Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഭിപ്രായ വ്യത്യാസങ്ങളുടെ പോരാട്ടമാണ് എല്ലാകാലവും കലാകാരൻമാർ നടത്തിയിട്ടുള്ളത്... അതിന്റെ പേരിൽ ഇത്തരം മാറ്റിനിർത്തലുകൾ ഉണ്ടാകാൻ പാടില്ല... വിളിച്ച ശേഷം മാറ്റിനിര്‍ത്തല്‍ പുരോഗമന പ്രസ്ഥാനത്തിന് ചേര്‍ന്നതല്ലെന്ന് തുറന്നടിച്ച് നടൻ ഹരീഷ് പേരടി

17 JUNE 2022 01:06 PM IST
മലയാളി വാര്‍ത്ത

പു.ക.സ.യുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിച്ചിട്ട് അവസാന നിമിഷം ഒഴിവാക്കിയെന്ന് നടൻ ഹരീഷ് പേരടി. ഹരീഷ് പേരടിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. സർക്കാരിനെ വിമർശിച്ച് ഹരീഷ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. നാടക സംവിധായകൻ എ.ശാന്തൻ അനുസ്മരണ പരിപാടിയിലാണ് ഹരീഷ് പേരടിക്ക് വിലക്ക്. എന്നാൽ താൻ നിരവധി സാമൂഹിക വിഷയങ്ങളിൽ നിലപാട് അറിയിച്ചിട്ടുണ്ട്. അങ്ങനെ ഒരാളെ വിളിക്കണമോ വെണ്ടയോയെന്നത് ആദ്യമേ തീരുമാനിക്കേണ്ടതായിരുന്നു. വിളിച്ച ശേഷം മാറ്റിനിർത്തുന്നത് തെറ്റായ പ്രവണതയാണെന്ന് നടൻ പ്രതികരിച്ചു.

ഹരീഷ് പേരടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു..

എന്നെ രണ്ടാഴ്ച്ച മുന്‍പ് വിളിച്ച് തീയതി ഉറപ്പിച്ചു. 'ശാന്തന്‍' അനുസ്മരണം മൂന്ന് നാല് സംഘടനകള്‍ നടത്തുന്നുണ്ട്. ആദ്യം വിളിച്ചത് പുരോഗമന കലാ സാഹിത്യ സംഘം ആയതുകൊണ്ടും ഉത്തരവാദിത്തപ്പെട്ട ഒരു സംഘടനയായെന്ന് ഞാന്‍ വിശ്വസിക്കുന്നതുകൊണ്ടും അവര്‍ക്കാണ് ആ ഡേറ്റ് കൊടുത്തത്. ശാന്തന്‍ എന്റെ അത്രയും പ്രിയപ്പെട്ട സുഹൃത്തായതുകൊണ്ട് അവന്റെ പരിപാടിക്ക് ഞാന്‍ എത്തിച്ചേരേണ്ടത് എന്റെ സാംസ്‌കാരിക ഉത്തരവാദിത്തമാണെന്ന് കൂടി വിശ്വസിച്ചാണ് ആ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. കോയമ്പത്തൂരില്‍ നിന്നും എറണാകുളത്തെത്തി. തലേന്ന് വിളിച്ച് സമയവും കാര്യങ്ങളും ഉറപ്പിച്ചു. കോഴിക്കോട്ടേക്ക് പോകുന്ന പാതിവഴിക്കാണ് 'പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ മാറി നില്‍ക്കുന്നതാണ് നല്ലത്' എന്ന് അറിയിച്ചത്. അവന്റെ പരിപാടിക്ക് തടസം വരരുതെന്ന് കരുതി ഞാന്‍ മാറി നില്‍ക്കാന്‍ തയ്യാറായി. പക്ഷെ, പൊതുസമൂഹത്തെ അറിയിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്' ഹരീഷ് പേരടി പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളുടെ പോരാട്ടമാണ് എല്ലാകാലവും കലാകാരൻമാർ നടത്തിയിട്ടുള്ളത്. അതിന്റെ പേരിൽ ഇത്തരം മാറ്റിനിർത്തലുകൾ ഉണ്ടാകാൻ പാടില്ല. അത് പൊതുസമൂഹം ചർച്ച ചെയ്യേണ്ടതാണ്. ആ ബോധത്തിൽ തന്നെയാണ് ഞാൻ അക്കാര്യം പറഞ്ഞത്.

മുഖ്യധാരയിൽ നിന്ന് പുറത്താക്കപ്പെട്ട മനുഷ്യരുടെ ആറാട്ട് ആയിരുന്നു ശാന്തന്റെ കഥാപാത്രങ്ങൾ. സമൂഹത്തിൽ അത്രയേറെ ഇടപെടലുകൾ നടത്തിയ നാടകകൃത്ത് ആയിരുന്നു ശാന്തൻ. പക്ഷെ ഇത്തരം സംഭവങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. എന്ത് ചെയ്യാൻ സാധിക്കും' ഹരീഷ് പേരടി ചോദിക്കുന്നു. 'ഞാൻ പൊതുകാര്യങ്ങളിൽ അഭിപ്രായം പറയുന്ന വ്യക്തിയാണ്. അത് ഇന്ന് മാത്രം തുടങ്ങിയത് അല്ല, എല്ലാ കാലവും അങ്ങനെ തന്നെയാണ്. ഇവർ ഈ പരിപാടിയ്ക്ക് വിളിക്കും മുന്നേ തന്നെ പല കാര്യങ്ങളിലും അനുകൂലിച്ചും പ്രതികൂലിച്ചും വ്യത്യസ്തമായ അഭിപ്രായങ്ങൾ പറയുന്ന വ്യക്തിയാണ് ഞാൻ. അങ്ങനെ ഒരാളെ വിളിക്കണോ വേണ്ടയോയെന്നത് ആദ്യമേ തീരുമാനിക്കാമായിരുന്നു. അല്ലാതെ വിളിച്ച ശേഷം മാറ്റിനിർത്തുക എന്നത് പുരോഗമന പ്രസ്ഥാനത്തിന് ചേരുന്ന രീതിയല്ല', എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (17 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (28 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (35 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (57 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends