Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ലോകറെക്കോർഡ് ലക്ഷ്യമിടുന്ന ദശാവതാര ശില്പം മോഹൻലാലിന്റെ കൈകളിലേക്ക്, പത്തടി ഉയരത്തിലുള്ള ശിൽപ്പം ഒരു വർഷമായി കൊത്തിയെടുത്തത് ഒമ്പത് ശിൽപ്പികൾ ചേർന്ന്, ലാലേട്ടന്റെ ആഗ്രഹം പ്രകാരം നിർമ്മിച്ച വിശ്വരൂപ ശിൽപ്പത്തിന്റെ അവസാന കൊത്തുപണികളും പൂർത്തിയായി...!

30 MAY 2022 11:27 AM IST
മലയാളി വാര്‍ത്ത

ലോകറെക്കാഡ് ലക്ഷ്യമിടുന്ന വിശ്വരൂപ ശിൽപ്പം മഹാനടൻ മോഹൻലാൽ ഏറ്റുവാങ്ങും. നാലുവർഷം മുമ്പ് ആറടിയിൽ നിർമ്മിച്ച വിശ്വരൂപം സ്വന്തമാക്കിയ മോഹൻലാൽ ഈ ശില്പം വേണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. മഹാഭാരതകഥകളും കൃഷ്‌ണനും ദശാവതാരവും മനോഹരമായി സമ്മേളിച്ച പത്തടി ഉയരത്തിലുള്ള ശില്പത്തിലെ അവസാന കൊത്തുപണികളും പൂർത്തിയായി കഴിഞ്ഞു.

മഹാഭാരതകഥ പറയുന്ന വിശ്വരൂപവും പാഞ്ചജന്യം മുഴക്കുന്ന കൃഷ്‌ണനും ഒറ്റശില്പത്തിൽ കോവളം ക്രാഫ്റ്റ് വില്ലേജിലാണ് തയ്യാറാക്കിയത്. കോവളം വെള്ളാറിലെ കലാഗ്രാമമായ ക്രാഫ്റ്റ് വില്ലേജിൽ ദിയാ ഹാന്റി ക്രാഫ്റ്റ് നടത്തുന്ന നാഗപ്പനും മറ്റ് എട്ടുശില്പികളും ഒരു വർഷമായി ഈ ശിൽപ്പത്തിന്റെപണിപ്പുരയിലായിരുന്നു. ഇത്രയും ഉയരത്തിൽ വേറെയാരും വിശ്വരൂപ ശില്പം കൊത്തിയിട്ടില്ലെന്നും ലോകത്തിലെ തന്നെ ഇത്രയും ഉയരമുള്ള ആദ്യ ശില്പമാണിതെന്നും ശില്പിയായ നാഗപ്പൻ അവകാശപ്പെടുന്നു.

നാഗപ്പനെ കൂടാതെ രാധാകൃഷ്‌ണൻ, രാമചന്ദ്രൻ, പീഠം വിജി, സജി, ശിവാനന്ദൻ,കുമാർ, ഭാഗ്യരാജ്, സോമൻ എന്നിവരാണ് മറ്റ് ശില്പികൾ. മഹാഭാരതകഥ മനപ്പാഠമാക്കി അവയുടെ രൂപരേഖ തടിയിൽ പകർത്തി യന്ത്രസഹായങ്ങൾ ഒന്നുമില്ലാതെ കൈകൊണ്ട് തന്നെയാണ് ശില്പ നിർമ്മാണം പൂർത്തിയാക്കിയത്.ശില്പത്തിന്റെ ഇരുപുറത്തും മഹാഭാരതകഥയിലെ സംഭവങ്ങളും മഹാവിഷ്‌ണുവിന്റെ അവതാരങ്ങളും സൂക്ഷ്‌മതയോടെയാണ് കലാകാരന്മാർ കൊത്തിയെടുത്തത്.

പത്തടി ഉയരമുള്ള ശില്പത്തിന്റെ ഒരു വശത്ത് പതിനൊന്നു മുഖമുള്ള വിശ്വരൂപവും മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്‌ണനും ഇതിനു ചുറ്റും ദശാവതാരവും വളരെ സൂക്ഷ്‌മതയോടെയാണ് കൊത്തിയിരിക്കുന്നത്. 400 ഓളം കഥാപാത്രങ്ങളാണ് ശില്പത്തിന്റെ പീഠത്തിൽ കൊത്തിവച്ചിരിക്കുന്നത്.രണ്ടു പീഠങ്ങൾക്ക് മുകളിലായാണ് വിശ്വരൂപം കൊത്തുന്നത്.

വിശ്വരൂപത്തിനു താഴെ ഗീതോപദേശവും ചൂതാട്ടവും ഇതിനു പിറകിലായി ശരശയ്യയിലെ ഭീഷ്‌മരും പാഞ്ചാലി വസ്ത്രാക്ഷേപവുമെല്ലാം കരവിരുതിൽ തെളിയുന്നു.തേര് ഉയർത്താൻ ശ്രമിക്കുന്ന കർണ്ണനും ഇതിനു പിറകിലായി കാളിയമർദ്ദനവും കൃഷ്‌ണനും ഗോപികമാരുമൊക്കെ വളരെ സൂക്ഷ്‌മതയോടെ കൊത്തിയെടുത്തിട്ടുണ്ട്. ഇനി ഈ ശിൽപ്പം നടൻ മോഹൻലിന് കൈമാറാനുള്ള തയ്യാറെടുപ്പുകൾ മാത്രമാണ് ബാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends