Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടിന് പിന്നിലും പ്രവര്‍ത്തിച്ചത് എഡിജിപി ദര്‍വേശ് സാഹിബാണെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല! നടി ആക്രമിക്കപ്പെട്ട കേസും സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസുകളും അട്ടിമറിക്കപ്പെടുകയാണെന്ന വെളിപ്പെടുത്തലുമായി ബൈജു കൊട്ടാരക്കര

13 JUNE 2022 09:13 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ ഇനി എങ്ങോട്ട് നീങ്ങുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ദിലീപിന്റെ അഭിഭാഷകരെ അടക്കം ഇനി ചോദ്യം ചെയ്യാനുണ്ട്. ഇനി അത് നടക്കുമോ എന്ന് പോലും ഉറപ്പില്ല. കേസിൽ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ചതിനാല്‍ വിചാരണ നിര്‍ത്തിവച്ചിരിക്കുകയാണ്. അന്വേഷണ സംഘം സമര്‍പ്പിച്ച പല തെളിവുകളും കേസിന് ബലം നല്‍കുന്നതല്ല എന്ന് കോടതി നിരീക്ഷിച്ചിരുന്നു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസും സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസുകളും അട്ടിമറിക്കപ്പെടുകയാണെന്ന വെളിപ്പെടുത്തലുമായി ബൈജു കൊട്ടാരക്കര രംഗത്തെത്തി. രണ്ടിന് പിന്നിലും പ്രവര്‍ത്തിച്ചത് എഡിജിപി ദര്‍വേശ് സാഹിബാണെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ലെന്നും ബൈജു പറഞ്ഞു. നടിയുടെ കേസില്‍ അന്വേഷണം നല്ല രീതിയിലായിരുന്നു നടന്നുകൊണ്ടിരുന്നത്. ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും നീതി കിട്ടുമെന്നൊരു തോന്നലുണ്ടായിരുന്നു.

പക്ഷേ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പിന്നീട് നടന്നത് കേസിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു. എഡിജിപി ശ്രീജിത്തിനോട് ചില എതിര്‍പ്പുകളും പരാതികളുമൊക്കെ നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുമ്പോഴുണ്ടായിരുന്നു. എന്നാല്‍ ഈ കേസില്‍ ശ്രീജിത്ത് വളരെ നന്നായിട്ടായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. ഇത് അജിത വരെ പറഞ്ഞിരുന്നു. അങ്ങനെയുള്ള ശ്രീജിത്തിനെയാണ്, വളരെ പെട്ടെന്ന് തന്നെ അന്വേഷ ചുമതലയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ മാറ്റിയത്. അത് മാറ്റി കഴിഞ്ഞപ്പോഴാണ് പുതിയ ആള്‍ വരുന്നത്. ഷെയ്ഖ് ദര്‍വേശ് സാഹിബിനായിരുന്നു പിന്നീട് ചുമതല. എഡിജിപിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ വരവ്. ദര്‍വേശ് സാഹിബ് ആദ്യം ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരുടെ എല്ലാം യോഗം വിളിക്കുകയാണ് ചെയ്തത്. അതില്‍ വെച്ച് ഒരു തീരുമാനവും എടുത്തു. ഒരു കാരണവശാലും ഈ കേസ് ദിലീപിന്റെ അഭിഭാഷകരിലേക്ക് പോകേണ്ട.

കോടതിയില്‍ നിന്ന് പോയ ദൃശ്യങ്ങളിലേക്കോ തെളിവുകളിലേക്കോ പോകേണ്ട. ഇതങ്ങ് ക്ലോസ് ചെയ്‌തേരെ, ഇതായിരുന്നു തീരുമാനം. ദര്‍വേശ് സാഹിബ് അതുപോലെ ഇടപെട്ട സംഭവമാണ് സ്വപ്‌ന സുരേഷിന്റെ കേസ്. ബിരിയാണി ചെമ്പില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയ കാര്യമൊക്കെയാണ് സ്വപ്‌ന വിളിച്ച് പറഞ്ഞത്. ആ വെളിപ്പെടുത്തലിന് പിന്നാലെ കെടി ജലീല്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കി. ആ പരാതി നിമിഷ നേരം കൊണ്ടാണ് ഫയലില്‍ സ്വീകരിച്ചത്. ഡിജിപി അടക്കമുള്ള യോഗം ചേര്‍ന്ന് പിന്നീട് ഒരു ടീമിനെ ഉണ്ടാക്കി. അന്വേഷണ സംഘത്തെയും രൂപീകരിച്ചു. സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ ജലീലിനെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു ഇവരുടെ വാദം. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പോലീസ് കണ്ടെത്തിയെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. ആ ഗൂഢാലോചന തെളിയിക്കാനാണ് പതിനൊന്നംഗ ടീമിനെ നിയോഗിച്ചത്. അതില്‍ ദര്‍വേശ് സാഹിബും ഉണ്ടായിരുന്നു.

ഓരോ കേസുകള്‍ വരുമ്പോഴും സര്‍ക്കാരിന്റെ രീതി മാറുന്നുണ്ട്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ആരോപണങ്ങള്‍ വന്നതോടെ പോലീസ് ഉണര്‍ന്നു. തെളിവുകള്‍ പെട്ടെന്ന് കണ്ടെത്താനായി ശ്രമം. പക്ഷേ ഒരു പെണ്‍കുട്ടി ജോലിക്ക് വരുന്ന സമയത്ത് ആക്രമിക്കപ്പെട്ടപ്പോള്‍, പീഡിപ്പിക്കപ്പെട്ടപ്പോള്‍ ആ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചത് ഈ അടുത്ത കാലത്താണ്. അതൊന്നും ആരും മറന്നിട്ടില്ലെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി. ഈ അടുത്ത സമയത്ത് തന്നെ ഷെയ്ഖ ദര്‍വേശ് സാഹിബ് തന്നെ ഭാഗമായ രണ്ട് കേസുകളാണിത്. ഒന്നില്‍ വേഗമില്ലാതെ ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നു. മറ്റൊന്നില്‍ വേഗത്തില്‍ കേസ് നടത്താന്‍ നോക്കുന്നു. ദര്‍വേശ് സാഹിബിനെ കൊണ്ടുവന്നതില്‍ ആര്‍ക്കാണ് പങ്ക് എന്നാണ് ചോദിക്കുന്നത്. ഈ കേസില്‍ എന്തിനാണ് ദര്‍വേശ് സാഹിബിനെ അവരോധിച്ചത്. ഇതിന്റെ പിന്നില്‍ ആരാണ് ഉള്ളതെന്നും അറിയേണ്ടതുണ്ട്. ഗൂഢാലോചനയാണോ, അതോ ചില കേസുകള്‍ തേച്ച് മാച്ച് കളയാനും, ചില കേസുകള്‍ക്ക് തുമ്പുണ്ടാക്കാനുമാണോ ചിലരെ കൊണ്ടുവരുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (33 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (44 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (50 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends