Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിൽ മോഹന്‍ലാല്‍ അടക്കമുള്ള പ്രമുഖ താരങ്ങൾക്ക് മുൻപിൽ വെച്ച് റിമ കല്ലിങ്കലിന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് സിദ്ദിഖ്... ഏറ്റെടുത്ത് സോഷ്യൽമീഡിയ..

17 JUNE 2022 10:05 AM IST
മലയാളി വാര്‍ത്ത

തൃക്കാക്കര പോളിംഗ് ദിനത്തിലായിരുന്നു ആക്രമിക്കപ്പെട്ട നടിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ സിദ്ദിഖ് രംഗത്തെത്തിയത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ അതിജീവിതയ്‌ക്കെതിരായി സിദ്ദിഖ് നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍ രംഗത്തെത്തിയിരുന്നു. ഇരു കൂട്ടരും പിന്നാലെ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോഴിതാ സിദ്ദിഖ് ഈ വിഷയത്തില്‍ വീണ്ടും പ്രതികരിച്ചിരിക്കുകയാണ്. ചിരിച്ച് കൊണ്ടായിരുന്നു താരം റിമയ്ക്ക് മറുപടി നല്‍കിയത്. താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗമായിരുന്നു. മോഹന്‍ലാല്‍ അടക്കമുള്ള പ്രമുഖ താരങ്ങളെല്ലാം ഈ യോഗത്തിനെത്തിയിരുന്നു. അന്ന് സിദ്ദിഖ് രൂക്ഷ വിമര്‍ശനമായിരുന്നു അതിജീവിതയ്‌ക്കെതിരെ നേരത്തെ നടത്തിയത്. വിചാരണ കോടതി ജഡ്ജിക്കെതിരായ നടിയുടെ പരാതിയെ കുറിച്ചായിരുന്നു സിദ്ദിഖിന്റെ വിമര്‍ശനം. താനാണെങ്കില്‍ കോടതി മാറ്റാന്‍ ഒരിക്കലും ആവശ്യപ്പെടില്ലെന്ന് സിദ്ദിഖ് പറഞ്ഞു. പ്രതീക്ഷിച്ച വിധി ലഭിച്ചില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കണമെന്നും സിദിഖ് തുറന്നടിച്ചിരുന്നു. ഇത് വലിയ വിവാദമായിരുന്നു. പിന്നീട് തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഈ വിഷയം ചര്‍ച്ചയായപ്പോഴും സിദ്ദിഖ് അതിജീവിതയെ പരിഹസിച്ചിരുന്നു. അതിജീവിത തൃക്കാക്കര തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോയെന്ന് സിദ്ദിഖ് ചോദിച്ചിരുന്നു.

അതിജീവിതയുടെ പരാതി തൃക്കാക്കരയില്‍ വിഷയമാക്കിയത് എന്തിനാണെന്ന് പോലും തനിക്കറിയില്ല. കോടതിയില്‍ നില്‍ക്കുന്ന സംഭവത്തില്‍ സംശയം പ്രകടിപ്പിക്കുന്നത് ശരിയല്ല. എനിക്കെതിരെ ഒരു കേസ് കോടതിയിലുണ്ടെങ്കില്‍ ഞാനൊരിക്കലും ഈ ജഡ്ജി ശരിയല്ല, എനിക്ക് ഈ ജഡ്ജി അടുത്ത് നിന്ന് നീതി കിട്ടില്ല, ഈ ജഡ്ജിയെ മാറ്റി വേറെ നല്ല ജഡ്ജിനെ കൊണ്ടുവരണമെന്ന് ഞാന്‍ പറയില്ല. ആ ജഡ്ജിന്റെ വിധി എനിക്ക് അനുകൂലമല്ലെങ്കില്‍ എനിക്ക് അനുകൂലമായ വിധി കിട്ടണമെന്ന് പ്രതീക്ഷിച്ച് ഞാന്‍ മേല്‍ക്കോടതിയെ സമീപിക്കും. അതാണ് ജനാധിപത്യ ഭരണ സംവിധാനത്തിന്റെ രീതിയില്‍ നമ്മള്‍ പാലിച്ച് പോരുന്ന മര്യാദയെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു റിമ കല്ലിങ്കല്‍ രംഗത്ത് വന്നത്. അതിജീവിതയ്ക്ക് ആശങ്ക സര്‍ക്കാരുമായി പങ്കുവെക്കാന്‍ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. സിദ്ദിഖിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശവനും റിമ ഉന്നയിച്ചിരുന്നു. അത്രയും തരം താഴാന്‍ താനില്ലെന്നായിരുന്നു റിമയുടെ പ്രതികരണം. അനാവശ്യമായി രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വിഷയമായപ്പോഴാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. ഒരുപാട് സൈബര്‍ ആക്രമണം അവര്‍ നേരിട്ടിട്ടുണ്ട്. പരാതിപ്പെടുന്നതിന് തൊട്ടുമുമ്പായിട്ടാണ് കേസ് അന്വേഷിക്കുന്ന എഡിജിപിയെ മാറ്റിയതെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു.

ഒരു മാസത്തോളം കഴിഞ്ഞാണ് സിദ്ദിഖ് വിഷയത്തില്‍ പ്രതികരിച്ചത്. രണ്ട് വരി മാത്രമുള്ള പ്രതികരണത്തില്‍ ഒതുക്കുകയായിരുന്നു. അവര്‍ പറഞ്ഞോട്ടെ, അതൊന്നും തനിക്ക് പ്രശ്‌നമുള്ള കാര്യല്ലെന്ന് സിദ്ദിഖ് പറഞ്ഞു. തന്നെ ബാധിക്കില്ലെന്ന തരത്തില്‍ ചിരിച്ച് കൊണ്ടായിരുന്നു സിദ്ദിഖ് പ്രതികരിച്ചത്. ഇതിന് പിന്നാലെ കാറില്‍ കയറി പോവുകയും ചെയ്തു. നേരത്തെയും സിദ്ദിഖ് നടി ആക്രമിക്കപ്പെട്ട കേസില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ദിലീപിന് അനുകൂലമായിട്ടായിരുന്നു പല പ്രതികരണങ്ങളും. എന്റെ സുഹൃത്തായ ഒരാള്‍ സഹായം ചോദിച്ച് വിളിച്ചെന്നും, അയാള്‍ സഹായം ചോദിക്കുകയും ചെയ്തു. പിന്നെ അയാളെ സഹായിക്കുകയാണ് ഞാന്‍ ചെയ്യുക. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാനാണ് എനിക്കിഷ്ടമെന്നും ദിലീപിന്റെ കാര്യത്തില്‍ സിദ്ദിഖ് പറഞ്ഞിരുന്നു. സഹായം ചോദിച്ച് വിളിച്ച് ആളുടെ ഭാഗത്ത് ചിലപ്പോള്‍ തെറ്റുണ്ടായേക്കാം. എന്നാല്‍ സഹായം ചോദിച്ച സാഹചര്യത്തില്‍ കൂടെ നില്‍ക്കുകയാണ് ഉത്തരവാദിത്തമെന്നും സിദ്ദിഖ് പറഞ്ഞു. ഷാരൂഖ് ഖാന്‍ മകനെ രക്ഷിച്ചില്ലേ. അത് സ്വന്തം മകനായത് കൊണ്ടല്ലേ. അതേ സാഹചര്യമാണ് ഇവിടെയും ഉള്ളത്. എന്റെ സുഹൃത്ത് അപകടത്തില്‍പ്പെട്ടാല്‍, അയാള്‍ സഹായിക്കേണ്ടവനാണെങ്കില്‍ ഒപ്പം നില്‍ക്കുമെന്നും സിദ്ദിഖ് പറഞ്ഞു. ഇനി കോടതി ശിക്ഷിച്ചാലും, അയാള്‍ ശിക്ഷ കഴിഞ്ഞ വരുമ്പോള്‍ എന്റെ സുഹൃത്ത് അല്ലാതാവുന്നില്ലല്ലോ എന്നും സിദ്ദിഖ് ചോദിച്ചു. നാളെ എനിക്കൊരു പ്രശ്‌നം വന്നാലും കൂടെ നില്‍ക്കാന്‍ ആളുകള്‍ വേണ്ടേ എന്നും സിദ്ദിഖ് ചോദിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (17 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (28 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (35 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (57 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends