Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇവിടെ വേട്ടക്കാരന് നീതി ലഭിച്ചാല്‍ അതിജീവിതയ്ക്ക് നീതി നഷ്ടമാവും... അതിന് ഉണരേണ്ടത് പ്രോസിക്യൂഷനാണ്.. ശക്തമായ പ്രോസിക്യൂഷന്‍ സംവിധാനവും അന്വേഷണവും ഉണ്ടെങ്കില്‍ തീർച്ചയായും പ്രതികള്‍ക്ക് കിട്ടേണ്ട ശിക്ഷ കിട്ടുമെന്ന് തുറന്നടിച്ച് അഭിഭാഷകന്‍ ബി ആളൂർ

12 JUNE 2022 04:52 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസ് അന്വേഷണം നിർണായഘട്ടത്തിലാണ് ഇപ്പോൾ. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസമാണ് കേസിൽ കോടതി തുടരന്വേഷണത്തിന് വീണ്ടും അനുമതി നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ തുടങ്ങിയ അന്വേഷണം ഇപ്പോഴും തുടരുകയാണ്. മെയ് 31ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇനിയും മൂന്ന് മാസം കൂടി സമയം വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഒന്നര മാസം അനുവദിച്ചിരിക്കുകയാണ്. അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനാണ് നീതി ലഭിക്കേണ്ടതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുമ്പോള്‍ നമുക്ക് അതില്‍ നോക്കിക്കാണേണ്ടത് പ്രോസിക്യൂഷന്റെ പരാജയമായിരിക്കുമെന്നാണ് അഭിഭാഷകന്‍ ബി ആളൂർ ഇപ്പോൾ വ്യക്തമാക്കുന്നത്.

ബി ആളൂർ പറയുന്നതിങ്ങനെ...

ദിലീപ് എന്ന വേട്ടക്കാരന്‍ നിരപരാധിയാണെങ്കില്‍ നീതി ലഭിക്കേണ്ടത് അയാള്‍ക്ക് തന്നെയല്ലേ എന്ന ചോദ്യവും ഉയർന്ന് വരാം. നിരപരാധിയായ ഒരാളെയാണ് കോടതി ശിക്ഷിക്കുന്നതെങ്കില്‍ അഭിഭാഷകനെന്ന നിലയില്‍ ഞാന്‍ അതിനെ നോക്കിക്കാണുന്നത്. ഒരാള്‍ വേട്ടക്കാരനാവുന്നത് അയാള്‍ കുറ്റവാളിയാണെന്ന് കോടതി തീരുമാനിക്കുന്ന നിമിഷത്തിലാണെന്നും അദ്ദേഹം പറയുന്നു. അതുപോലെ തന്നെ ഒരു വ്യക്തി ഇരയാവുന്നത് ഒരു സംഭവം നടന്ന് പൊലീസിന് പരാതി കൊടുക്കുമ്പോഴാണ്. റേപ്പ് കേസാണെങ്കില്‍ അവർ ഇരയേക്കാള്‍ അതിജീവിതയാണ്. ആരോപണം വരുന്ന വ്യക്തി തനിക്കെതിരെ വരുന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കണം. അങ്ങനെ തെളിയിച്ചാല്‍ ആ പരാതിക്കാരിക്കെതിരെ നിയമ നടപടികള്‍ കൈകൊള്ളണം. അപ്പോഴാണ് സത്യത്തില്‍ നീതി നടപ്പിലാവുന്നത്.

ഇവിടെ വേട്ടക്കാരന് നീതി ലഭിച്ചാല്‍ അതിജീവിതയ്ക്ക് നീതി നഷ്ടമാവും. അതിന് ഉണരേണ്ടത് പ്രോസിക്യൂഷനാണ്. ശക്തമായ പ്രോസിക്യൂഷന്‍ സംവിധാനവും അന്വേഷണവും ഉണ്ടെങ്കില്‍ തീർച്ചയായും പ്രതികള്‍ക്ക് കിട്ടേണ്ട ശിക്ഷ കിട്ടുകയും അതിജീവിതയ്ക്ക് നീതി ലഭിക്കുകയും ചെയ്യുമെന്നും ബി ആളൂർ വ്യക്തമാക്കുന്നു. ഈ കേസില്‍ ഞാന്‍ ഇരയ്ക്കൊപ്പം നില്‍ക്കുമോ ഇല്ലയോ എന്നുള്ളതല്ല ഇവിടുത്തെ വിഷയം. കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിക്ക് വേണ്ടി വാദിച്ച ഒരാളെന്ന നിലയില്‍ നിയമപരമാ ഒരു പക്ഷെ ഇരയ്ക്കൊപ്പം നില്‍ക്കാന്‍ സാധിച്ചെന്ന് വരില്ല. നിയമപരമായ അതിന് ചില ചട്ടക്കൂടുകളുണ്ട്. പ്രതിക്ക് വേണ്ടി കേസ് വാദിച്ചിരുന്ന അഭിഭാഷകരാണ് അതിജീവിതയ്ക്ക് വേണ്ടിയും ഹാജരാവുന്നത് എന്നാണ് ഞാന്‍ അറിഞ്ഞിട്ടുള്ളത്. അങ്ങനെയുള്ള ഒരു ട്രെന്‍ഡ് ശരിയല്ല എന്നുള്ളതാണ് എന്റെ അഭിപ്രായം.

ഏതെങ്കിലും ഒരു ഇരയുടെ വക്കാലത്ത് എടുത്ത ശേഷം പ്രതിക്ക് വേണ്ടി ഹാജരാവുന്നത് ശരിയല്ല. അതുപോലെ തന്നെയാണ് തിരിച്ചും. ദിലീപിന് വേണ്ടി ഹാജരാവുന്ന അഭിഭാഷകനായ രാമന്‍പിള്ള പ്രഗല്‍ഭനാണ് എന്നതില്‍ ആർക്കും തർക്കമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കുതന്ത്രങ്ങള്‍ ഇവിടെ വിലപ്പോവുമോ, ആ കുതന്ത്രങ്ങളില്‍ അവർ വിജയിക്കുമോ എന്നിടത്താണ് പ്രോസിക്യൂഷന്റെ പ്രസക്തി. നീതി നടപ്പാക്കുന്നതിന് വേണ്ടി പ്രോസിക്യൂഷന്റെ ശക്തമായ വാദങ്ങള്‍ കോടതിയില്‍ കൊണ്ടുവരേണ്ടത് തീർച്ചയായും അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്നവരുടെ ആവശ്യമാണ്. ബൈജു കൊട്ടാരക്കരയെ പോലുള്ള പല പ്രമുഖരും ഇപ്പോള്‍ ചാനലുകളിലൂടെ അതിജീവിതയ്ക്ക് വേണ്ടി രംഗത്തുണ്ട്. അതുപോലെ ദിലീപിന് വേണ്ടി രാഹുല്‍ ഈശ്വറിനെപ്പോലുള്ളവരും. അത് അവരുടെ അഭിപ്രായം മാത്രമായിരിക്കും. എന്തായാലും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ഒരു വിധി പുറപ്പെടുവിക്കും. അത് ഇരയ്ക്കോ വേട്ടക്കാരനോ അനുകൂലമായിരിക്കും. നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറത്തായിരിക്കും കോടതി പ്രവർത്തിക്കുകയെന്നും ബി ആളൂർ കൂട്ടിച്ചേർക്കുന്നു. പ്രതിയുടേയോ അല്ലെങ്കില്‍ ഇരയുടേയോ ഭാഗം ചേരാന്‍ ഒരു അഭിഭാഷകന് കഴിയുന്നത് അയാളെ ഏല്‍പ്പിക്കുന്ന കേസിന്റെ സ്വഭാവം അനസുരിച്ചാണ്. എന്നെ സംബന്ധിച്ചിടത്തോളം പ്രതിയുടെ വക്കാലത്താണ് കൂടുതലെങ്കിലം ആരെങ്കിലും സമീപിക്കുന്നുണ്ടെങ്കില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി ഇരയുടെ ഭാഗം ചേർന്ന് നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (34 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (45 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (51 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends