Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിടിയിലായി ജയിലില്‍ കിടക്കുമ്പോഴും എത്രയും പെട്ടെന്ന് പുറത്തിറങ്ങാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു പള്‍സർ സുനി! ആദ്യ ഘട്ടത്തില്‍ ചില സൂചനകള്‍ മാത്രമായിരുന്നു മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നത്... അത് കേട്ടെങ്കിലും തന്നെ രക്ഷിക്കാന്‍ വരുമെന്ന് വിശ്വാസത്തിലായിരുന്നു സുനി! എന്നാല്‍ എട്ടാം പ്രതിയായ ദിലീപ് ആകെ ഭയന്നുപോയി.. ജയിലില്‍ സുനിയുടെ സഹതടവുകാരനായിരുന്നു ജിന്‍സന്റെ വെളിപ്പെടുത്തല്‍

12 JUNE 2022 04:57 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ ദിനപ്രതി പുറത്ത് വരുന്നത് നടുക്കുന്ന റിപ്പോർട്ടുകൾ തന്നെയാണ്. സംഭവം നടന്ന് അഞ്ചുവർഷം പൂർത്തിയാകാൻ മാസങ്ങൾ മാത്രം ഉള്ളപ്പോഴായിരുന്നു സംവിധയകാൻ ബാലചന്ദ്രകുമാറിന്റെ നിർണായക വെളിപ്പെടുത്തൽ പുറത്ത് വന്നതും നടിയെ ആക്രമിച്ച കേസ് വലിയ ട്വിസ്റ്റിലേക്ക് എത്തിച്ചതും. ഇപ്പോഴിതാ വളരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തുകയാണ് പള്‍സർ സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സൺ. പരമവാധി ആറ് മാസം മാത്രമേ ജയിലില്‍ കിടക്കേണ്ടി വരികയുള്ളു, അതിനുള്ളില്‍ തന്റരെ യജമാനായ ദിലീപ് എല്ലാ കാര്യങ്ങളും ശരിയാക്കും എന്നുള്ള വിശ്വാസം പള്‍സർ സുനിക്ക് ഉണ്ടായിരുന്നുവെന്നുള്ളെന്നും ജിന്‍സണ്‍ വ്യക്തമാക്കുന്നു. ആദ്യ ഘട്ടത്തില്‍ ചില സൂചനകള്‍ മാത്രമായിരുന്നു മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നത്. അത് കേട്ടെങ്കിലും തന്നെ രക്ഷിക്കാന്‍ വരുമെന്ന് വിശ്വാസത്തിലായിരുന്നു സുനി.

എന്നാല്‍ എട്ടാം പ്രതിയായ ദിലീപ് ആകെ ഭയന്ന് നില്‍ക്കുകയായിരുന്നു. പൊലീസ് മിടുക്കന്‍മരായാത് കൊണ്ട് അവരെ വെട്ടിച്ച് എന്തെങ്കിലും ചെയ്യാന്‍ കഴിയും എന്നുള്ള വിശ്വാസം ഇല്ലാത്തത് കൊണ്ട് പരമാവധി എല്ലാം തള്ളിപ്പറഞ്ഞ് മുന്നോട്ട് പോവുകയായിരുന്നുവെന്നും ജിന്‍സണ്‍ പറയുന്നു. പള്‍സർ സുനിയുടെ അമ്മയായ ശോഭനയെ ഞാനും വിളിച്ചിരുന്നു. സുനി പറഞ്ഞിട്ടാണ് അവന്‍ ജയിലില്‍ നിന്നെഴുതിയ കത്ത് പുറത്ത് വിട്ടതെന്ന് ചോദിച്ചപ്പോള്‍ അവന്‍ ഒരിക്കലും അത്തരമൊരു കാര്യം പറഞ്ഞിട്ടില്ലെന്നാണ് അമ്മ വ്യക്തമാക്കിയത്. എന്തിനാണ് കത്ത് ഇപ്പോള്‍ പുറത്ത് വിട്ടതെന്ന രീതിയിലാണ് പള്‍സർ സുനി അമ്മയോട് സംസാരിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഒരു വഞ്ചനാ കേസില്‍ ജയിയില്‍ വന്നിട്ടുള്ള വിപിന്‍ ലാല്‍ എന്ന് പറയുന്ന ആളാണ് പള്‍സർ സുനിക്ക് വേണ്ടി കത്തെഴുതിയിട്ടുള്ളത്. ഞാനും അദ്ദേഹവും ഏകദേശം ഒരേ സമയത്താണ് ജയിലിന് ഉള്ളിലേക്ക് വരുന്നത്. വിപിന്‍ ലാല്‍ അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം എഴുതിയ കത്തല്ല.

വിപിന്‍ ലാലിന്റേത് നല്ല കയ്യക്ഷം ആയതുകൊണ്ട് സുനി പറഞ്ഞിട്ട് അദ്ദേഹം എഴുതുകയായിരുന്നു. സുനി പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ മാത്രമാണ് വിപിന്‍ലാല്‍ എഴുതിയത്. ആ കത്തുമായി എനിക്കൊരു ബന്ധവുമില്ല. കത്തെഴുതുന്ന കാര്യം ഞാന്‍ അറിയാതിരിക്കാന്‍ വേണ്ടി പരമവാധി മറച്ച് വെച്ചിരുന്നു. ഒരു അഭിഭാഷകനെ വെച്ച് തരാമായിരുന്നില്ലേ? ഇത്രയൊക്കെ ആയിട്ടും ഞാന്‍ പിടിച്ച് നിന്നു. നിങ്ങളുടെ പേര് പറയാതിരിക്കാന്‍ പരമാവധി സഹിച്ചു. ഏതെങ്കിലും ഒരു സന്ദേശകനെ ഇതിനകത്തേക്ക് പറഞ്ഞ് വിട്ടിരുന്നെങ്കില്‍ നിങ്ങളുടെ പേര് പറയാതെ ഞാന്‍ തന്നെ സ്വയം ശിക്ഷ ഏറ്റുവാങ്ങി കൈകാര്യം ചെയ്യുമായിരുന്നുവെന്ന രീതിയിലുള്ള കാര്യങ്ങളാണ് സുനി അന്ന് കത്തില്‍ എഴുതിയിരുന്നത്. പിന്നെ അവർക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ചില കോഡുഭാഷകളും. അത് പൊലീസ് മനസ്സിലാക്കി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഒരു ഏപ്രില്‍ 12 നാണ് ഞാന്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. അന്നേ ദിവസം തന്നെ വിപിന്‍ലാലിന് മരട് കോടതിയില്‍ കേസുണ്ട്. അവിടെ നിന്നും വിഷ്ണുവെന്ന മറ്റൊരു തടവുകാരന്‍ വഴിയാണ് ജയില്‍ അധികൃതർ അറിയാതെ കത്ത് പുറത്ത് എത്തിച്ചതെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഈ കേസില്‍ ഒരു മാഡം ഉണ്ടോ എന്ന കാര്യം അന്വേഷിച്ച് കണ്ടെത്താനോ വ്യക്തമായ തെളിവ് ശേഖരിക്കാനോ സാധിച്ചിട്ടില്ല. എതോ ഒരു സ്ത്രീക്ക് ബന്ധമുണ്ടെന്ന കാര്യം ഞാന്‍ ഇപ്പോഴും കരുതുന്നു. 2017 ജുലൈ മാസം മുതലാണ് കാക്കാനാട് ജില്ലാ ജയിലില്‍ ഉണ്ടായിരുന്നതെന്നും ജിന്‍സണ്‍ പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (34 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (45 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (51 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends