Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോടികള്‍ കൊടുത്തിട്ടുണ്ടാകാം, സ്വാധീനമായിരിക്കാം, ഭീഷണിയായിരിക്കാം... എന്തായാലും ശരി ആദ്യത്തെ ഘട്ടത്തില്‍ ഇവർക്ക് അനുകൂലമായ വിധിയുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഈ കേസിലേക്കുള്ള ബാലചന്ദ്രകുമാറിന്റെ കടന്ന് വരവ്! സംഭവിച്ചതൊക്കെ നടുക്കുന്ന ആ വെളിപ്പെടുത്തലുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര

18 JUNE 2022 10:03 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസ് അന്വേഷണം നിർണായഘട്ടത്തിലാണ് ഇപ്പോൾ. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ദിവസങ്ങൾക്ക് മുൻപാണ് കേസിൽ കോടതി തുടരന്വേഷണത്തിന് വീണ്ടും അനുമതി നല്‍കിയത്. പലരും പല അഭിപ്രായങ്ങളാണ് കേസുമായി സംബന്ധിച്ച് പുറത്ത് വിടുന്നത്. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നതെന്ന് വിചാരിക്കുന്നയാളാണ് ഞാനെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര പറയുകയാണ്.

ആദ്യത്തെ ഒരു ഘട്ടത്തില്‍ അന്വേഷണം പൂർത്തിയായി വിചാരണ അന്വേഷണ ഉദ്യോഗസ്ഥനിലേക്ക് മാത്രം എത്തി നിന്ന ഒരു സമയം ഉണ്ടായിരുന്നു. എന്നാല്‍ വിചാരണക്കോടതിക്കെതിരെ വലിയ ആക്ഷേപങ്ങളായിരുന്നു ആ ഘട്ടത്തിലും ഉയർന്ന് വന്നത്. അന്തരിച്ച കോണ്‍ഗ്രസ് എം എല്‍ എ പിടി തോമസ് പോലും അത് പുറത്ത് പറഞ്ഞു. ഞാന്‍ പറയുന്നത് മുഖവിലയ്ക്ക് എടുക്കുന്നില്ല. പറയുന്ന കാര്യങ്ങള്‍ എഴുതുന്നുണ്ടോയെന്ന് പോലും സംശയമുണ്ടെന്നായിരുന്നു പിടി തോമസ് പറഞ്ഞതെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു. കോടതിയില്‍ നിന്നുള്ള ചില രേഖകള്‍ പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെടുത്തിരുന്നു.

അതിനേക്കുറിച്ച് അന്വേഷണം നടന്നില്ല. രണ്ടര വർഷങ്ങള്‍ക്ക് മുമ്പ് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളും ചോർന്നു. ചോർന്നു എന്ന് മാത്രമല്ല, അവിടെ ഇരിക്കുന്ന തെളിവായ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയതായി കണ്ടെത്തി. ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം നടന്നാലെ ഹാഷ് വാല്യൂ മാറുകയുള്ളു. അക്കാര്യത്തിലും ഇതുവരെ അന്വേഷണം നടന്നില്ല. ഇരുപതിലേറെ സാക്ഷികളെ കൂറുമാറ്റി എന്നുള്ളതും പ്രധാനപ്പെട്ടത്. കൂറുമാറിയവരെ വീണ്ടും പൊലീസ് ചോദ്യം ചെയ്യുന്നു. ഞാന്‍ പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാല്‍ കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ എല്ലാ കാര്യങ്ങളും പ്രതികള്‍ അനുകൂലമായിരുന്നുവെന്നാണെന്നും ബെജു കൊട്ടാരക്കര വ്യക്തമാക്കുന്നു.

കോടികള്‍ കൊടുത്തിട്ടുണ്ടാകാം, സ്വാധീനമായിരിക്കാം, ഭീഷണിയായിരിക്കാം. എന്തായാലും ശരി ആദ്യത്തെ ഘട്ടത്തില്‍ ഇവർക്ക് അനുകൂലമായ വിധിയുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ്. ഈ കേസിലേക്കുള്ള ബാലചന്ദ്രകുമാറിന്റെ കടന്ന് വരവ്. അയാള്‍ കൊണ്ടുവന്ന മുപ്പതോളം ഓഡിയോ ക്ലിപ്പുകളും അതിനെ തുടർന്നുണ്ടായ അന്വേഷവുമൊക്കെയാണ് രണ്ടാം ഘട്ടത്തില്‍ നടന്നത്. പുറത്ത് വിട്ട പല ഓഡിയോ ക്ലിപ്പുകളും ബാലചന്ദ്രകുമാർ ആദ്യം കേള്‍പ്പിക്കുന്നത് എന്നെയാണ്. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും ഒരു അനക്കവും ഇല്ലാതിരുന്നപ്പോഴാണ് അദ്ദേഹം എന്നെ ഫോണ്‍ ചെയ്യുന്നത്. അതിന് ശേഷമാണ് ഓഡിയോ ക്ലിപ്പുകള്‍ റിപ്പോർട്ടർ ചാനലിലൂടെ പുറത്ത് വരുന്നത്. അതില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും സത്യസന്ധമാണെന്ന് എല്ലാവർക്കും മനസ്സിലായിരുന്നു. ആ അന്വേഷണത്തില്‍ നിരവധി തെളിവുകള്‍ കണ്ടെത്താനായി. ദിലീപിന്റെ അഭിഭാഷകർ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതടക്കം വ്യക്തമായി. അന്ന് എ ഡി ജി പി ശ്രീജിത്താണ് മേലുദ്യോഗസ്ഥന്‍. അങ്ങനെ കേസ് നല്ല രീതിയില്‍ മുന്നോട്ട് പോയി കൊണ്ടിരിക്കെയാണ് ഫിലിപ്പ് ടി വർഗീസ് അഭിഭാഷകരെ പീഡിപ്പിക്കുന്നുവെന്ന പരാതി ചീഫ് സെക്രട്ടറിക്ക് നല്‍കുന്നത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി വരുന്നതും ശ്രീജിത്തിനെ മാറ്റുന്നതും. കേസിന്റെ രണ്ടാം ഘട്ടം അവിടെയാണ് അവസാനിക്കുന്നതെന്നും ബൈജുകൊട്ടാരക്കര പറയുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (13 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (20 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (27 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (58 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends