Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പീഡന ദൃശ്യങ്ങളുടെ വ്യക്തമായ ഓരോ സീനുകളും സഹോദരനടക്കം കൈമാറി! ദിലീപിന്റെ നെറികെട്ട കളികൾ.. വലിച്ച് പുറത്തിട്ട് ക്രൈംബ്രാഞ്ച്.. കണ്ണുരുട്ടി പിണറായി! വിചാരണ കോടതി ജഡ്ജിവരെ പറക്കും...

29 MAY 2022 08:52 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ തുടര്‍ അന്വേഷണത്തിന് മൂന്നുമാസം സമയം കൂടി നീട്ടി ചോദിച്ചിരിക്കുകയാണ്. ഈ മാസം 31ന് അധികകുറ്റപത്രം സമര്‍പ്പിക്കാനാകില്ലെന്നാണ് അന്വേഷണസംഘം. അതിനിടയിൽ നിർണായകമായ പല വിവരങ്ങളും പുറത്ത് വരുകയാണ്. നടിയെ ബലാത്സം​ഗം ചെയ്ത ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന് ഉറപ്പിക്കുകയാണ് ക്രൈംബ്രാഞ്ച്. അതിനു നിർണായകമായ തെളിവുകൾ ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിൽ നിന്ന് ലഭിച്ചു. തുടരന്വേഷണത്തിന് സാവകാശം തേടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഈ വെളിപ്പെടുത്തൽ.

കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം തടഞ്ഞ വിചാരണ കോടതി ജഡ്ജയിയുടെ നടപടി ആശ്ചര്യപ്പെടുത്തുന്നതാണെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ കൈവശമുണ്ടെന്നതിന് കൃത്യമായ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വെളിപ്പെടുത്തൽ. അനൂപിന്‍റെ മൊബൈൽ ഫോണുകളുടെ സൈബർ പരിശോധനയിലാണ് തെളിവ് കിട്ടിയത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഓരോ സീനുകളുടെയും കൃത്യമായ വിവരണങ്ങൾ ഫോണിൽ നിന്ന് ലഭിച്ചു. ദൃശ്യങ്ങൾ കയ്യിലില്ലാത്ത ഒരാൾക്ക് ഇത്തരത്തിൽ സീൻ ബൈ സീൻ ആയി വിവരങ്ങൾ രേഖപ്പെടുത്താൻ ആകില്ല. അനൂപിനെ ചോദ്യം ചെയ്തപ്പോൾ അഭിഭാഷകരുടെ ഓഫീസിൽ നിന്ന് ഫോട്ടോകൾ കണ്ട് രേഖപ്പെടുത്തിയെന്നായിരുന്നു മൊഴി. ഇത് കളവാണെന്നും ദിലീപിന്റെ കൈവശം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഒറിജിനലോ പകർപ്പോ ഉണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു. വിചാരണക്കോടതിക്ക് എതിരെയും ഗുരുതരമായ ആക്ഷേപം ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലുണ്ട്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് ചോർന്നു എന്ന കണ്ടെത്തലിൽ അന്വേഷണം വേണ്ടെന്ന നടപടി ആശ്ചര്യപ്പെടുത്തുന്നതും കേട്ടുകേൾവി ഇല്ലാത്തതുമെന്നാണെന്ന് അന്വേഷണ സംഘത്തിന്‍റെ നിലപാട്. എട്ടാം പ്രതിയായ ദിലീപിന്‍റെ ഫോണിൽ നിന്ന് മാത്രം ഏതാണ്ട് 200 മണിക്കൂർ നീളുന്ന ഓഡിയോ ക്ലിപ്പുകളും 10,000 ലേറെ വീഡിയോകളും കിട്ടി. പരിശോധിച്ച സുരാജിന്‍റെയും അനൂപിന്‍റെയും ഫോണുകളിൽ നിന്ന് ലഭിച്ചത് സുപ്രധാന വിവരങ്ങൾ. ഈ സാഹചര്യത്തിൽ സൈബർ രേഖകൾ സൂക്ഷ്മമായി പരിശോധിച്ചുള്ള തുടരന്വേഷണത്തിനായി മൂന്ന് മാസം കൂടി സമയം വേണമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.

ഇത് കൂടാതെ കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ നൽകിയതിന് തെളിവു ലഭിച്ചെന്നുൾപ്പെടെ നിർണായക വിവരങ്ങൾ ഉൾപ്പെടുത്തിയാണ് അന്വേഷണത്തിന് മൂന്നു മാസം കൂടി നീട്ടിച്ചോദിച്ച് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. 2015 നവംബർ ഒന്നിന് സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ നൽകി. സുനിയുടെ അമ്മയുടെ അക്കൗണ്ടിൽ നവംബർ രണ്ടിന് തുക നിക്ഷേപിച്ചതിന്റെ തെളിവുകളും ലഭിച്ചു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാൻഡ് പ്രൊഡക്‌ഷൻസിലെ പരിശോധനയിൽ 2015 ഒക്ടോബർ 30ന് ദിലീപിന്റെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ പിൻവലിച്ചതിന് തെളിവുകൾ ലഭിച്ചു.

അതേസമയം ബാലചന്ദ്രകുമാറിനെ വിളിച്ചതെന്നു പറയുന്ന മൊബൈൽ നമ്പർ താനുപയോഗിച്ചിരുന്നതല്ലെന്ന് കാവ്യാ മാധൻ മേയ് ഒമ്പതിന് ചോദ്യം ചെയ്തപ്പോൾ പറഞ്ഞു. കല്യാണത്തിനു മുമ്പ് ദിലീപിനെ വിളിക്കാൻ ഈ നമ്പരാണ് കാവ്യ ഉപയോഗിച്ചിരുന്നത്. നമ്പർ കാവ്യയുടെ അമ്മ ശ്യാമളയുടെ പേരിലുള്ളതാണ്. കാവ്യയുടെ ഡ്രൈവറായിരുന്നു പൾസർ സുനി. കുറ്റകൃത്യ പ്രേരണയിൽ കാവ്യയുടെ പങ്കാളിത്തം വ്യക്തമാക്കുന്ന തരത്തിൽ ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജും ശരത്തുമായുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയുമുണ്ട്. ദിലീപിന്റെ വീട്ടിൽ സുനിയെ കണ്ടെന്ന് ബാലചന്ദ്രകുമാർ പറയുന്ന 2016 ഡിസംബർ 26ന് ആലുവയിലെ വീട്ടിൽ ബാലചന്ദ്രകുമാർ ഉണ്ടായിരുന്നില്ലെന്ന് ദിലീപ് പറയുന്നു. എന്നാൽ, അന്നേ ദിവസം ദിലീപിനൊപ്പം ബാലചന്ദ്രകുമാർ പകർത്തിയ സെൽഫി ‌ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്നു.ദൃശ്യങ്ങൾ ദിലീപിനു കിട്ടിയെന്നതു ശരിവയ്ക്കുന്ന തെളിവുകൾ സുരാജിന്റെ ഫോണിൽ നിന്ന് ലഭിച്ചു. ദിലീപ് ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചെന്ന് സൈബർ വിദഗ്ദ്ധൻ സായ് ശങ്കറിന്റെ മൊഴിയുണ്ട്. ദൃശ്യങ്ങളടക്കങ്ങിയ ടാബ് ശരത്തിന്റെ കസ്റ്റഡിയിലായിരുന്നു. ഇതിലുള്ള ദൃശ്യങ്ങൾ ദിലീപും കൂട്ടരും കണ്ടെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ടാബ് കണ്ടെത്താൻ കഴിഞ്ഞില്ല. നിർണായക ഡിജിറ്റൽ തെളിവുകളുള്ള അനൂപിന്റെയും സുരാജിന്റെയും ഓരോ ഫോണുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends