Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഇനി സർക്കാരും ദിലീപും നേർക്ക് നേർ! എന്താണ് രാഷ്ട്രീയമെന്നൊന്നും അവള്‍ക്ക് അങ്ങനെ അറിയില്ല.. എന്നാല്‍ വേറൊരു മാനസികാവസ്ഥയിലായിരുന്നു ഇന്നലത്തെ കൂടിക്കാഴ്ച... പക്ഷെ കുറദിവസങ്ങള്‍ക്ക് ശേഷം അതിജീവിതയെ ചിരിച്ച് കാണുന്നത് ഇന്നലെയാണ്! പ്രശസ്തയാണ് എന്നതിനപ്പുറം അവള്‍ സാധാരണ പെണ്‍കുട്ടിയാണെന്ന് ഭാഗ്യലക്ഷ്മി

28 MAY 2022 08:36 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിന്റെ പുനരന്വേഷണത്തിനുള്ള സമയ പരിധി ഈ മാസം 31 ന് അവസാനിക്കാനിരിക്കെ കൂടുതൽ സമയം തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. മൂന്ന് മാസം കൂടി സമയം നീട്ടി വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണത്തിന് രണ്ടാം തവണ കൂടുതൽ സമയം ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നിന്നും തേടിയത്.

ഇപ്പോഴിത തന്റെ ആശങ്കകള്‍ അതിജീവിത മുഖ്യമന്ത്രിയുമായി പങ്കുവെച്ചെങ്കിലും ആരുടേയും പേര് എടുത്ത് പറയുന്ന രീതിയിലൊന്നും സംസാരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. അവളുടെ ഭയം മുഴുവന്‍ കേസില്‍ ആരുടെയൊക്കെ ഇടപെടലുണ്ടെന്ന് കേള്‍ക്കുന്നു എന്നായിരുന്നു. എന്നാല്‍ അത് ആരാണെന്ന് അറിയില്ല. തനിക്ക് രാഷ്ട്രീയ ബന്ധമില്ല, ആർക്കാണ് ഈ കേസ് വിജയിക്കരുതെന്ന താല്‍പര്യമുള്ളത് എന്നൊന്നും അറിയില്ല. തന്നോടൊപ്പം ആരുമില്ലേ എന്ന ഭയം മാത്രമാണ് എനിക്കുള്ളു എന്നായിരുന്നു അതിജീവിത പറഞ്ഞത്. അപ്പോഴാണ് മുഖ്യമന്ത്രി പറയുന്നത് 'സർക്കാർ ഒരിക്കലും കൈവിടില്ല, സർക്കാർ കൂടെയുണ്ട്' എന്ന്. ഈ കേസ് വിജയിക്കുന്നത് വരെ സർക്കാർ ഒപ്പമുണ്ടാവും. ധൈര്യമായി ഇരിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞതായും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു. ഈ കേസില്‍ ഉന്നതന്റെ ഇടപെടല്‍ എന്ന വാർത്ത വരുന്നത് മാധ്യമങ്ങളില്‍ കൂടിയാണ്. സിനിമയില്‍ അഭിനയിക്കുന്നു, പ്രശസ്തയാണ് എന്നതിനപ്പുറം അവള്‍ സാധാരണയായ ഒരു പെണ്‍കുട്ടിയാണ്.

എന്താണ് രാഷ്ട്രീയമെന്നൊന്നും അവള്‍ക്ക് അങ്ങനെ അറിയില്ല. ഇന്നയാളെ കണ്ട് സംസാരിക്കാം എന്നൊക്കെ പറയുമ്പോള്‍ 'നമുക്ക് ഒരു പ്രശ്നം വന്നാല്‍ പൊലീസില്‍ പരാതി കൊടുത്ത് കോടതിയില്‍ പോയാല്‍ പോരെ' എന്നാണ് അവള്‍ ചോദിക്കാറുള്ളതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയെ നേരത്തെ കാണാന്‍ ശ്രമിച്ചപ്പോള്‍ നിഷേധിക്കുന്ന വിഷയമൊന്നും ഉണ്ടായിട്ടില്ല. ഞാന്‍ തന്നെ രണ്ട് തവണ ശ്രമിക്കുകയും മെയില്‍ അയക്കുകയും ചെയ്തിരുന്നു. അപ്പോഴൊക്കെ ഇങ്ങോട്ട് തരുന്ന തിയതിയില്‍ അവള്‍ ഷൂട്ടിങ്ങിലായിരിക്കും. ഒടുവില്‍ അവള്‍ ഫ്രീയായി വരുമ്പോള്‍ മുഖ്യമന്ത്രി തിരക്കിലായിരിക്കും. ഏറ്റവും ഒടുവില്‍ ശ്രമിച്ചപ്പോഴാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. അന്നും ഇപ്പോഴും മുഖ്യമന്ത്രിയെ കാണാന്‍ വേണ്ടി ശ്രമിച്ചതും അതിജീവിതയെ നിർബന്ധിച്ചതും ഞാനായിരുന്നു. നമ്മള്‍ ഇത്രത്തോളം ശ്രമിക്കുന്നുണ്ടെന്ന കാര്യം മുഖ്യമന്ത്രിയും അറിഞ്ഞിരിക്കാന്‍ വഴിയില്ല. ഇത്തരം ആശങ്കകളൊന്നും ഇല്ലാതെയാണ് അന്ന് മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ വേറൊരു മാനസികാവസ്ഥയിലായിരുന്നു ഇന്നലത്തെ കൂടിക്കാഴ്ച. പക്ഷെ കുറദിവസങ്ങള്‍ക്ക് ശേഷം അതിജീവിതയെ ചിരിച്ച് കാണുന്നത് ഇന്നലെയാണ്. മുഖ്യമന്ത്രിയുടെ സംസാരത്തില്‍കൂടി അവർക്ക് കിട്ടിയ വലിയ വിശ്വസമാണ് എന്ന് തന്നെയാണ് ഞാന്‍ സംസാരിക്കുന്നത്. നമ്മള്‍ അവിടുന്ന് പുറത്ത് ഇറങ്ങിയ ഉടന്‍ തന്നെ ഡി ജി പി യേയും എ ഡി ജി പിയേയുമൊക്കെ വിളിച്ച് സംസാരിക്കുമ്പോള്‍ നമ്മുടെ വിശ്വാസം കൂറേക്കൂടി ശക്തമാവുകയാണെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു. സർക്കാർ വളരെ ഗൌരവത്തോടെയാണ് ഈ കേസിനെ കാണുന്നത്. സർക്കാറിനെ പൂർണ്ണമായി വിശ്വസിക്കാം എന്ന് പറയുമ്പോള്‍ ഹേയ് വിശ്വസിക്കില്ല എന്ന് പറയാന്‍ പറ്റില്ലാലോ. ഇനിയുള്ള നാള്‍വഴികളില്‍ ഈ കേസില്‍ ഉണ്ടാവുന്ന മാറ്റങ്ങളിലൂടെയെ നമുക്ക് അക്കാര്യം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. മുഖ്യമന്ത്രി തരുന്ന വാക്കിനെ അതിജീവിത വിശ്വസിക്കുകയാണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends