Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ചുറ്റും ആളുകള്‍ കൂടി.. ആ തിരക്കിനിടയില്‍ ചെരുപ്പിന്റെ കാര്യം ശ്രദ്ധിച്ചില്ല.. വിവാഹത്തിന് മുന്‍പുള്ള മുപ്പത് ദിവസങ്ങളില്‍ അഞ്ച് പ്രാവശ്യം തിരുപ്പതിയില്‍ എത്തിയിരുന്നു! ഞങ്ങൾ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ദൈവത്തോട് അനാദരവ് കാണിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല... ഖേദ പ്രകടനവുമായി വിഘ്‌നേഷും നയന്‍താരയും

13 JUNE 2022 10:01 AM IST
മലയാളി വാര്‍ത്ത

ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ വിഘ്‍നേശ് ശിവനും നയൻതാരയും വിവാഹിതരായത് ജൂൺ ഒമ്പതിനായിരുന്നു. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. താരങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. എന്നാൽ വിവാഹശേഷം വീട്ടിൽ പോലും കയറാതെ ഇരുവരും എത്തിയത് ആന്ധ്രാപ്രദേശിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനത്തിനായിരുന്നു. എന്നാൽ തൊട്ട് പിന്നാലെ ഇരുവരും ചെരുപ്പ് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചത് വലിയ വിവാദമാകുകയായിരുന്നു.

തിരുപ്പതി ദര്‍ശനത്തിനിടെ ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ച് കയറിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് നടി നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും. ക്ഷേത്ര അധികൃതർ താരങ്ങൾക്കെതിരെ ലീ​ഗൽ നോട്ടീസ് അയക്കാൻ തീരുമാനിച്ചതിന് പിന്നാലൊണ് ഖേദ പ്രകടനവുമായി ഇവർ എത്തിയിരിക്കുന്നത്. ക്ഷേത്ര അധികൃതര്‍ക്ക് നല്‍കിയ കത്തിലൂടെയാണ് താരദമ്പതികൾ ക്ഷമാപണം നടത്തിയിരിക്കുന്നത്. തങ്ങള്‍ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ദൈവത്തോട് അനാദരവ് കാണിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് കത്തിലൂടെ ഇവർ വ്യക്തമാക്കി. തങ്ങളുടെ പ്രവർത്തി ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ക്ഷമ ചോദിക്കുന്നതായും കത്തിലുണ്ട്. 'ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ചുറ്റും ആളുകള്‍ കൂടി. ആ തിരക്കിനിടയില്‍ ചെരുപ്പിന്റെ കാര്യം ശ്രദ്ധിച്ചില്ല. വിവാഹത്തിന് മുന്‍പുള്ള മുപ്പത് ദിവസങ്ങളില്‍ അഞ്ച് പ്രാവശ്യം തിരുപ്പതിയില്‍ എത്തിയിരുന്നു'- കത്തിൽ പറയുന്നു.വ്യാഴാഴ്ച വിവാഹിതരായ ഇരുവരും വിവാഹ ചടങ്ങുകൾക്ക് ശേഷം തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയത് വലിയ വാ‌ർത്തയായിരുന്നു. വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്തദിവസമാണ് ഇവർ തിരുപ്പതി വെങ്കടേശ്വരക്ഷേത്രം സന്ദര്‍ശിച്ചത്. നയന്‍താര ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് ചെരുപ്പിട്ട് നടക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.ദർശനത്തിന് എത്തിയപ്പോൾ കൂടെ സ്വന്തം ഫോട്ടോഗ്രാഫർമാരെ കൂടെ കൂട്ടിയതും വിവാദമായിരുന്നു. ക്ഷേത്ര നിയമം അനുസരിച്ച് സ്വകാര്യ ഫോട്ടോഗ്രാഫർമാരെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കാറില്ല.ക്ഷേത്ര പരിസരത്ത് ചെരിപ്പിട്ട് നടക്കാൻ പാടില്ലെന്ന് തിരുപ്പതി ദേവസ്ഥാനം ബോർഡ് ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർ നരസിംഹ കിഷോർ പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നടി ചെരുപ്പിട്ട് നടക്കുന്നത് കണ്ടയുടനെ സുരക്ഷാ ജീവനക്കാർ അത് വിലക്കിയിരുന്നുവെന്നും ക്ഷേത്രത്തിനകത്ത് അവർ ചിത്രങ്ങളെടുത്തെന്നും അതും വിലക്കിയെന്നും കിഷോർ വ്യക്തമാക്കിയിരുന്നു. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ക്ഷേത്ര അധികൃതര്‍ നോട്ടീസ്‌ അയക്കാൻ ഒരുങ്ങവെയാണ് താരദമ്പതികൾ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (34 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (45 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (51 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends