഭ്യന്തര അന്വേഷണം ആരംഭിച്ചത്. നടി പറഞ്ഞ സ്ഥലങ്ങളില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാര്‍ ആരെന്നതിലാണ് അന്വേഷണം നടക്കുന്നത്.
എന്നാല്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ പരാതി നല്‍കാന്‍ താല്‍പര്യമില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ സമീപിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. നടി പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു.. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യത്തോടെയാണ് അര്‍ച്ചന കുറിപ്പ് പങ്കുവച്ചത്.
ജെസ്‌നയും ഞാനും അവളുടെ കുടുംബത്തിനൊപ്പം മിലാനോയില്‍ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ തടഞ്ഞ് ചോദ്യം ചെയ്തു. ആ ഓട്ടോയില്‍ ഞങ്ങള്‍ സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ വളരെ മോശമായാണ് പെരുമാറിയത്. ഞങ്ങള്‍ക്ക് സുരക്ഷിതമായി തോന്നിയില്ല. ഞങ്ങള്‍ വീട്ടില്‍ പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ എന്തിനാണ് വീട്ടില്‍ പോകുന്നത് എന്നാണ് ചോദിച്ചത്. ചോദ്യം ചെയ്യുന്നതില്‍ എനിക്ക് പ്രശ്‌നമൊന്നുമില്ല. എന്നാല്‍ അതിന് ഒരു രീതിയുണ്ട്. ഇത് അങ്ങേയറ്റം ശല്യപ്പെടുത്തുന്നതായിരുന്നുവെന്നും അര്‍ച്ചനയുടെ കുറിപ്പിൽ പറയുന്നു.
https://www.facebook.com/Malayalivartha

























