Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സാഗറിനായി വാരിയെറിഞ്ഞ പണം വെറുതെയായി! ആ നിർണായക തെളിവ് കണ്ടെത്തിപോലീസ്; 9–ാം തീയതിയിലെ ഉത്തരവ് പ്രോസിക്യൂഷനും അന്വേഷണ സംഘവും അതിനു ശേഷം 2 തവണ കോടതിയിൽ നേരിട്ട് എത്തിയിട്ടും അറിയാതെ പോയി; ഇതിനിടയിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ പൊലീസ് സമാന്തര അന്വേഷണം ആരംഭിച്ചു

30 MAY 2022 11:16 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഒറിജിനലോ, പകർപ്പോ ദിലീപിന്റെ കൈവശം ഉണ്ടെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. ഈ മാസം 31 നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. എന്നാൽ ഈ മാസം 31 ന് അവസാനിക്കാനിരിക്കെ കൂടുതൽ സമയം തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. മൂന്ന് മാസം കൂടി സമയം നീട്ടി വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയത്. കേസ് സംബന്ധിച്ച് ഓരോ ദിവസവും നിർണായകമാണ്. കേസിൽ പിണറായിയുടെ ഇടപെടലിന് പിന്നാലെ അന്വേഷണസംഘം കടുപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസമായിരുന്നു നടിയെ പീഡിപ്പിച്ചെന്ന കേസിൽ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷി ആലപ്പുഴ സ്വദേശി സാഗർ വിൻസന്റിന്റെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ദിലീപിന്റെ ഭാര്യ കാവ്യ മാധവനും ബന്ധുക്കളും ചേർന്നു നടത്തുന്ന വസ്ത്രാലങ്കാര ശാലയായ ‘ലക്ഷ്യ’യിലെ മുൻജീവനക്കാരനാണു സാഗർ വിൻസന്റ്. 2017 ഫെബ്രുവരി 17നു നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന സംഭവത്തിനു ശേഷം ഒളിവിൽ കഴിയുന്ന ഘട്ടത്തിൽ മുഖ്യപ്രതി എൻ.എസ്.സുനിൽകുമാർ (പൾസർ സുനി) ഒരു കൂട്ടാളിക്കൊപ്പം ലക്ഷ്യയിലെത്തിയതായി സാഗർ അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നു.

എന്നാൽ വിസ്താരത്തിനിടയിൽ കൂറുമാറിയ സാഗർ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റി. പ്രതിഭാഗം അഭിഭാഷകൻ പണം നൽകിയാണു സാഗർ വിൻസന്റിന്റെ മൊഴിമാറ്റിയതെന്ന സൂചനയുള്ള ടെലിഫോൺ സംഭാഷണങ്ങൾ പിന്നീടു പൊലീസിനു ലഭിച്ചതോടെയാണു മജിസ്ട്രേട്ട് കോടതി മുൻപാകെ സാഗർ വിൻസന്റിന്റെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം അപേക്ഷ നൽകിയത്. കേസിലെ നിർണായക തൊണ്ടി മുതലായ മെമ്മറി കാർഡ് വീണ്ടും സൈബർ പരിശോധനകൾക്കു വിധേയമാക്കാൻ ക്രൈംബ്രാഞ്ച് നൽകിയ ഹർജി കഴിഞ്ഞ 9നു തള്ളിയതായി കോടതി ഇന്നലെ പ്രോസിക്യൂഷനെ അറിയിച്ചിരുന്നു. 9നു ശേഷം 13, 19 തീയതികളിൽ കേസിന്റെ ആവശ്യങ്ങൾക്കു വേണ്ടി അന്വേഷണ സംഘം വിചാരണക്കോടതിയിൽ എത്തിയെങ്കിലും ഹർജി തള്ളിയ ഉത്തരവ് കണ്ടിരുന്നില്ല. എന്നാൽ ഈ കേസ് റജിസ്റ്റർ ചെയ്ത നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലേക്ക് ഉത്തരവ് 17–ാം തീയതി സാധാരണ പോസ്റ്റായി കോടതിയിൽ നിന്ന് അയച്ചിട്ടുണ്ട്. ഏതു സാഹചര്യത്തിലാണ് 9–ാം തീയതിയിലെ ഉത്തരവ് പ്രോസിക്യൂഷനും അന്വേഷണ സംഘവും അതിനു ശേഷം 2 തവണ കോടതിയിൽ നേരിട്ട് എത്തിയിട്ടും അറിയാതെ പോയതെന്നു കണ്ടെത്താൻ പൊലീസ് സമാന്തര അന്വേഷണം ആരംഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends