Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിങ്കളാഴ്ച നിർണ്ണായക തീരുമാനം! രണ്ട് ഹർജികൾ ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കാനിരിക്കുമ്പോൾ സംഭവിക്കുന്നത്! മുൾമുനയിൽ ദിലീപ്

18 JUNE 2022 01:11 PM IST
മലയാളി വാര്‍ത്ത

നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നിർണായക തെളിവായ മെമ്മറി കാർഡ് ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് നൽകിയ ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. പരിശോധനയ്ക്കുള്ള അപേക്ഷയുടെ ലക്ഷ്യമെന്താണെന്നു പ്രോസിക്യൂഷൻ വ്യക്തമാക്കണമെന്നു കോടതി നിർദേശിച്ചിരുന്നു. ഇതോടെ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട രണ്ട് ഹർജികളാണ് ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കാനിരിക്കുന്നത്. കേസിലെ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കുന്നതിനെതിരെ നടി നല്‍കിയ ഹർജിയാണ് മറ്റൊന്ന്.

ജസ്റ്റിസ് ബെച്ചു കൂര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച ഹർജികള്‍ പരിഗണിക്കും. അന്വേഷണത്തിന്റെ ചുമതലയില്‍ നിന്നും ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന എ ഡി ജി പി ശ്രീജിത്തിനെ മാറ്റിയതിന് പിന്നാലെ കേസില്‍ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിന് പിന്നാലെയായിരുന്നു നടി ഹൈക്കൊടതിയെ സമീപിച്ചത്. കേസന്വേഷണത്തനായി ആദ്യം സമർഥരും സത്യസന്ധരുമായ ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിച്ച സർക്കാർ പിന്നീട് ഈ നിലപാടില്‍ നിന്നും പിന്നോട് പോയെന്നാണ് നടിയുടെ ആരോപണം. തുടരേന്വേഷണം പൂർണ്ണമാകാതെ പാതിവഴിയില്‍ അവസാനിപ്പിച്ച് റിപ്പോർട്ട് നല്‍കാന്‍ ഉന്നത ഭരണ-രാഷ്ട്രീയ നേതൃത്വം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്നും ആരോപിച്ചിരുന്നു. എന്നാല്‍ ഈ ഹർജിക്ക് പിന്നാലെ നടി മുഖ്യമന്ത്രിയെ കണ്ടതോടെ അന്വേഷണം വീണ്ടും സജീവമാവുകയും ചെയ്തിരുന്നു. സർക്കാർ ആവശ്യപ്രകാരം കേസ് അന്വേഷണത്തിന് കോടതി ഒന്നരമാസം കൂടി സമയം അനുവദിക്കുകയും ചെയ്തു. തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ചതിനാല്‍ നടി സമർപ്പിക്കപ്പെട്ട ഈ ഹർജിക്ക് നിലവില്‍ വലിയ പ്രാധാന്യം ഉള്ളതായി കണക്കാക്കുന്നില്ല.

അതേസമയം കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡില്‍ നിന്ന് ദൃശ്യങ്ങള്‍ ചോർന്നെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിടണമെന്നാണ് സർക്കാർ ആവശ്യം. ആവശ്യം വിചാരണക്കോടതി നിരസിച്ചതായും സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തുടരന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നാണ് ഹർജിയിലെ മറ്റൊരു പ്രധാന ആവശ്യം. അതേസമയം, ഹർജിയിലെ എതിർകക്ഷി നടി തന്നെയായതിനാല്‍ പ്രതിഭാഗത്തിന്റെ വാദം കൂടി മനസ്സിലേക്കണ്ടതുണ്ടെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കൂര്യന്‍ തോമസ് നിരീക്ഷിച്ചിരുന്നു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിന്റെ പ്രത്യാഘാതമെന്തെന്ന് ഹരജിക്കാർ ബോധിപ്പിക്കണം, പ്രതിഭാഗത്തെ കക്ഷി ചേർക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതി ഹർജി തിങ്കളാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റിയത്. കോടതിയില്‍ ഹാജരാക്കിയ രേഖയില്‍ കോടതിയില്‍ തിരിമറി നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ പ്രയോജനം പ്രതിക്ക് ലഭിക്കുമോ, ഹാജരാക്കിയ രേഖയില്‍ കോടതിക്കാണ് അധികാരം. ഹർജിയില്‍ പ്രതിഭാഗത്തെ കക്ഷി ചേർക്കുന്നതില്‍ പ്രോസിക്യൂഷന് വിമുഖത എന്താണമെന്നും ജസ്റ്റിസ് ബെച്ചു കൂര്യന്‍ തോമസ് ചോദിച്ചു'

ഹരജിയിൽ കക്ഷി ചേരാൻ അനുമതി തേടിയാൽ ദിലീപിന്റെ ഭാഗം കേൾക്കാമെന്നും കോടതി വ്യക്തമാക്കി. സംവിധായകന്‍ ബാലചന്ദ്രകുമാർ നടത്തിയെ വെളിപ്പെടുത്തലിനെ തുർന്ന് നടക്കുന്ന തുടരന്വേഷണത്തില്‍ മെമ്മറി കാർഡിന്റെ പരിശോധന ആവശ്യമായതിനാലായിരുന്നു ഫോറന്‍സിക് പരിശോധനയ്ക്ക് അനുമതി തേടി ഏപ്രില്‍ നാലിന് എറണാകുളം സ്പെഷല്‍ അഡീ.സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ മേയ് ഒമ്പതിന് ആവശ്യം വിചാരണക്കോടതി തള്ളി. മേയ് 26 നാണ് അപേക്ഷ തള്ളിയ വിവരം പ്രോസിക്യൂഷൻ അറിഞ്ഞതെന്നും വ്യക്തമാക്കിയിരുന്നു. കോടതിയുടെ കസ്റ്റഡിയിലുള്ള പ്രധാന തെളിവായ മെമ്മറി കാർഡ് അനധികൃതമായ ഒട്ടേറെ തവണ കൈകാര്യം ചെയ്തിട്ടുണ്ടാകുമെന്നും ഇത് അന്വേഷിക്കാൻ ഫോറൻസിക് പരിശോധന നടത്തണമെന്ന ആവശ്യം വിചാരണക്കോടതി നിരസിച്ചത് നിയമവിരുദ്ധവും അന്വേഷണത്തിലുള്ള ഇടപെടലാണെന്നുമുള്ള വാദമാണ് ക്രൈംബ്രാഞ്ച് ഹർജിയില്‍ ഉന്നയിക്കുന്നത്.

അതേസമയം ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ നടി കാവ്യാ മാധവന്റെ അമ്മ ശ്യാമള മാധവൻ, ദിലീപിന്റെ സഹോദരി സബിത എന്നിവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിനെ വിളിച്ചിരുന്നതായി കണ്ടെത്തിയ നമ്പർ താൻ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യ മാധവന്റെ വാദം നുണയാണെന്നു ക്രൈംബ്രാഞ്ച്‌ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കാവ്യയുടെ അമ്മ ശ്യാമള മാധവന്റെ പേരിലാണു ഈ സിം കാർഡ്‌. ഇതിലാണ് അന്വേഷണ സംഘം വിശദീകരണം തേടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (13 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (20 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (27 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (58 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends