Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ചികിത്സയ്ക്കായി അമേരിക്കയ്ക്ക് പോയത് ഒഴിച്ചാല്‍ ബാക്കിയെല്ലാ സമയത്തും മുഖ്യമന്ത്രി കേരളത്തിലുണ്ട്... ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട ഇതുപോലുള്ള കേസില്‍, പീഡിപ്പിക്കപ്പെട്ട അതിജീവിതയ്ക്ക് ഒന്ന് കാണണമെന്ന് പറയുമ്പോള്‍, അതിനുള്ള സൗകര്യം മുഖ്യമന്ത്രി കൊടുത്തില്ലെന്ന് പറഞ്ഞാല്‍, അതിനെയൊക്കെ ന്യായീകരിക്കുന്നവരുണ്ടെന്ന് വി പി സജീന്ദ്രന്‍! നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

27 MAY 2022 12:52 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയെ അതിജീവിത നേരിട്ട് കണ്ടത് . എന്നാൽ അതിജീവിതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഡി ജി പിയെയും എ ഡി ജി പിയെയും മുഖ്യമന്ത്രി വിളിപ്പിച്ചിരുന്നു. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് മാത്രമാണ് ഇപ്പോള്‍ മുഖ്യമന്ത്രി അതിജീവിതയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് വി പി സജീന്ദ്രന്റെ ആരോപണം ഇങ്ങനെയാണ്. ചികിത്സയ്ക്കായി അമേരിക്കയ്ക്ക് പോയത് ഒഴിച്ചാല്‍ ബാക്കിയെല്ലാ സമയത്തും മുഖ്യമന്ത്രി കേരളത്തിലുണ്ട്. ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട ഇതുപോലുള്ള കേസില്‍, പീഡിപ്പിക്കപ്പെട്ട അതിജീവിതയ്ക്ക് ഒന്ന് കാണണമെന്ന് പറയുമ്പോള്‍, അതിനുള്ള സൗകര്യം മുഖ്യമന്ത്രി കൊടുത്തില്ലെന്ന് പറഞ്ഞാല്‍, അതിനെയൊക്കെ ന്യായീകരിക്കുന്നവരുണ്ടെന്ന് വി പി സജീന്ദ്രന്‍ പറഞ്ഞു. ഞങ്ങള്‍ ആദ്യം കാണുന്ന മുഖ്യമന്ത്രിയല്ല, കേരളത്തിന്റെ, ഇതിന് മുമ്പ് ഒട്ടനവധി മുഖ്യമന്ത്രിമാര്‍ കേരളത്തിനുണ്ടായിട്ടുണ്ട്. മറ്റുള്ള മുഖ്യമന്ത്രിമാരുടെ കാലത്ത്, അതില്‍ പീഡിപ്പിക്കപ്പെട്ടയാള്‍ക്ക് കാണണമെന്ന് പറഞ്ഞാല്‍ അതിന് കാണാന്‍ സമയം കൊടുക്കാന്‍ നിമിഷ നേരം മതി. ഇതിന് മുമ്പ് പലതവണ അതിജീവിത കാണാന്‍ ആവശ്യപ്പെട്ടിട്ടും അതിജീവിതയ്ക്ക് സമയം കൊടുക്കാത്തത് എന്താണെന്ന് വി പി സജീന്ദ്രന്‍ ചോദിക്കുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഒന്ന് കടന്നുകിട്ടാന്‍ വേണ്ടിയാണ് ഇപ്പോല്‍ അതിജീവിതയെ മുഖ്യമന്ത്രി കണ്ടത്. മാധ്യമപ്രവര്‍ത്തകന്‍ ബഷീര്‍ തിരുവനന്തപുരത്ത് വാഹനം ഇടിച്ച് കൊല്ലപ്പെട്ടില്ലേ, അവരുടെ കുടുംബം ഇതേ പോലെ മുഖ്യമന്ത്രിയെ പോയി കണ്ടില്ലേ, ആ കുടുംബത്തോട് മുഖ്യമന്ത്രി അന്ന് പറഞ്ഞത് കൂടെയുണ്ടെന്നാണ്. ഇപ്പോള്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിയും വരെ അതിജീവിതയോട് പറഞ്ഞിരിക്കുന്നു, സര്‍ക്കാര്‍ കൂടെയുണ്ടെന്ന്.

അതിവജീവിത വന്ന് മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ചെയ്യേണ്ടത് എന്താണ്, അദ്ദേഹത്തിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നേതാവായ എം എം മണിയോടെ ആ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെടേണ്ടെ- വി പി സജീന്ദ്രന്‍ ചോദിച്ചു. അതിജീവിതയെ കുറിച്ച് എം എം മണി പറഞ്ഞിരിക്കുന്ന പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനെങ്കിലും മുഖ്യമന്ത്രി ആത്മാര്‍ത്ഥതയോടെ തയ്യാറാവണ്ടേ. സി പി എമ്മിന്റെ ചില നേതാക്കളെ കൊണ്ട് അതിജീവിതയെ ആക്ഷേപിച്ചിട്ട്, മുഖ്യമന്ത്രി ഇപ്പോള്‍ മാന്യനായി അതിജീവിതയെ വിളിച്ചുവരുത്തി രണ്ട് വാക്കൊക്കെ പറഞ്ഞ് വിട്ടുകഴിഞ്ഞാല്‍ ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ എത്രമാത്രം വിശ്വസിക്കുമെന്ന് വി പി സജീന്ദ്രന്‍ ചോദിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends