Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്മയും സഹോദരിയും ഭാര്യയുമുള്ള വീട്ടിലെ ഹാളിലിരുന്ന് ദൃശ്യങ്ങള്‍ കണ്ടുവെന്ന് പറയുന്നത് എങ്ങനെ ശരിയാകുമെന്ന് രാമൻപിള്ള! ഫോണിലെ വിവരങ്ങൾ പ്രതി മുംബൈയിൽ കൊണ്ടുപോയി ഡിലീറ്റ് ചെയ്തത് ഏറെ ഗൗരവതരമായ കാര്യമാണെന്ന് പ്രോസിക്യൂഷൻ... കോടതിയിൽ നാടകീയ രംഗങ്ങൾ! വിട്ടുകൊടുക്കാതെ രാമൻപിള്ള

15 JUNE 2022 08:58 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധാകൻ ബാലചന്ദ്രകുമാർ കൈമാറിയ പെൻഡ്രൈവിന്റെ ഫോറൻസിക് പരിശോധന ഫലം പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ സമർപ്പിച്ചു. ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത സംഭാഷണത്തിന്റെ യഥാർഥ തീയതി കണ്ടെത്താനായില്ലെന്നാണ് പ്രോസിക്യൂഷൻ ഇന്ന് കോടതിയെ അറിയിച്ചത്. സാക്ഷികളെ സ്വാധീനിച്ചതിനുള്ള പ്രധാന തെളിവായി ഈ പെൻഡ്രൈവിലെ ശബ്ദ സന്ദേശമായിരുന്നു പ്രോസിക്യൂഷൻ നേരത്തേ കോടതിയിൽ കേൾപ്പിച്ചത്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ അന്തിമവാദം 18-ന് നടക്കും. ഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ചൊവ്വാഴ്ച നടന്നു. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതിന് കൃത്യമായ തെളിവുകളുണ്ട്. പലരെയും ഉപയോഗിച്ചാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ലഭിച്ചിരിക്കുന്ന വോയിസ് ക്ലിപ്പുകളില്‍ നിന്നെല്ലാം ഇത് വ്യക്തമാണ്. ഫോണില്‍നിന്നു തെളിവുകള്‍ പലതും നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.ഫോണിലെ പഴയ ഫയലുകള്‍ നീക്കം ചെയ്യുന്നതിന് ബോധപൂര്‍വമായ ശ്രമം നടത്തി. തുടര്‍ച്ചയായി വീഡിയോ അയയ്ക്കുകയും ഡിലീറ്റ് ചെയ്യുകയുമാണുണ്ടായത്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചതും ഗൗരവത്തോടെ കാണണം. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം പ്രോസിക്യൂഷൻ വാദത്തിനെതിരെ വിചാരണ കോടതി രംഗത്തെത്തി. റെക്കോഡ് ചെയ്തത തീയതികൾ കേസിൽ പ്രധാനമാണെന്നായിരുന്നു കോടതിയുടെ പ്രതികരണം.

ഫോണിലെ വിവാരങ്ങൾ പ്രതി മുംബൈയിൽ കൊണ്ടുപോയി ഡിലീറ്റ് ചെയ്തത് ഏറെ ഗൗരവതരമായ കാര്യമാണെന്ന് പ്രോസിക്യൂഷനും ചൂണ്ടിക്കാട്ടിയിരുന്നു. ദുരുദ്ദേശത്തോടെയാണ് ഫോണിലെ വിവരങ്ങൾ മുംബൈയിൽ കൊണ്ടുപോയി ഡിലീറ്റ് ചെയ്തത്. പ്രതി പല ഘട്ടങ്ങളിലായി സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയുടെ ജാമ്യം റദ്ദാക്കാൻ നിലവിലെ തെളിവുകൾ തന്നെ ധാരാളമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. അതേസമയം തെളിവു നശിപ്പിച്ച ദിലീപിന്റെ ശരത്തിനെ പ്രതിയാക്കിയെങ്കിൽ എന്തുകൊണ്ട് സൈബർ വിദഗ്ദൻ സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് പ്രതിയാക്കിയില്ലെന്ന് വിചാരണ കോടതി ചോദിച്ചു. ദിലീപിന്റെ അടുത്ത സുഹൃത്തും സൂര്യ ഹോട്ടൽസ് ഉടമയുമാണ് ശരത്. കേസിൽ തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് നേരത്തേ അന്വേഷണ സംഘം ശരതിനെ അറസ്റ്റ് ചെയ്തിരുന്നു. ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ ദിലീപിന്റെ വീട്ടിൽ എത്തിയ 'വിഐപി' എന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയാണ് ശരത്. വധഗൂഢാലോചന കേസിലും ശരത് ദിലീപിനൊപ്പം കൂട്ടുപ്രതിയാണ് ഇയാൾ. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ സായ് ശങ്കറിനെ പോലീസ് മാപ്പ് സാക്ഷിയാക്കിയിരുന്നു. ദിലീപിന്റെ ഫോണിൽ നിന്നുള്ള വിവരങ്ങൾ നീക്കം ചെയ്തതാണ് സായ് ശങ്കറാണ്. അഭിഭാഷകർ ആവശ്യപ്പെട്ടത് പ്രകാരമാണ് താൻ വിവരങ്ങൾ ഡിലീറ്റ് ചെയ്തതെന്നായിരുന്നു ഇയാൾ പോലീസിന് മൊഴി നൽകിയത്.

എന്നാല്‍, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവൊന്നുമില്ലെന്ന് ദിലീപിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ബി. രാമന്‍പിള്ള വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ ഗൂഢാലോചന നടത്തിയെന്ന കേസ് അന്വേഷണ ഉദ്യോഗസ്ഥനും ബാലചന്ദ്ര കുമാറും ചേര്‍ന്നുണ്ടാക്കിയ തിരക്കഥയാണ്. ദിലീപിനെതിരായ മൊഴികളില്‍ വിശ്വസനീയമല്ലാത്ത കാര്യങ്ങള്‍ ഏറെയുണ്ട്. അമ്മയും സഹോദരിയും ഭാര്യയുമുള്ള വീട്ടിലെ ഹാളിലിരുന്ന് ദൃശ്യങ്ങള്‍ കണ്ടുവെന്ന് പറയുന്നത് എങ്ങനെ ശരിയാകുമെന്നും പ്രതിഭാഗം ചോദിച്ചു. ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതിനെക്കുറിച്ച് പറയവേ സായ് ശങ്കറിനെ നടിയെ ആക്രമിച്ച കേസില്‍ പ്രതിയാക്കേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. അനൂപിന്റെയും സുരാജിന്റെയും രണ്ട് ഫോണുകള്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചെങ്കിലും ഹാജരാക്കിയിട്ടില്ല. ഫോണുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

ബാലചന്ദ്രകുമാർ സമർപ്പിച്ച പെൻഡ്രൈവിന്റെ ആധികാരികത പരിശോധിക്കണമെന്ന് നേരത്തേ പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ശബ്ദര രേഖ റെക്കോഡ് ചെയ്ത ഉപകരണങ്ങളും ഹാജരാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പെൻഡ്രൈവിൻറെ ഫോറൻസിക് പരിശോധന ഫലം സമർപ്പിക്കാൻ പ്രോസിക്യൂഷനോട് വിചാരണ കോടതി ഉത്തരവിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (21 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (45 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (54 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends