'ദേ പുട്ടിന്റെ മറവിൽ ദുബായിൽ വളർന്നു പന്തലിച്ചു.. ദിലീപിന്റെ കൗണ്ട് ഡൗൺ തുടങ്ങി! ദിലീപ്, സഹോദരന്‍ അനൂപ്, സുരാജ്, ശരത്, ഡോക്ടർ ഹൈദരാലി എന്നിവരുടെ ശബ്ദ സാംപിള്‍ വീണ്ടും പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച്.. ശബ്ദ സാംപിള്‍ തെളിഞ്ഞാൽ കുടുംബം ഒന്നടങ്കം അഴിക്കുള്ളിലേക്ക്...

ദിലീപിനെ സംബന്ധിച്ചിടത്തോളം 28 പോലെ തന്നെ നാളെയും അതി നിർണായകമാണ്. പുനരന്വേഷണം തുടങ്ങിയത് മുതൽ നിർണായക ട്വിസ്റ്റാണ് ദിനംപ്രതി കേസിൽ സംഭവിച്ച് കൊണ്ടിരിക്കുന്നത്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ 28നാണ് വിധി പറയുന്നത്. വിചാരണക്കോടതിയിലെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. എട്ടാംപ്രതി ദിലീപ് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനും തെളിവുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. വീട്ടുജോലിക്കാരൻ ദാസൻ, മാപ്പുസാക്ഷി വിപിൻലാൽ എന്നിവരെ സ്വാധീനിക്കാൻ ശ്രമിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചതുൾപ്പെടെ കേസുകൾ ദിലീപിനെതിരെയുണ്ട്. ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമായി പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിന്റെ ശാസ്ത്രീയ പരിശോധനാഫലവും പ്രോസിക്യൂഷൻ സമർപ്പിച്ചിട്ടുണ്ട്. ദിലീപ്, സഹോദരൻ അനൂപ്, സുഹൃത്ത് ശരത്, സഹോദരീ ഭർത്താവ് സുരാജ്, ഹൈദർ അലി എന്നിവരുടെ ശബ്ദസാമ്പിളുകൾ വീണ്ടും എടുക്കാൻ പ്രോസിക്യൂഷൻ അപേക്ഷ നൽകി.
ദിലീപ് സാക്ഷികളെ സ്വാധീനിച്ചുവെന്നാണ് പ്രോസിക്യൂഷൻ ആരോപണം. അതിനാൽ ലഭിച്ച ഇലക്ട്രോണിക് തെളിവുകളിലെ ശബദം തിരിച്ചറിയുന്നതിനായി ശബ്ദ സാമ്പിൾ പരിശോധിക്കണമെന്നാണ് ക്രൈംബ്രാഞ്ചിൻ്റെ ആവശ്യം. ദിലിപിൻ്റെ സഹോദരൻ അനൂപിന്റെ സുരാജിന്റെയും രണ്ട് ഫോണുകള്‍ ഹാജരാക്കണമെന്നു ആവശ്യവും കോടതിയില്‍ ക്രൈംബ്രാഞ്ച് ഉന്നയിച്ചു. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദസന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത തീയ്യതി കണ്ടെത്തണമെന്ന് കോടതിയും ആവശ്യപ്പെട്ടു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുന്നതെന്നത് കണക്കിലെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ശബ്ദസന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത തീയ്യതി പ്രധാനമാണ്. ശബ്ദസന്ദേശങ്ങള്‍ ലാപ്‌ടോപ്പില്‍ നിന്ന് പെന്‍ഡ്രൈവിലേക്ക് മാറ്റിയെന്നാണ് പറയുന്നത്. ഈ ലാപ്‌ടോപ് കണ്ടെത്താനായോയെന്നും കോടതി ചോദിച്ചു. ലാപ്‌ടോപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കി. എന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് തെളിയിക്കാൻ വിവരങ്ങളോ തെളിവുകളോ പ്രോസിക്യൂഷന്റെ പക്കലില്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. വിപിൻലാലിനെ ഭീഷണിപ്പെടുത്തിയെന്ന് പ്രോസിക്യൂഷൻ പറയുന്ന സമയത്ത് ദിലീപ് ജയിലിലായിരുന്നു. ദാസനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാദം തെറ്റാണെന്നും വാദിച്ചു. അതേസമയം നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നിർണായക തെളിവായ മെമ്മറി കാർഡ് ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് നൽകിയ ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. പരിശോധനയ്ക്കുള്ള അപേക്ഷയുടെ ലക്ഷ്യമെന്താണെന്നു പ്രോസിക്യൂഷൻ വ്യക്തമാക്കണമെന്നു കോടതി നിർദേശിച്ചു. ഇതോടെ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട രണ്ട് ഹർജികളാണ് ഹൈക്കോടതി ഒരുമിച്ച് തിങ്കളാഴ്ച പരിഗണിക്കാനിരിക്കുന്നത്. കേസിലെ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കുന്നതിനെതിരെ നടി നല്‍കിയ ഹർജിയാണ് മറ്റൊന്ന്.
ജസ്റ്റിസ് ബെച്ചു കൂര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച ഹർജികള്‍ പരിഗണിക്കും. അന്വേഷണത്തിന്റെ ചുമതലയില്‍ നിന്നും ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന എ ഡി ജി പി ശ്രീജിത്തിനെ മാറ്റിയതിന് പിന്നാലെ കേസില്‍ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിന് പിന്നാലെയായിരുന്നു നടി ഹൈക്കൊടതിയെ സമീപിച്ചത്. കേസന്വേഷണത്തനായി ആദ്യം സമർഥരും സത്യസന്ധരുമായ ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിച്ച സർക്കാർ പിന്നീട് ഈ നിലപാടില്‍ നിന്നും പിന്നോട് പോയെന്നാണ് നടിയുടെ ആരോപണം. തുടരേന്വേഷണം പൂർണ്ണമാകാതെ പാതിവഴിയില്‍ അവസാനിപ്പിച്ച് റിപ്പോർട്ട് നല്‍കാന്‍ ഉന്നത ഭരണ-രാഷ്ട്രീയ നേതൃത്വം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്നും ആരോപിച്ചിരുന്നു. എന്നാല്‍ ഈ ഹർജിക്ക് പിന്നാലെ നടി മുഖ്യമന്ത്രിയെ കണ്ടതോടെ അന്വേഷണം വീണ്ടും സജീവമാവുകയും ചെയ്തിരുന്നു. സർക്കാർ ആവശ്യപ്രകാരം കേസ് അന്വേഷണത്തിന് കോടതി ഒന്നരമാസം കൂടി സമയം അനുവദിക്കുകയും ചെയ്തു. തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ചതിനാല്‍ നടി സമർപ്പിക്കപ്പെട്ട ഈ ഹർജിക്ക് നിലവില്‍ വലിയ പ്രാധാന്യം ഉള്ളതായി കണക്കാക്കുന്നില്ല.
അതേസമയം കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡില്‍ നിന്ന് ദൃശ്യങ്ങള്‍ ചോർന്നെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിടണമെന്നാണ് സർക്കാർ ആവശ്യം. ആവശ്യം വിചാരണക്കോടതി നിരസിച്ചതായും സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തുടരന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നാണ് ഹർജിയിലെ മറ്റൊരു പ്രധാന ആവശ്യം. അതേസമയം, ഹർജിയിലെ എതിർകക്ഷി നടി തന്നെയായതിനാല്‍ പ്രതിഭാഗത്തിന്റെ വാദം കൂടി മനസ്സിലേക്കണ്ടതുണ്ടെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കൂര്യന്‍ തോമസ് നിരീക്ഷിച്ചിരുന്നു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിന്റെ പ്രത്യാഘാതമെന്തെന്ന് ഹരജിക്കാർ ബോധിപ്പിക്കണം, പ്രതിഭാഗത്തെ കക്ഷി ചേർക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതി ഹർജി തിങ്കളാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റിയത്.
https://www.facebook.com/Malayalivartha






















