Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കടുത്ത മാനസിക സമ്മർദം, ജീവിതം അവസാനിക്കുന്നതിന് പത്ത് ദിവസം മുൻപ് ആ നിർണായകമായ പോസ്റ്റ്! വിടപറഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോഴും സുശാന്തിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു...

14 JUNE 2022 01:12 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജപുത്തിന്റെ ഓർമദിനമാണിന്ന്. വിടപറഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോഴും സുശാന്തിന്റെ മരണത്തിൽ ദുരൂഹത തുടരുകയാണ്. ടെലിവിഷൻ പരമ്പരകളിലൂടെയാണ് സുശാന്ത് സിംഗ് കലാരംഗത്ത് ശ്രദ്ധേയനായത്. പവിത്ര രിഷ്ത എന്ന പരമ്പര സുശാന്തിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി. ‘ഝലക് ദിഖ്‌ലാ ജാ’ എന്നൊരു ഡാൻസ് മത്സരത്തിലും സുശാന്ത് പങ്കെടുത്തു. പവിത്ര രിഷ്തയിലെ നായികയായിരുന്ന അങ്കിതയുമായി സുശാന്ത് ആറ് വർഷത്തോളം പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞു. 2019 ലാണ് റിയാ ചക്രബർത്തിയുമായി സുശാന്ത് പ്രണയത്തിലാകുന്നത്. ഇതിനിടെ ക്രിതി സനോൺ, സാറാ അലി ഖാൻ എന്നീ പേരുകളും സുശാന്തിനൊപ്പം ചേർത്ത് കേട്ടിരുന്നു.

കൈപോ ചെ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്കുള്ള അരങ്ങേറ്റം. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്‌കാരവും ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. ശുദ്ധ് ദേശി റൊമാൻസ്, ഡിറ്റക്ടീവ് ബ്യോംകേശ് ബക്ഷി എന്നീ ചിത്രങ്ങളും ശ്രദ്ധേയമായി. എം എസ് ധോണിയുടെ ജീവചരിത്ര സിനിമയായ ‘എം എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി’യിൽ ധോണിയെ അവതരിപ്പിച്ചത് സുശാന്ത് ആയിരുന്നു. കേദാർനാഥ്, ചിച്ചോർ,പികെ എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടി. സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാൻ സുശാന്തിന് കഴിഞ്ഞു. ഏഴുവർഷത്തെ സിനിമാ ജീവിതത്തിൽ അവിസ്മരണീയമായ കഥാപാത്രങ്ങൾ.

ഇനിയും പകർന്നാടാൻ എത്രയെത്ര വേഷങ്ങൾ മുന്നിലുണ്ടായിരുന്നിരിക്കണം. കടുത്ത മാനസിക സമ്മർദം സുശാന്ത് അനുഭവിച്ചിരുന്നുവെന്നാണ് മരണശേഷം പുറത്ത് വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാധാരണ കുടുംബത്തിൽ നിന്ന് വന്ന സുശാന്തിന് ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന അവഗണനകളിൽ സുശാന്തിന് വിഷമമുണ്ടായിരുന്നു. മാറ്റി നിർത്തപ്പെട്ടും, തഴഞ്ഞും, കളിയാക്കലുകൾ സഹിച്ചും ജീവിച്ച സുശാന്ത് വിദേനകൾ മറക്കാൻ ലഹരിയെ ആശ്രയിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സുശാന്ത് ആത്മഹത്യ ചെയ്യുന്നതിന് കൃത്യം പത്ത് ദിവസങ്ങൾക്ക് മുൻപാണ് ഇൻസ്റ്റഗ്രാമിൽ അവസാനമായി പോസ്റ്റിടുന്നത്. മരിച്ചുപോയ അമ്മയെ കുറിച്ചായിരുന്നു പോസ്റ്റ്. 2000 ലാണ് സുശാന്തിന്റെ അമ്മ മരണപ്പെടുന്നത്.

സുശാന്തിന്റെ അവസാന പോസ്റ്റ് ഇങ്ങനെയായിരുന്നു.. ‘കണ്ണീരിൽ നിന്ന് നീരാവിയായി തെളിയുന്ന അവ്യക്തമായ ഭൂതകാലം, അനന്തമായ സ്വപ്‌നങ്ങൾ മുഖത്ത് പുഞ്ചിരി വിടർത്തുന്നു, ക്ഷണികമായ ജീവിതവും, ഇതിൽ ഏത് തെരഞ്ഞെടുക്കണമെന്ന ചർച്ചയാണ്..’ ഈ പോസ്റ്റിട്ട് പത്ത് ദിവസങ്ങൾക്ക് ശേഷം സുശാന്ത് ജൂൺ 14ന് ജീവിതം അവസാനിപ്പിച്ച് യാത്രയായി. വിടപറഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോഴും സുശാന്തിന്റെ മരണത്തിൽ ദുരൂഹത തുടരുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (21 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (45 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (54 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends