Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തെ വീണ്ടും വിമര്‍ശിച്ച് ഷൈന്‍ ടോം ചാക്കോ

13 JUNE 2022 08:50 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിനെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ തഴഞ്ഞു എന്ന ആരോപണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ, വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി എത്തിയിരുക്കുകയാണ് താരം.

അഞ്ച് ദിവസം കൊണ്ട് എങ്ങനെയാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയിക്കുന്ന ജൂറി 160 സിനിമകള്‍ കണ്ടതെന്നാണ് ഷൈന്‍ ചോദിക്കുന്നത്. അടിത്തട്ട് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഷൈന്‍ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

'അഞ്ച് ദിവസം കൊണ്ട് ജൂറി എങ്ങനെയാണ് 160 സിനിമകള്‍ കണ്ടത്. എല്ലാ സിനിമകള്‍ ചെയ്യുമ്‌ബോഴും അവാര്‍ഡ് ആഗ്രഹിക്കാറില്ല. ചില കഥാപാത്രങ്ങള്‍ വരുമ്‌ബോള്‍ ഒരു ധാരണയുണ്ടാകും, പക്ഷെ അങ്ങനെ സംഭവിച്ചില്ല. മലയാളികള്‍ തന്നെ മലയാള സിനിമ കണ്ട് വിലയിരുത്തണം', ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

വിഷയത്തില്‍ നേരത്തെ ഷൈന്‍ ദുല്‍ഖറിന് ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയ കത്ത് വൈറലായിരുന്നു. 'കഴിവുള്ളവരെ അവഗണിക്കുന്നതിന്റെ വേദന എന്താണെന്ന് സംസ്ഥാന ഫിലിം അവാര്‍ഡ് കമ്മിറ്റി നമ്മുടെ കുറുപ്പിനെ അവഗണിച്ചപ്പോള്‍ മനസ്സിലായി കാണുമല്ലോ', എന്നായിരുന്നു കത്തില്‍ ഷൈന്‍ ചോദിച്ചത്. കുറുപ്പ് എന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

160 സിനിമകള്‍ കാണാന്‍ എത്ര ദിവസമെടുക്കും. എല്ലാ സിനിമയും ഒരു ദിവസവും കാണാന്‍ പറ്റില്ലല്ലോ. ജഡ്ജ് ചെയ്യണമെങ്കില്‍ ഒറ്റയടിക്ക് ഇരുന്ന് കാണണം. നമ്മുടെ നാട്ടില്‍ ഉള്ളവരെയല്ലേ എടുക്കേണ്ടത്. ഒരാള്‍ അഞ്ച് ദിവസം കൊണ്ട് ഇത്രയും സിനിമകള്‍ കണ്ടാല്‍ തലയ്ക്ക് ഭ്രാന്ത് പിടിക്കില്ലേ. അഞ്ച് ദിവസം കൊണ്ട് 160 സിനിമ കണ്ടാല്‍ എന്തായിരിക്കും ഒരാളുടെ അവസ്ഥ.

അതും വേറെ ഭാഷ. അയാളുടെ കിളി പോയിട്ടുണ്ടാകും' ഷൈന്‍ ടോം ചാക്കോ പറഞ്ഞു.'നമ്മുടെ നാട്ടിലുള്ള ഒരാളെ ജൂറിയാണ് വെക്കാം. അതാവുമ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷം അയാളുടെ ജീവിതത്തിലൂടെ കടന്നു പോയ സിനിമകള്‍ അല്ലേ ഇതൊക്കെ. നമ്മുടെ നാട്ടിലുള്ള ഒരാളാകുമ്പോള്‍ മുഴുവന്‍ സിനിമ കാണണം എന്നില്ല ഒരു സിനിമയെ വിലയിരുത്താന്‍. വേറെ ഒരു ഭാഷയിലെ വ്യക്തി വരുമ്പോള്‍ അങ്ങനെയല്ല', ഷൈന്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (20 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (44 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (53 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends