Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊതുവെ പിശുക്കനായിരുന്ന ദിലീപിന് തന്റെ കേസിൽ പണം വാരിയെറിയേണ്ടി വന്നു! ജോത്സ്യന്റെ നാക്ക് ഫലിച്ച് തുടങ്ങി.. സാമ്പത്തികമായി തകർന്നടിഞ്ഞ് ദിലീപ്! ഒപ്പം മാനഹാനിയും; പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ...

13 JUNE 2022 02:59 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം കൂടുതല്‍ സജീവമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. ഓരോ ദിവസം കൂടുതൽ വെളിപ്പെടുത്തലാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ ദിലീപ് സാമ്പത്തികമായി ആകെ തകർന്നെന്ന് റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വിനാശകാലേ വിപരീത ബുദ്ധി എന്നുപറയുന്നത് കറക്റ്റായിരിക്കുകയാണ് ദിലീപിന്റെ കാര്യത്തിൽ. കേസിൽ താൻ എത്തപെട്ടപ്പോൾ ഇത്രയും വിചാരിച്ചിരുന്നില്ല. പൊതുവെ പിശുക്കനായിരുന്ന ദിലീപിന് തന്റെ കേസിൽ പണം വാരിയെറിയേണ്ടി വന്നു. ഒരു പോലീസ് ഉദ്യോഗസ്ഥന് കേസ് അട്ടിമറിക്കാനാണ് നൽകിയത് അമ്പത് ലക്ഷം രൂപ. വേങ്ങരയിലെ രാഷ്ട്രീയ നേതാവിന് നൽകിയത് ലക്ഷങ്ങൾ. സാക്ഷികളെയൊക്കെ ലക്ഷങ്ങൾ കൊടുത്ത് കൂറുമാറ്റി. ഇതോടെ വിചാരിക്കാത്ത അത്ര നഷ്ടം തന്റെ ജീവിതത്തിലുണ്ടായി. ഇപ്പോൾ കൂറുമാറിയ സാക്ഷികളൊക്കെ ദിലീപിന്റെ അടുത്ത് വീണ്ടും എത്തുമ്പോൾ തനിക്കുണ്ടാകുന്നത് ധന നഷ്ടവും മാനഹാനിയും മാത്രമാണ്.

പിടിച്ച് നിൽക്കാൻ പണമെറിഞ്ഞ് വൻ കളികളാണ് ദിലീപ് കളിച്ചത്. കൂറുമാറുന്നതിന് മുൻപ് വരെ അതിജീവിതയുടെ കൂട്ടുകാരിയായ സാക്ഷി അതിജീവിതയ്‌ക്കൊപ്പമായിരുന്നു. പക്ഷെ വിചാരിക്കാത്ത തിരിച്ചടി പെട്ടന്നായിരുന്നു. രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയിൽ ഇങ്ങനെ പല കളികളും കളിക്കേണ്ടി വന്നു. ദിലീപിനിപ്പോൾ സിനിമയില്ല, നിർമാണമില്ല, കേസിനാണെങ്കിൽ ലക്ഷങ്ങൾ ചിലവഴിച്ച് കൊണ്ടേയിരിക്കുന്നു. ഇങ്ങനെ സാമ്പത്തികമായി ആകെ പരുങ്ങലിലാണ് ദിലീപ് ഇപ്പോൾ.

ദേ പുട്ടും, ഗ്രാൻഡ് പ്രോഡക്‌ഷൻസും ഡി സിനിമാസുമൊക്കെ നഷ്ടത്തിലാണ്. ദിലീപിന്റെ ഉറ്റ സുഹൃത്ത് വി.ഐ.പി ശരത്തിന്റെ ഫോൺ റെക്കോർഡിലും ഉണ്ടായിരുന്നു ദിലീപിന്റെ സാമ്പത്തിക നഷ്ടത്തെ കുറിച്ച്. എന്നിട്ടും വൻതുക നൽകി ചില ഓൺലൈൻ ചാനലുകൾക്ക് തന്നെ പ്രൊമോട്ട് ചെയ്യാനും താരം ശ്രമം നടത്തി. ദിലീപിനെ സംബന്ധിച്ചിടത്തോളം ധനനഷ്ടം മാത്രമല്ല, മാനഹാനിയും നേരിടേണ്ടിവരുകയാണ്. ജനപ്രിയ നായകൻ എന്ന സ്ഥാനമൊക്കെ ആരാധകർ ഹാസ്യ രൂപേണ പറയുന്ന അവസ്ഥയായി. ദിലീപിന് വേണ്ടി സംസാരിക്കുന്നവരെ ജനങ്ങൾ പുശ്ചത്തോടെയാണ് തള്ളിക്കളയുന്നത്. രാഹുൽ ഈശ്വറും സജിനന്ത്യാട്ടുമൊക്കെ മലയാളികളുടെ കണ്ണിൽ വെറുക്കപ്പെടുന്നവരായി മാറുകയാണ്. അങ്ങനെ വലിയ കടുത്ത ദിവസങ്ങളിലൂടെയാണ് ദിലീപ് കടന്നുപോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 minute ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (19 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (43 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (52 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends